തേങ്ങയിടാനും ഇനി വാട്‌സ്ആപ്പ്

തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കൽ, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും
WhatsApp aid to find coconut climbers
തേങ്ങയിടാനും ഇനി വാട്‌സ്ആപ്പ്Freepik
Updated on

കോതമംഗലം: തേങ്ങയിടാൻ ആളെ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട, വാട്സ്ആപ്പിൽ സന്ദേശമയച്ചാൽ ആളെത്തും. നാളികേര വികസന ബോർഡാണ് കർഷകർക്ക് സഹായകമായി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാളികേര ചങ്ങാതിക്കൂട്ടം എന്ന കോൾ സെന്‍റർ വഴിയാണ് നാളികേര കർഷകർക്ക് വിവിധ സേവനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കൽ, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾക്കും 9447175999 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്താൽ ആളെത്തും. നാളികേര വികസന ബോർഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്‍റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ കേരളത്തിൽ എല്ലാ ജില്ലകളിൽ ഉള്ളവർക്കും സേവനം ലഭിക്കും.

സേവനങ്ങൾക്കുള്ള കൂലി നിശ്ചയിക്കുന്നത് ചങ്ങാതിക്കൂട്ടവും കർഷകരും തമ്മിലുള്ള ധാരണയിലായിരിക്കും. ഇതിൽ നാളികേര വികസന ബോർഡിന് ഒരു പങ്കുമുണ്ടാകില്ലെന്ന് അധികൃതർ.

വിവിധ ഗ്രാമപഞ്ചായത്തുകളിൽ സേവനം നൽകാൻ തെങ്ങുകയറ്റക്കാർക്ക് ചങ്ങാതി കോൾ സെന്‍ററിൽ രജിസ്റ്റർ ചെയ്യാം. ഇതിൽ പങ്കാളിത്തമുള്ള തെങ്ങുകയറ്റക്കാർക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ കേര സംരക്ഷണ ഇൻഷുറൻസും നൽകുന്നുണ്ട്.

Trending

No stories found.

Latest News

No stories found.