കാൾ യുംഗിന്‍റെ പ്രവചനങ്ങൾ

ആത്മീയത, മതപരമായ ആശയങ്ങളുടെ അങ്കുരങ്ങൾ, ദൈവാഭിമുഖ്യം തുടങ്ങിയവ വളരെ ചെറിയ രൂപത്തിൽ എല്ലാവരിലും സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്
akshara jalakam literature
കാൾ യുംഗിന്‍റെ പ്രവചനങ്ങൾ
Updated on

സ്വിസ് മനോരോഗ വിദഗ്ദ്ധനും മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന കാൾ യുംഗ് (1875-1961) കഴിഞ്ഞ നൂറ്റാണ്ടിൽ അവതരിപ്പിച്ച സിദ്ധാന്തം -കളക്ടീവ് ആൺകോൺഷ്യസ് -(സമഷ്ടി അഥവാ സാമൂഹിക അബോധം) ഇന്നും പല ജീവിതമുഹൂർത്തങ്ങളിലും ആഗോള രാഷ്‌ട്രീയസാഹചര്യങ്ങളിലും വ്യക്തികളുടെ അതിരുവിട്ട ആക്രമണ മനോഭാവങ്ങളിലും പ്രകടമായി പ്രവർത്തിക്കുന്നത് കാണാവുന്നതാണ്. യുംഗ് പറഞ്ഞത് മാറ്റിമറിക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. മനുഷ്യമനസിനെക്കുറിച്ച് ആഴത്തിലുള്ള ചില വെളിപ്പെടുത്തലുകളാണ് യുംഗ് നടത്തിയത്. യുംഗിനു മുമ്പ് മനുഷ്യമനസ്, ഗുരുവായ ഫ്രോയിഡിന്‍റെ സാന്നിദ്ധ്യമൊഴിച്ചാൽ, ഇരുട്ടിൽ കിടക്കുകയായിരുന്നു.

എന്നാൽ നാം ഇപ്പോഴും, കാതലായ കണ്ടെത്തലുകൾക്ക് ശേഷവും, കരിനിഴലിൽ തന്നെയാണ്. വെളിച്ചമാണെന്ന് നാം ഭാവിക്കുകയാണ്. "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന കഥ ഓർക്കുക. ഇരുട്ടിനെതിരെയുള്ള ഒരു തോണി തുഴയലാണ് ആ കഥ.

മനുഷ്യവർഗത്തിന്‍റെ അഗാധമായ അബോധമനസ് ഒരു ജൈവവസ്തുവിന്‍റെ ആന്തരമായ ഇന്ദ്രിയം എന്ന നിലയിൽ ജീവശാസ്ത്രപരമായി തുടരുകയാണ്. പുതിയ തലമുറകളിലേക്ക് അത് പകരുകയാണ്, നശിക്കുന്നില്ല. എല്ലാവരിലുമുള്ള ചില ആദിമബിംബങ്ങൾ, അറിവുകൾ ജീവിതകാലമത്രയും പിന്തുടരുകയാണ്. അത് താനേ ഒഴിഞ്ഞു പോകുന്നില്ല. വിദ്യാഭ്യാസത്തിലൂടെ ഇല്ലാതാവില്ല. ഈ കറുത്ത നിഴലുകൾ നമ്മെ വിടാതെ കൂടിയിരിക്കുന്നു. ഈ ലോകം മനസ് എന്ന അദൃശ്യമായ, പിടിതരാത്ത, വഴുതിപ്പോകുന്ന, ഇരുട്ട് നിറഞ്ഞ ഒരു അവസ്ഥയുടെ ചരടിൽ തൂങ്ങി കിടക്കുകയാണ്. പിടിവിട്ടാൽ താഴെ കിടക്കും. മനസ് ഇപ്പോഴും അടഞ്ഞു കിടക്കാൻ കാരണം,യുംഗ് പറഞ്ഞു, സമൂഹത്തിന്‍റെയാകെ അബോധമാണ്.

