ബെവ്കോ ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കുന്നവരിൽ പകുതിയിലധികം സ്ത്രീകൾ

പത്തു വർഷം മുൻപ് നിയമ പോരാട്ടത്തിലൂടെയാണ് ബെവ്കോയിൽ സ്ത്രീകൾക്കും ജോലി ചെയ്യാൻ അവകാശം ലഭിച്ചത്
പത്തു വർഷം മുൻപ് നിയമ പോരാട്ടത്തിലൂടെയാണ് ബെവ്കോയിൽ സ്ത്രീകൾക്കും ജോലി ചെയ്യാൻ അവകാശം ലഭിച്ചത് Women over 50 per cent of workforce at Kerala liquor outlets
ബെവ്കോ ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കുന്നവരിൽ പകുതിയിലധികം സ്ത്രീകൾ
Updated on

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബെവ്റിജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽക്കുന്ന ജീവനക്കാരിൽ ഇപ്പോൾ പകുതിയിലധികം സ്ത്രീകൾ. പത്തു വർഷം മുൻപ് നിയമ പോരാട്ടത്തിലൂടെയാണ് ബെവ്കോയിൽ സ്ത്രീകൾക്കും ജോലി ചെയ്യാൻ അവകാശം ലഭിച്ചത്. അതിനു മുൻപ് പുരുഷൻമാരെ മാത്രമാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ജോലിക്കു നിയോഗിച്ചിരുന്നത്.

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളായാണ് നേരത്തെ ബെവ്കോ ഔട്ട്‌ലെറ്റുകൾ കരുതപ്പെട്ടിരുന്നത്. എന്നാൽ, പത്തു വർഷത്തിനിടെ സ്ത്രീകൾക്ക് മറ്റേതു സർക്കാർ വകുപ്പും പോലെ സുരക്ഷിതമായി ജോലി ചെയ്യാവുന്ന സ്ഥലങ്ങളാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ എന്നു തെളിയുകയായിരുന്നു.

Harshita Attalluri IPS
ഹർഷിത അട്ടല്ലൂരി ഐപിഎസ്

മദ്യം വാങ്ങാനെത്തുന്നവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായാൽ ഉടനടി പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി ഐപിഎസ് പറയുന്നു. ജനസംഖ്യയിൽ അമ്പത് ശതമാനത്തിനു മേൽ സ്ത്രീകളുള്ള കേരള സമൂഹത്തിന്‍റെ പ്രതിഫലനം തന്നെയാണ് ബെവ്കോ ജീവനക്കാരിലും ഇപ്പോൾ കാണാനാവുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ബെവ്കോയുടെ ആദ്യ വനിതാ മാനെജിങ് ഡയറക്റ്റർ കൂടിയാണ് ഹർഷിത അട്ടല്ലൂരി.

രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെയാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരുടെ ജോലി സമയം. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡ്രൈ ഡേകളിൽ മാത്രമാണ് അവധി.

സ്ത്രീകൾ സെയിൽസ് കൗണ്ടറുകളിൽ ഇരിക്കുമ്പോൽ മദ്യം വാങ്ങാനെത്തുന്നവരുടെ പെരുമാറ്റവും മെച്ചപ്പെടുന്നതായാണ് കണ്ടുവരുന്നതെന്ന് പല ഔട്ട്‌ലെറ്റ് മാനെജർമാരും പറയുന്നു. ബെവ്കോയിൽ ജോലിക്കുള്ള ടെസ്റ്റ് എഴുതാനെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനയാണ് കാണുന്നത്.

(പിടിഐ)

Trending

No stories found.

Latest News

No stories found.