temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

കാഞ്ചീവരം പട്ടിനും മുല്ലപ്പൂവിനുമൊപ്പം ഇറക്കം കുറഞ്ഞതോ ഇറക്കം കൂടിയതോ ആയ ടെമ്പിൾ ജ്യുവൽറി വധുവിന്‍റെ പ്രൗഢി ഇരട്ടിയാക്കും.

നീതു ചന്ദ്രൻ

മനോഹരമായൊരു ടെമ്പിൾ ആഭരണം അണിയാതെ മണവാട്ടിപ്പെണ്ണിന്‍റെ ഒരുക്കം പൂർത്തിയാകാറില്ല. കാലങ്ങളായി വിവാഹദിനത്തിൽ വധുവിന്‍റെ സൗന്ദര്യം ഇരട്ടിയാക്കുന്ന പരമ്പരാഗത ടെമ്പിൾ ആഭരണങ്ങളുടെ മോടിയും പ്രൗഢിയും തരി പോലും മങ്ങാതെ ഇപ്പോഴും തുടരുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് വിവാഹദിനത്തിൽ അണിയാനുള്ള ആഭരണങ്ങളുടെ കൂട്ടത്തിൽ ടെമ്പിൾ ജ്യുവൽറി ഇടം പിടിക്കുന്നത്.

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ഒരൊറ്റ ടെമ്പിൾ ജ്യുവൽറി അണിഞ്ഞാൽ മതിയാകും വിവാഹ ലുക്ക് പൂർത്തിയാകാൻ. വിവാഹദിനത്തിൽ വാരി വലിച്ച് ആഭരണങ്ങൾ അണിയുന്നതിനോട് പെൺകുട്ടികൾ മുഖം തിരിക്കുമ്പോഴും ടെമ്പിൾ ജ്യുവൽറിയോടുള്ള പ്രിയത്തിന് ഒട്ടും കുറവു വരുന്നില്ല.മലയാളികൾക്ക് പട്ടില്ലാതെ വിവാഹദിനം പൂർത്തിയാകാറില്ല. കാഞ്ചീവരം പട്ടിനും മുല്ലപ്പൂവിനുമൊപ്പം ഇറക്കം കുറഞ്ഞതോ ഇറക്കം കൂടിയതോ ആയ ടെമ്പിൾ ജ്യുവൽറി വധുവിന്‍റെ പ്രൗഢി ഇരട്ടിയാക്കും.

എന്താണ് ടെമ്പിൾ ജ്യുവൽറി

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ദക്ഷിണേന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഒരു ഭാഗം തന്നെയാണ് ടെമ്പിൾ ജ്വല്ലറി. വെള്ളിയിലു സ്വർണത്തിലും ഇവ പണിഞ്ഞെടുക്കാറുണ്ട്. ദേവീ ദേവന്മാരുടെ രൂപങ്ങൾ കൊത്തിയ പെൻഡന്‍റ് ആണ് ഇവയിൽ ഭൂരിപക്ഷത്തേയും വ്യത്യസ്തമാക്കി മാറ്റുന്നത്. മാല, വള, അരഞ്ഞാണം, കമ്മൽ മോതിരം എന്നിവയെല്ലാം ടെമ്പിൾ ആർട്ടിലൂടെ നിർമിക്കാറുണ്ട്. ഇവയിൽ മാണിക്യവും മരതകവും വജ്രവും അടക്കമുള്ള രത്നങ്ങളും പതിപ്പിക്കാറുണ്ട്.

ആഭരണ ചരിത്രം

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ദക്ഷിണേന്ത്യയിൽ ചോള, പാണ്ഡ്യ കാലഘട്ടത്തിലാണ് ടെമ്പിൾ ജ്വല്ലറി പിറവിയെടുക്കുന്നത്. ആദ്യ കാലങ്ങളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയായാണ് ഇത്തരം ആഭരണങ്ങൾ പണിതിരുന്നത്. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളിൽ അണിയിക്കാനായാണ് ഇവ നൽകിയിരുന്നത്. പിന്നീട് ക്ഷേത്രത്തിലെ നർത്തകകികളു മറ്റും ഈ ആഭരണങ്ങൾ അണിയാൻ തുടങ്ങി.

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ക്ഷേത്രങ്ങളിലെ കൊത്തുപണികളും നിർമാണ മാതൃകയുമെല്ലാം പലപ്പോഴും ആഭരണങ്ങളിലും ഇടം പിടിച്ചു. കാലങ്ങൾ കടന്നു പോയതോടെ ടെമ്പിൾ ആഭരണങ്ങൾ മതപരമായൊരു വികാരമായി മാറി. അതിൽ പിന്നെയാണ് ദക്ഷിണേന്ത്യൻ വിവാഹങ്ങളിൽ വധു ടെമ്പിൾ ജ്വല്ലറി അണിയാൻ തുടങ്ങിയത്.

നിർമാണത്തിന്‍റെ ഘട്ടങ്ങൾ

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ആദ്യ കാലങ്ങളിൽ രത്നങ്ങൾ ഒന്നും പതിപ്പിക്കാതെ വെള്ളിയിലോ സ്വർണത്തിലോ ആഭരണങ്ങൾ നിർമിച്ചെടുക്കുകയായിരുന്നു പതിവ്. ക്ഷേത്രം മകുടം, ദേവീ-ദേവന്മാരുടെ വിഗ്രഹം, ഇലകൾ, മറ്റു കൊത്തുപണികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള അച്ച് നിർ‌മിക്കുകയാണ് ആദ്യ പടി. പിന്നീട് ഇവയിലേക്ക് സ്വർണം ഒഴിച്ച് ആഭരണം നിർമിക്കും. അക്കാലത്ത് കൂടുതൽ ആഭരണങ്ങളുടെയും ബേസ് വെള്ളിയായിരുന്നു. പിന്നീട് ഇവയിൽ സ്വർണം പൂശും.

temple jewelry
വധുവിന് പ്രൗഢിയേകാൻ അണിയാം ടെമ്പിൾ ജ്യുവൽറി

ഉരച്ചു മിനുക്കി കൊത്തുപണികൾ ചെയ്താണ് ആഭരണനിർമാണം പൂർത്തിയാക്കുന്നത്. വളരെയധികം ക്ഷമയും സമയവും കഴിവും ആവശ്യമുള്ള മേഖലയാണിത്. ഒരു ആഭരണം നിർമിച്ചെടുക്കാൻ പലപ്പോഴും രണ്ടും ദിവസം മുതൽ മാസങ്ങൾ വരെ വേണ്ടി വരാറുമുണ്ട്.

ലക്ഷ്മീ ദേവിയെയാണ് ഭൂരിപക്ഷം ആഭരണങ്ങളിലും ഉൾപ്പെടുത്താറുള്ളത്. ശ്രീകൃഷ്ണൻ, ഗണപതി, സരസ്വതി എന്നിവരെ കൊത്തിയെടുക്കുന്ന ആഭരണങ്ങൾക്കും എടുപ്പു കൂടു. മരങ്ങളും ഇലകളും കാശും മുത്തും മണികളുമെല്ലാം ചിലതിൽ ഇടം പിടിക്കും.

Trending

No stories found.

Latest News

No stories found.