തിന്മ ജന്മവാസന

മനസിൽ തന്നെയുള്ള ഇരുണ്ട ഒരു ലോകമാണത്. ലൈംഗികത, ആത്മീയത, ജനന, മരണ ചോദനകൾ... ഇത് മനസിൽ സ്ഥിരമായി തുടരുകയാണ്, ജന്മവാസന പോലെ. അത് വ്യക്തി അറിയണമെന്നില്ല. ഒരാളുടെ ലൈംഗിക വികാരങ്ങൾ, അധികാരമോഹങ്ങൾ, ആത്മീയവും മതപരവുമായ അലട്ടലുകൾ തുടങ്ങിയവയെല്ലാം തലമുറകളിലൂടെ കൈമാറി വന്നതാണ്. അത് മാനവരാശിയുടെ പൊതുപൈതൃകമാണ്. മതങ്ങളിലെ മിത്തുകൾ ഉണ്ടായിരിക്കുന്നത് നമ്മുടെ മനസിലെ ഈ അബോധത്തിൽ നിന്നാണെന്ന് യുംഗ് പറയുന്നു. മനുഷ്യരുടെ ആന്തരികമായ മിഥോളജിക്കൽ പ്രക്രിയയിൽ നിന്നാണ് മതചിഹ്നങ്ങളും ചില കവികളുടെ വരികളും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഈ അറിവാണ് മനുഷ്യനെ പൂർണനാക്കുന്നതത്രേ. നാം എപ്പോഴും മുൻകൂട്ടി തീരുമാനിച്ചല്ല പെരുമാറുന്നത്. ഒരു സന്ദേശത്തിന് മറുപടി എഴുതുന്നത് പോലും പെട്ടെന്നുള്ള ഒരു വികാരത്തിലാകാം. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിൽ ഏതോ ഒരു മാന്ത്രികശക്തിയാൽ എന്നപോലെ നമ്മെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്വയം അറിയാതെ ഒരു വിധത്തിൽ നാം അത് പൂർത്തിയാക്കുന്നു. ഇത് അബോധത്തിലെ ആർക്കിടൈപ്പ് അഥവാ ആദിമരൂപത്തിന്‍റെ ഫലമാണ്. അബോധത്തിൽ ക്രൂരത, നശീകരണ വാസന, തിന്മ, അതൃപ്തി, സംശയം തുടങ്ങിയവ അടിഞ്ഞുകൂടിയിരിക്കയാണ്.

പ്രേമത്തിന്‍റെ രഹസ്യം

അബോധത്തിന്‍റെ പ്രവർത്തനം സ്വാഭാവികവും സഹജവുമാണ്. അത് നാം കണ്ടുപിടിച്ചതല്ല. ഒരു ഇണയുമായി പെട്ടെന്ന് പ്രേമത്തിലാകുന്നത്, ആദ്യകാഴ്ചയിൽ തന്നെ, ഇതിന് ഉദാഹരണമാണ്. ആ പ്രേമത്തെക്കുറിച്ച് മുൻകൂട്ടി ഒന്നുമറിയില്ലായിരുന്നു. എന്നാൽ എവിടെ നിന്നോ ഒരു പ്രേമം പ്രവഹിച്ചുവന്ന് നമ്മെ കടപുഴക്കുന്നു.

"നിങ്ങളെക്കുറിച്ചുള്ള ഒരു പ്രതിഛായയുണ്ട്, ഉള്ളിൽ. അത് നിങ്ങൾ അറിയണമെന്നില്ല. അതുപോലെ ഇണയെക്കുറിച്ചും നിലനിൽക്കുന്നു. നിങ്ങളുടെയുള്ളിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിഛായയുമായി സാമ്യമുള്ള ഒന്നിനെ കാണുമ്പോഴാണ് നിങ്ങൾക്ക് ആകർഷണമുണ്ടാകുന്നത്. എന്നാൽ പിന്നീട് നിങ്ങൾ മനസിലാക്കിയേക്കാം, ആ തിരഞ്ഞെടുപ്പ് തെറ്റായിപ്പോയെന്ന്. ഒരുവന് സ്വന്തം പെണ്ണിനെ തിരഞ്ഞെടുക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചത് എന്താണ്? അവൻ സ്വയമറിയാതെ തടവിലാക്കപ്പെട്ടു' - യുംഗ് പറയുന്നു.

ചിന്തയുടെ ചില പാറ്റേണുകൾ പൂർവ പിതാക്കന്മാരിൽ നിന്ന് തുടരുന്നതാണ്. ഇതിൽ വ്യക്തിക്ക് മാറ്റം വരുത്താനാവില്ല. മതപരമായ, ആത്മീയമായ ചിന്തകൾ ഇങ്ങനെ പിന്തുടർന്നു വരുന്നതാണ്. ആ കാമുകൻ അവളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്, പിന്നീട്. എന്നാൽ അവൻ തടവിലാക്കപ്പെട്ടിരിക്കുന്നു. ഇത് അബോധത്തിലെ ആദിരൂപത്തിന്‍റെ ഫലമാണ്. അത് അവന്‍റെ ആത്മാവാണെന്ന് അവൻ തെറ്റിദ്ധരിക്കുന്നു. അബോധത്തിലെ ഈ ആത്മാവ് നമ്മെ ചതിക്കുകയാണ് ചെയ്യുന്നത്. അത് പെട്ടെന്ന് തീരുമാനമെടുപ്പിക്കുന്നു. ചിന്തയ്ക്ക് അവിടെ പ്രസക്തിയില്ല.

