പ്രമേഹത്തിന് ഇന്ത്യയിൽ ആദ്യമായി മൂന്നു മരുന്നുകളുടെ കോംബിനേഷൻ

ചികിത്സയുടെ പ്രതിദിന ചെലവ് 30 ശതമാനം കുറയ്ക്കും
Diabetes, representative image
Diabetes, representative image
Updated on

കൊച്ചി: മുതിര്‍ന്നവരിലെ ടൈപ്പ് 2 പ്രമേഹത്തിനു ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഇന്ത്യയില്‍ ആദ്യമായി ട്രിപ്പിള്‍ ഡ്രഗ് ഫിക്സഡ് ഡോസ് കോംബിനേഷന്‍ (എഎഫ്‌ഡിസി) അവതരിപ്പിച്ചു.

സീറ്റ ഡിഎം എന്ന മരുന്ന് രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായകമാകും. ചികിത്സയുടെ പ്രതിദിന ചെലവ് 30 ശതമാനം കുറയ്ക്കും. സീറ്റ ഡിഎം ടാബ്ലറ്റ് ഒന്നിന് 14 രൂപയാണ് വില.

ലോകത്ത് പ്രമേഹ ബാധിതര്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ രോഗനിയന്ത്രണത്തിനു പുതിയ മരുന്ന് ഏറെ ഉപകരിക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഇന്ത്യ ഫോര്‍മുലേഷന്‍സ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ അലോക് മാലിക് പറഞ്ഞു.

Trending

No stories found.

Latest News

No stories found.