റീന വർഗീസ് കണ്ണിമല
ക്യാൻസറിനെ പടിക്കു പുറത്തു നിർത്തുന്ന ചായ. കുടവയറിനെ ദൂരെയകറ്റുന്ന, ശരീരത്തെ നവയൗവനത്തിലേക്കു തിരികെ കൊണ്ടു വരുന്ന ചായ. അതാണ് മഞ്ഞൾചായ. ഇതിന് അത്യന്താപേക്ഷിതമായി വേണ്ടത് നല്ല നാടൻ മഞ്ഞളാണ്. പിന്നെ നല്ല ശ്രീലങ്കൻ കറുവപ്പട്ടയും കുരുമുളകും. ഇവയിലേതെങ്കിലും ഗുണനിലവാരമില്ലാത്തതായാൽ പിന്നെ പ്രയോജനമുണ്ടാകില്ല. അതു കൊണ്ട് മഞ്ഞൾ ചായ കുടിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം മേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങി കരുതുക.
ഇനി നമുക്കു മഞ്ഞൾ ചായ ഉണ്ടാക്കാം:
രണ്ടു ഗ്ലാസ് ചായയ്ക്ക് ഒരു ടീ സ്പൂൺ മഞ്ഞൾപൊടി, ചെറിയ കഷണം ശ്രീലങ്കൻ കറുവപ്പട്ട,അഞ്ചു കുരുമുളക് എന്നിവ ചതച്ചതും ചേർത്ത് തിളപ്പിക്കുക. നന്നായി അഞ്ചു മിനിറ്റു തിളച്ചു കഴിയുമ്പോൾ വാങ്ങി മൂടി വയ്ക്കുക. ഇത് ആറിക്കഴിയുമ്പോൾ അര മുറി നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർത്ത് ഉപയോഗിക്കുക.
ഇതിലെ ചേരുവകളെല്ലാം തന്നെ അമിതഭാരം കുറയ്ക്കുന്നതിന് സഹായകമായവയാണ്. സ്ഥിരമായി കുടിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രകടമായ വ്യത്യാസം കാണാം. ക്യാൻസറിനെ തടയുക മാത്രമല്ല, പാരമ്പര്യമായി ക്യാൻസർ രോഗികളുള്ള കുടുംബാംഗങ്ങൾ ഇതു പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ ഭാവിയിൽ വരാതിരിക്കുന്നതിനും മഞ്ഞൾ ചായ സഹായിക്കും.
ഇത്രയും വിലപ്പെട്ട മഞ്ഞൾ ചായയെ മാറ്റി നിർത്തണോ ഇനി?