മനുഷ്യൻ ഈ അബോധത്തെ മറയ്ക്കാൻ ശ്രമിക്കാറുണ്ട്. അത് പ്രൊഫഷന്‍റെ ഭാഗമായാണ്. നിങ്ങൾ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഭാഗമാണെങ്കിൽ, നിങ്ങൾക്ക് സ്വയം ചെയ്ത ഒരു കുറ്റകൃത്യത്തെക്കുറിച്ച് വെളിപ്പെടുത്താനുണ്ടെങ്കിൽ അത് നിങ്ങളുടെ പെരുമാറ്റരീതിയെ ബാധിക്കും. മനസിലെ അബോധത്തെ മാറ്റാനാവില്ല. പെഴ്സൊണ എന്ന പെരുമാറ്റ രീതിയെക്കുറിച്ച് യുംഗ് പറയുന്നുണ്ട്. പ്രൊഫഷണൽ വ്യക്തികൾക്ക് ഒരു പ്രത്യേക പെരുമാറ്റ രീതിയുണ്ട്. അത് അവർ ബോധപൂർവം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഒരു ഡോക്റ്റർ, ഒരു മതപുരോഹിതൻ തുടങ്ങിയവരെ നോക്കുക. അവർ അവരുടെതായ ഒരു പെരുമാറ്റരീതി വികസിപ്പിക്കുന്നു. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നതിനും ഇടപെടുന്നതിനും ഒരു സവിശേഷ ശൈലിയുണ്ട്. ഒരു ഡോക്റ്റർ ഇടപെടുന്ന രീതി, മറ്റുള്ളവരിൽ നിന്ന് അകന്നും വ്യക്തിപരമായ അടപ്പം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചും. പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിൽ അയാളെ സമൂഹം ആദരിക്കുകയില്ല. ഇതൊരു വിശ്വാസമാണ്, സമൂഹത്തിന്‍റെയും ഡോക്ടറുടെയും. ഈ ലോകം അങ്ങനെ ചിന്തിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു പ്രൊഫഷണൽ തന്നിൽ അങ്ങനെയൊരു വ്യക്തിത്വമുള്ളതായി സങ്കല്പിക്കുകയാണ്. അത് പ്രവൃത്തിയിൽ കാണിക്കുകയും ചെയ്യുന്നു.

സമൂഹത്തിന്‍റെയും വ്യക്തിയുടെയും സങ്കല്പങ്ങൾ ഇവിടെ ഒന്നായിത്തീരുന്നു. എന്നാൽ ആ വ്യക്തി യഥാർഥത്തിൽ അതല്ല. അയാൾ അയാളെക്കുറിച്ച് നിർമിക്കുന്ന ഒരു സാങ്കല്പിക യാഥാർഥ്യമാണത്. അതാണ് സമൂഹത്തിന് വേണ്ടത്.

എങ്കിൽ മാത്രമേ സമൂഹം അയാളെ സ്വീകരിക്കുകയുള്ളൂ. യഥാർഥത്തിൽ ആ വ്യക്തി ആരാണ് ? അയാൾ വീട്ടിൽ പെരുമാറുന്നത് ഇങ്ങനെയായിരിക്കില്ല. വളരെ അടുത്ത ബന്ധുക്കൾക്കിടയിലും അയാൾ പെരുമാറുന്നത് വ്യത്യസ്തമായിരിക്കും. ഏതാണ് ശരി എന്ന കാര്യത്തിൽ അയാൾക്ക് തന്നെ സംശയം തോന്നികൂടായ്കയില്ല.

മാനവവംശത്തിന്‍റെ കെണി

യുംഗ് പറയുന്നത് വച്ച് നോക്കിയാൽ മാനവംശത്തിന് അടുത്തകാലത്തൊന്നും രക്ഷപ്പെടാൻ കഴിയില്ല. കൂട്ടക്കൊല ചെയ്യാൻ മടിക്കാത്ത ഭീകരന്മാരും നീതി നടപ്പാക്കാനെന്ന വ്യാജേന ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നവരും സ്വന്തം കുഞ്ഞിനെ കൊല്ലുന്ന മാതാപിതാക്കളും ഉണ്ടായിക്കൊണ്ടിരിക്കും. കാരണം, കലക്റ്റീവ് അബോധം അങ്ങനെയാണ് പ്രവർത്തിക്കുന്നത്. മനുഷ്യരുടെയാകെ ജന്മവാസനകൾ അവരുടെ തലച്ചോറിൽ കോഡ് ചെയ്യപ്പെട്ടിരിക്കുന്നു. നല്ലതും ചീത്തയും അവിടെയുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ആർക്കുമാവില്ല.

