ഡൽഹിയിൽ വിവാഹക്കാലം; 3 ആഴ്ചയ്ക്കുള്ളിൽ 4.5 ലക്ഷം വിവാഹം, ഓരോ ദിവസവും 20,000 വിവാഹം!

ഈ കാലഘട്ടം ഹിന്ദു വിശ്വാസം അനുസരിച്ച് ശുഭ മുഹൂർത്തമാണെന്നാണ് വിശ്വാസം. ദിവസത്തിലെ എല്ലാ സമയവും ശുഭമാണെന്നാണ് കരുതുന്നത്.
wedding season in Delhi, 4.5 lakhs wedding in next three weeks
ഡൽഹിയിൽ വിവാഹക്കാലം; 3 ആഴ്ചയ്ക്കുള്ളിൽ 4.5 ലക്ഷം വിവാഹം, ഓരോ ദിവസവും 20,000 വിവാഹം!
Updated on

ന്യൂഡൽഹി: ഡൽഹിയിൽ വിവാഹസീസൺ ആരംഭിച്ചു. വരുന്ന മൂന്ന് ആഴ്ചകൾക്കുള്ളിൽ 4.5 ലക്ഷം വിവാഹങ്ങളാണ് ഡൽ‌ഹിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ദിവസവും 20,000 വിവാഹങ്ങളാണ് നടക്കാനിരിക്കുന്നത്. പ്രബോധിനി ഏകാദശി അഥവാ ദേവ് ഉത്താനി ഏകാദശിയായ ചൊവ്വാഴ്ച മുതലാണ് വിവാഹ സീസൺ ആരംഭിച്ചത്. ഈ ദിവസം 50,000 വിവാഹങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. ഈ കാലഘട്ടം ഹിന്ദു വിശ്വാസം അനുസരിച്ച് ശുഭ മുഹൂർത്തമാണെന്നാണ് വിശ്വാസം. ദിവസത്തിലെ എല്ലാ സമയവും ശുഭമാണെന്നാണ് കരുതുന്നത്. ഡിസംബർ 16 വരെ നീണ്ടു നിൽക്കും.

ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത് നഗരത്തെ വലിയ ഗതാഗത തടസത്തിലേക്ക് നയിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഈ പ്രശ്നം മുൻ കൂട്ടി കണ്ട് 2000 പൊലീസുകാരെ വരെയാണ് നഗരത്തിൽ വിന്യസിക്കുന്നത്. എല്ലാ വിവാഹ ഹാളുകളിലും പാർക്കിങ് സൗകര്യം ഉറപ്പാക്കാൻ പൊലീസ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ ഘോഷയാത്രകളും മദ്യപിച്ചുള്ള ഡ്രൈവിങ്ങും ഒഴിവാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

വിവാഹ സീസൺ ഡൽഹിയിൽ വിപണി ഉണരുന്ന കാലം കൂടിയാണ്. വെഡ്ഡിങ് ബാൻഡ്, മേക്ക് അപ്പ് ആർട്ടിസ്റ്റ്, ഹോട്ടലുകൾ, ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികൾ, സ്വർണം, തുണി, പൂ വ്യവസായികൾ എന്നിരെല്ലാം വൻ ലാഭം കൊയ്യും.

Trending

No stories found.

Latest News

No stories found.