Lifestyle
എംബസിയിൽ മാത്രമല്ല അമ്പലത്തിലും വിസയടിക്കും!
മനം നൊന്തു പ്രാർഥിച്ചാൽ രാജ്യാന്തര വിസ ഉറപ്പാക്കിത്തരുന്ന തെലങ്കാനയിലെ ശ്രീ ചിൽക്കൂർ ബാലാജി ക്ഷേത്രം
മനം നൊന്തു പ്രാർഥിച്ചാൽ രാജ്യാന്തര വിസ ഉറപ്പാക്കിത്തരുന്നൊരു ക്ഷേത്രം.. തെലങ്കാനയിലെ ശ്രീ ചിൽക്കൂർ ബാലാജി ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ വിശ്വാസം. ഇവിടെയെത്തി പ്രാർഥിച്ചാൽ വിസ ഉറപ്പാണെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതു കൊണ്ടു മാത്രംദൂരെ നിന്നു പോലും നിരവധി പേരാണ് സ്വന്തമായി ഒരു ഭണ്ഡാരം പോലുമില്ലാത്ത ക്ഷേത്രത്തിലേക്കെത്തുന്നത്.
ഇവിടെ 11 പ്രദക്ഷിണം വച്ച് മനസുരുകി പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. 1980 കൾ മുതൽ ഇത്തരത്തിലൊരു വിശ്വാസം ശക്തമാണ്.
500 വർഷങ്ങൾ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ക്ഷേത്രത്തിൽ പണം ദാനം ചെയ്യുന്നതടക്കമുള്ള സകല വഴിപാടുകളും കർശനമായി വിലക്കിയിരിക്കുകയാണെന്നതാണ് മറ്റൊരു പ്രത്യേകത. നിരവധി പ്രൊഫഷണൽസ് ആണ് നിത്യേന ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്.