ആത്മീയത, മതപരമായ ആശയങ്ങളുടെ അങ്കുരങ്ങൾ, ദൈവാഭിമുഖ്യം തുടങ്ങിയവ വളരെ ചെറിയ രൂപത്തിൽ എല്ലാവരിലും സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ഇതിനെ കുടഞ്ഞു കളഞ്ഞ് ഒരു ദിവസം സ്വതന്ത്രനാകാവില്ലെന്നതാണ് യാഥാർഥ്യം. ആത്മീയത എല്ലാവരിലുമുണ്ട്. അത് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. മനസിന്‍റെ അടിത്തട്ടിലെ അബോധത്തിൽ ആത്മീയത വളരെ മൃദുവായി ഒരീണം പുറപ്പെടുവിച്ചുകൊണ്ട് അലസയായ ഒരു പൂച്ചയെക്കുട്ടിയെപ്പോലെ പതുങ്ങി കിടക്കുകയാണ്. എല്ലാവരിലും അതുണ്ടെങ്കിലും, ചിലരിലെങ്കിലും അത് ഉയർത്തെഴുന്നേൽക്കുന്നു,കൂടുതൽ പ്രഭാവം നേടുന്നു. ജീവിതത്തേക്കാൾ വലിയ ഒരു വികാരമായി സന്യാസം രൂപപ്പെടുമ്പോഴാണ് ഒരാൾ സന്യാസിയാകുന്നത്. ഉള്ളിൽ കിടന്ന പ്രഭാകിരണത്തെ ഊതി ഊതി വലുതാക്കി വലിയ ഒരു അഗ്നികുണ്ഡമാക്കുന്നു. തന്നിൽ ഉറങ്ങിക്കിടന്ന ഒരു ചോദനയെ ലോകമാകെ വിഴുങ്ങാൻ ശേഷിയുള്ള അഗ്നിയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് സന്യാസിത്തിലേക്കുള്ള ഉഗ്രതപസും സാധനയും. ചില ബുദ്ധസന്യാസികൾ തീ കൊളുത്തി മരിക്കുന്നത് ഈ അഗ്നിയെ ഒതുക്കാനാകാതെ വരുന്നതു കൊണ്ടാണ്.

മനസിൽ സന്യാസിയുണ്ട്

ഗ്രീക്ക് സാഹിത്യകാരൻ കസൻദ്സാക്കിസ് "ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്, ദ് ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്, സോർബ ദ് ഗ്രീക്ക് തുടങ്ങിയ നോവലുകൾ എഴുതി. ജീവിതത്തെ തത്ത്വചിന്താപരമായും വൈകാരികമായും ദർശിക്കുന്ന കസൻദ്സാക്കീസിൽ ഒരു സന്യാസിയുണ്ട്. "നിങ്ങളുടെ തോന്നലുകളെ കത്തിച്ചുകളയുക, നിങ്ങളുടെ ചിന്തകളെ പൊടിച്ചുകളയുക. പരിഹാരമാർഗങ്ങൾ കൈയിലുള്ളവർക്ക് എന്നെ കണ്ടെത്താനാവില്ല' എന്നെഴുതിയ കസൻദ്സാക്കീസിൽ ഒരു പരിവ്രാജകനുണ്ട്. ആ പരിവ്രാജകൻ മനസിലെ തീയാണ്. അത് വിമോചന ത്വരയാണ്. ചങ്ങലകൾ പൊട്ടിക്കാൻ അതുമതി. എന്നാൽ ഒരു സന്യാസിയാവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സന്യാസത്തെ ജീവിതത്തേക്കാൾ വലുതായി കണ്ട്, അതിന്‍റെ ഒരാൾരൂപമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഒരു വികാരത്തെ, ആശയത്തെ തന്നെക്കാൾ വലുതായി കാണുമ്പോഴാണ് അത് മാത്രമാണ് സത്യമെന്ന് തോന്നുന്നത്. എല്ലാം ഉപേക്ഷിച്ചു സത്യത്തിന് നേർക്ക് നടക്കുന്ന ഒരാൾക്ക് കൈയിൽ ഒന്നും കരുതാനില്ല. അയാൾക്ക് ലോകക്ഷേമത്തിനായി കൊടുക്കാൻ തന്‍റെ ശരീരവും മനസും മാത്രമാണുള്ളത്. സാക്ഷാത്കാരത്തിനു വേണ്ടി അലയുന്ന അയാൾക്ക് അത് മാത്രമാണ് സത്യം. മറ്റെല്ലാം അപ്രധാനമായി താഴോട്ടു പോകും. പ്രണയം, ഭക്തി, കല എല്ലാം ഇങ്ങനെയാണ്.

ഇങ്ങനെയാണ് വലിയ പ്രതിഛായ നേടുന്നത്. ഒരു വലിയ കലാകാരനിൽ ഒരു സന്യാസിയുണ്ട്. ആ സന്യാസി ഒരു കേവലരൂപമല്ല. ഒരു തെളിഞ്ഞ ആകാശമാണ്. യഹൂദി മെനുവിൻ വയലിൻ വായിക്കുമ്പോൾ അദ്ദേഹത്തിന്‍റെ മനസിൽ ഇതൾ വിരിയുന്ന ഒരു പ്രപഞ്ചമുണ്ട്. അത് ഏകാഗ്രമാണ്. പ്രാർഥനാനിർഭരമാണ്. കലയുടെ പ്രാഥമികവും സജീവവും സ്വതന്ത്രവുമായ ഒരാഭിമുഖ്യം നമ്മെ അനൈഹികമായ ഒരു വിതാനത്തിലേക്ക് കൊണ്ടുപോകുന്നു. ദസ്തയെവ്സ്കിയിൽ സന്യാസിയുള്ളതുകൊണ്ടാണ് അദ്ദേഹം ദൈവവുമായി എപ്പോഴും സംവദിക്കുന്നത്. തന്നിലെ പിശാചിനെ വകവരുത്താൻ തന്നിലെ ദൈവത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന അന്വേഷണമാണ് ദസ്തയെവ്സ്കിയെ ആത്മപീഡയിലെത്തിക്കുന്നത്. "കരമസോവ് സഹോദരന്മാർ' എന്ന നോവൽ ഇത് വ്യക്തമാക്കുന്നുണ്ട്. സന്യാസത്തിലേക്കുള്ള പരീക്ഷണാത്മക യാത്രയിൽ ഈ പീഡ ഒഴിവാക്കാനാവില്ല.

എല്ലാ മഹത്തായ വചനങ്ങളും രേഖകളും, അതിൽ എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, ഒഴിവാക്കണമെന്ന് ജിദ്ദു കൃഷ്ണമൂർത്തി പറയുന്നത് വാക്കുകൾ യാഥാർഥ്യമല്ലെന്ന് വാദിച്ചുകൊണ്ടാണ്. സത്യത്തിലേക്ക് പോകാൻ ഒരു നിശ്ചിത പാതയില്ലത്രെ. നിങ്ങളുടെയുള്ളിലെ ഇരുട്ടിൽ നിന്ന്, അലങ്കോലത്തിൽ നിന്ന് ഒരു പാത കണ്ടെത്തുക. ഇതിനു വേണ്ടതായ ആന്തരികമായ ഊർജം, വ്യക്തത എന്നിവ പ്രധാനമാണ്. ഇത് കൃഷ്ണമൂർത്തിയിലെ സന്യാസത്തെ കാണിച്ചുതരുന്നു.ദൈവവിശ്വാസമില്ലാത്തവരിലും സന്യാസിയുണ്ട്.

രജതരേഖകൾ

1) വൈലോപ്പിള്ളിയുടെ കവിതയിൽ പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ കലർപ്പുണ്ട് എന്ന് അദ്ദേഹം പറഞ്ഞതായി ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു പ്രസംഗത്തിൽ സൂചിപ്പിച്ചതു കണ്ടു. വൈലോപ്പിള്ളി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:'തന്നെക്കാൾ വലിയ കവികളാണ് ഇടശേരിയും പി. കുഞ്ഞിരാമൻ നായരും. കാരണം, അവരുടെ കവിതയിൽ പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ കലർപ്പില്ല. " മഹത്തായ ഒരു കാഴ്ചപ്പാടാണ് വൈലോപ്പിള്ളി പങ്കുവച്ചത്. ഇന്നത്തെ കവിതകളെ മിക്കവാറും പാശ്ചാത്യവിദ്യാഭ്യാസം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിന്‍റെ ശുദ്ധമായ അനുഭവത്തെ വേർതിരിച്ചെടുക്കാൻ പലപ്പോഴും കവികൾക്ക് കഴിയുന്നില്ല.

2) സരസ്വതി സമ്മാനം ലഭിച്ച പ്രഭാ വർമയെക്കുറിച്ച് മാത്രമായി ഒരു പതിപ്പ് പുറത്തിറക്കാൻ തിരുവനന്തപുരം "ഒരുമ' മാസിക തയ്യാറായത് ഉചിതമായി. കാമ്പുള്ളതും എന്നാൽ ലളിതവുമായ ഒരു കവിപതിപ്പാണിത്. ഇത് അനിവാര്യമായിരുന്നു. പ്രഭാ വർമയുമായി ഒരു അഭിമുഖവും (സുധാകരൻ ചന്തവിള) ചേർത്തിട്ടുണ്ട്. കവിക്ക് വേണ്ടതായ മൗലികതയെ പ്രഭാവർമ ഇങ്ങനെ വ്യക്തമാക്കുന്നു:'പരീക്ഷണത്തിനിറങ്ങാതിരുന്ന ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും ഇടശേരിയുടെയും സുഗതകുമാരിയുടെയും ഒഎൻവിയുടെയും ഒക്കെ കവിതകളിലെ വ്യത്യസ്തത നോക്കൂ. കേൾക്കുമ്പോൾ തന്നെ നമുക്കറിയാം ആരെഴുതിയതാണെന്ന്. ആ മുഖ വ്യത്യാസം പരീക്ഷണകവികളുടെ കാര്യത്തിലുണ്ടോ? ആർക്കും എഴുതാവുന്നത് ;ആരും എഴുതാതിരുന്നാലും കുഴപ്പമില്ലാത്തത്. അത്രയേയുള്ളൂ. ചങ്ങമ്പുഴ, ജി, അക്കിത്തം ഒക്കെ ഇങ്ങനെയായിരുന്നോ ? പ്രഭാ വർമ സുചിന്തിതമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഉന്നതകവിയാണ്. അദ്ദേഹത്തിന്‍റെ കവിതകൾക്ക് ഭാഷാഭംഗിയും സൗന്ദര്യവും വ്യക്തതയും ഭാവനയും ഉണ്ടാകും. ഈ പതിപ്പിൽ പി.കെ. ഗോപി, എം.കെ. ഹരികുമാർ, കെ.പി. രാമനുണ്ണി, ഡോ. ടി.കെ. രാജീവ്കുമാർ, ഡോ. ബെറ്റിമോൾ മാത്യു, ഡോ. സി. ഉദയകല, ഡോ. വള്ളിക്കാവ് മോഹൻദാസ്, പി.ജി. സദാനന്ദൻ, റാണി മോഹൻദാസ് എന്നിവരുടെ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

3) എം. മുകുന്ദന്‍റെ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിന്‍റെ അമ്പതാം വർഷം പ്രമാണിച്ച് എം.സി. രാജനാരായണൻ തന്‍റെ പഴയ ഡൽഹിക്കാലം ഓർമിപ്പിച്ചത് (കലാപൂർണ, ജൂലായ്) ശ്രദ്ധേയമായി. രാജനാരായണന്‍റെ വിമർശനാത്മക ബുദ്ധി പിടിച്ചെടുത്ത ഒരു ഭാഗം ഇതാണ്: "കാമുകിയുടെ നഗ്നമേനി കാണുവാൻ മോഹിച്ച് ഈച്ചയായി മാറിയ ആൾ അവളുടെ അച്ഛന്‍റെ മുന്നിലൂടെ കുളിമുറിയിലേക്ക് പറന്നു പോകുന്നതും അവിടെ വച്ച് പല്ലി വിഴുങ്ങുന്നതും അനുപമമായ രീതിയിലാണ് മുകുന്ദൻ അവതരിപ്പിച്ചത്. "

4) കലാകാരനായ പ്രസാധകൻ, കവിയായ പ്രസാധകൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്രതിഭയായിരുന്നു ഷെൽവി. അദ്ദേഹം വിധി വൈപരീത്യത്താൽ നമ്മെ വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായി. ഷെൽവിയുടെ മൾബറി എന്ന പുസ്തകശാല വേറിട്ട ഒരു സംരംഭമായിരുന്നു. ഒരു പുസ്തകം തയ്യാറാക്കുമ്പോൾ അത് മോഹിപ്പിക്കുന്ന ഒരു കലാവസ്തുവായി തോന്നണമെന്ന ചിന്തയാണ് ഷെൽവിയെ നയിച്ചത്. ഷെൽവിയെയും മൾബറിയെയും കഥാപാത്രങ്ങളാക്കി ബെന്യാമിൻ എഴുതുന്ന നോവൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 14) ആരംഭിച്ചിരിക്കുന്നു. സമീപകാലത്തെ ഒരു സാംസ്കാരിക ജീവിതാനുഭവം എന്ന നിലയിൽ നോവൽ എത്രമാത്രം ആസ്വാദ്യകരമായിരിക്കുമെന്ന് വരും ലക്കങ്ങളിലൂടെ അറിയാം. ഷെൽവിയുടെ ഭാര്യ ഡെയ്സി ജാക്വിലിൻ പെരേരയുടെ ഒരു വാക്യം നോവു പടർത്തി: "പട്ടുനൂൽ പുഴുക്കൾ തുന്നുന്നത് അതിന്‍റെ ശവക്കച്ച തന്നെയാണ്. നീയും തുന്നിയത് അതുതന്നെ'.

5) എം.എൻ. കാരശേരിയുമായുളള അഭിമുഖം (പ്രശാന്ത് ചിറക്കര, പച്ചമലയാളം, ജൂലൈ) വളരെ സൂക്ഷ്മവും ശക്തവുമായ നിരീക്ഷണങ്ങൾ കൊണ്ട് ചിന്തനീയമായി. അദ്ദേഹം ആരുടെയും മുഖം നോക്കാതെ സത്യം പറയുന്നു. ചിലരുടെ വർഗീയവിരുദ്ധ നിലപാടിലെ ഇരട്ടത്താപ്പ് കാരശേരി ചൂണ്ടിക്കാണിക്കുന്നു. "എന്നെ എതിർക്കുന്നവർക്ക് രാഷ്‌ട്രീയപാർട്ടിയുടെയോ മതവിശ്വാസത്തിന്‍റെയോ ആന്ധ്യമുണ്ട്. അല്ലെങ്കിൽ സ്ഥാനമാനങ്ങളിൽ താല്പര്യമുണ്ട്. അത്തരം എതിർപ്പുകളെ ഞാൻ കാര്യമാക്കാറില്ല' - കാരശേരി പറയുന്നു. സ്ഥാനമാനങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി സ്വന്തം രാഷ്‌ട്രീയം മറച്ചുവെച്ച് കപട രാഷ്‌ട്രീയം പറയുന്നവരെ കാരശേരി ഈ അഭിമുഖത്തിൽ തുറന്നു കാണിക്കുന്നുണ്ട്.

രജതരേഖകൾ

1) വൈ​ലോ​പ്പി​ള്ളി​യു​ടെ ക​വി​ത​യി​ൽ പാ​ശ്ചാ​ത്യ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ക​ല​ർ​പ്പു​ണ്ട് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് ഒ​രു പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ച​തു ക​ണ്ടു. വൈ​ലോ​പ്പി​ള്ളി ഇ​ങ്ങ​നെ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു:'​ത​ന്നെ​ക്കാ​ൾ വ​ലി​യ ക​വി​ക​ളാ​ണ് ഇ​ട​ശേ​രി​യും പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​രും. കാ​ര​ണം, അ​വ​രു​ടെ ക​വി​ത​യി​ൽ പാ​ശ്ചാ​ത്യ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ക​ല​ർ​പ്പി​ല്ല. " മ​ഹ​ത്താ​യ ഒ​രു കാ​ഴ്ച​പ്പാ​ടാ​ണ് വൈ​ലോ​പ്പി​ള്ളി പ​ങ്കു​വ​ച്ച​ത്. ഇ​ന്ന​ത്തെ ക​വി​ത​ക​ളെ മി​ക്ക​വാ​റും പാ​ശ്ചാ​ത്യ​വി​ദ്യാ​ഭ്യാ​സം സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ജീ​വി​ത​ത്തി​ന്‍റെ ശു​ദ്ധ​മാ​യ അ​നു​ഭ​വ​ത്തെ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ പ​ല​പ്പോ​ഴും ക​വി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.

2) സ​ര​സ്വ​തി സ​മ്മാ​നം ല​ഭി​ച്ച പ്ര​ഭാ വ​ർ​മ​യെ​ക്കു​റി​ച്ച് മാ​ത്ര​മാ​യി ഒ​രു പ​തി​പ്പ് പു​റ​ത്തി​റ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം "ഒ​രു​മ' മാ​സി​ക ത​യ്യാ​റാ​യ​ത് ഉ​ചി​ത​മാ​യി. കാ​മ്പു​ള്ള​തും എ​ന്നാ​ൽ ല​ളി​ത​വു​മാ​യ ഒ​രു ക​വി​പ​തി​പ്പാ​ണി​ത്. ഇ​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നു. പ്ര​ഭാ വ​ർ​മ​യു​മാ​യി ഒ​രു അ​ഭി​മു​ഖ​വും (സു​ധാ​ക​ര​ൻ ച​ന്ത​വി​ള) ചേ​ർ​ത്തി​ട്ടു​ണ്ട്. ക​വി​ക്ക് വേ​ണ്ട​താ​യ മൗ​ലി​ക​ത​യെ പ്ര​ഭാ​വ​ർ​മ ഇ​ങ്ങ​നെ വ്യ​ക്ത​മാ​ക്കു​ന്നു:'​പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങാ​തി​രു​ന്ന ച​ങ്ങ​മ്പു​ഴ​യു​ടെ​യും വൈ​ലോ​പ്പി​ള്ളി​യു​ടെ​യും ഇ​ട​ശേ​രി​യു​ടെ​യും സു​ഗ​ത​കു​മാ​രി​യു​ടെ​യും ഒ​എ​ൻ​വി​യു​ടെ​യും ഒ​ക്കെ ക​വി​ത​ക​ളി​ലെ വ്യ​ത്യ​സ്ത​ത നോ​ക്കൂ. കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ന​മു​ക്ക​റി​യാം ആ​രെ​ഴു​തി​യ​താ​ണെ​ന്ന്. ആ ​മു​ഖ വ്യ​ത്യാ​സം പ​രീ​ക്ഷ​ണ​ക​വി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ണ്ടോ? ആ​ർ​ക്കും എ​ഴു​താ​വു​ന്ന​ത് ;ആ​രും എ​ഴു​താ​തി​രു​ന്നാ​ലും കു​ഴ​പ്പ​മി​ല്ലാ​ത്ത​ത്. അ​ത്ര​യേ​യു​ള്ളൂ. ച​ങ്ങ​മ്പു​ഴ, ജി, ​അ​ക്കി​ത്തം ഒ​ക്കെ ഇ​ങ്ങ​നെ​യാ​യി​രു​ന്നോ ? പ്ര​ഭാ വ​ർ​മ സു​ചി​ന്തി​ത​മാ​യി എ​ഴു​തു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ന്ന​ത​ക​വി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ൾ​ക്ക് ഭാ​ഷാ​ഭം​ഗി​യും സൗ​ന്ദ​ര്യ​വും വ്യ​ക്ത​ത​യും ഭാ​വ​ന​യും ഉ​ണ്ടാ​കും. ഈ ​പ​തി​പ്പി​ൽ പി.​കെ. ഗോ​പി, എം.​കെ. ഹ​രി​കു​മാ​ർ, കെ.​പി. രാ​മ​നു​ണ്ണി, ഡോ. ​ടി.​കെ. രാ​ജീ​വ്കു​മാ​ർ, ഡോ. ​ബെ​റ്റി​മോ​ൾ മാ​ത്യു, ഡോ. ​സി. ഉ​ദ​യ​ക​ല, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, പി.​ജി. സ​ദാ​ന​ന്ദ​ൻ, റാ​ണി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.

3) എം. ​മു​കു​ന്ദ​ന്‍റെ "മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ' എ​ന്ന നോ​വ​ലി​ന്‍റെ അ​മ്പ​താം വ​ർ​ഷം പ്ര​മാ​ണി​ച്ച് എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ ത​ന്‍റെ പ​ഴ​യ ഡ​ൽ​ഹി​ക്കാ​ലം ഓ​ർ​മി​പ്പി​ച്ച​ത് (ക​ലാ​പൂ​ർ​ണ, ജൂ​ലാ​യ്) ശ്ര​ദ്ധേ​യ​മാ​യി. രാ​ജ​നാ​രാ​യ​ണ​ന്‍റെ വി​മ​ർ​ശ​നാ​ത്മ​ക ബു​ദ്ധി പി​ടി​ച്ചെ​ടു​ത്ത ഒ​രു ഭാ​ഗം ഇ​താ​ണ്: "കാ​മു​കി​യു​ടെ ന​ഗ്ന​മേ​നി കാ​ണു​വാ​ൻ മോ​ഹി​ച്ച് ഈ​ച്ച​യാ​യി മാ​റി​യ ആ​ൾ അ​വ​ളു​ടെ അ​ച്ഛ​ന്‍റെ മു​ന്നി​ലൂ​ടെ കു​ളി​മു​റി​യി​ലേ​ക്ക് പ​റ​ന്നു പോ​കു​ന്ന​തും അ​വി​ടെ വ​ച്ച് പ​ല്ലി വി​ഴു​ങ്ങു​ന്ന​തും അ​നു​പ​മ​മാ​യ രീ​തി​യി​ലാ​ണ് മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. "

4) ക​ലാ​കാ​ര​നാ​യ പ്ര​സാ​ധ​ക​ൻ, ക​വി​യാ​യ പ്ര​സാ​ധ​ക​ൻ എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു ഷെ​ൽ​വി. അ​ദ്ദേ​ഹം വി​ധി വൈ​പ​രീ​ത്യ​ത്താ​ൽ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഷെ​ൽ​വി​യു​ടെ മ​ൾ​ബ​റി എ​ന്ന പു​സ്ത​ക​ശാ​ല വേ​റി​ട്ട ഒ​രു സം​രം​ഭ​മാ​യി​രു​ന്നു. ഒ​രു പു​സ്ത​കം ത​യ്യാ​റാ​ക്കു​മ്പോ​ൾ അ​ത് മോ​ഹി​പ്പി​ക്കു​ന്ന ഒ​രു ക​ലാ​വ​സ്തു​വാ​യി തോ​ന്ന​ണ​മെ​ന്ന ചി​ന്ത​യാ​ണ് ഷെ​ൽ​വി​യെ ന​യി​ച്ച​ത്. ഷെ​ൽ​വി​യെ​യും മ​ൾ​ബ​റി​യെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബെ​ന്യാ​മി​ൻ എ​ഴു​തു​ന്ന നോ​വ​ൽ (മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്, ജൂ​ലാ​യ് 14) ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. സ​മീ​പ​കാ​ല​ത്തെ ഒ​രു സാം​സ്കാ​രി​ക ജീ​വി​താ​നു​ഭ​വം എ​ന്ന നി​ല​യി​ൽ നോ​വ​ൽ എ​ത്ര​മാ​ത്രം ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് വ​രും ല​ക്ക​ങ്ങ​ളി​ലൂ​ടെ അ​റി​യാം. ഷെ​ൽ​വി​യു​ടെ ഭാ​ര്യ ഡെ​യ്സി ജാ​ക്വി​ലി​ൻ പെ​രേ​ര​യു​ടെ ഒ​രു വാ​ക്യം നോ​വു പ​ട​ർ​ത്തി: "പ​ട്ടു​നൂ​ൽ പു​ഴു​ക്ക​ൾ തു​ന്നു​ന്ന​ത് അ​തി​ന്‍റെ ശ​വ​ക്ക​ച്ച ത​ന്നെ​യാ​ണ്. നീ​യും തു​ന്നി​യ​ത് അ​തു​ത​ന്നെ'.

5) എം.​എ​ൻ. കാ​ര​ശേ​രി​യു​മാ​യു​ള​ള അ​ഭി​മു​ഖം (പ്ര​ശാ​ന്ത് ചി​റ​ക്ക​ര, പ​ച്ച​മ​ല​യാ​ളം, ജൂ​ലൈ) വ​ള​രെ സൂ​ക്ഷ്മ​വും ശ​ക്ത​വു​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ കൊ​ണ്ട് ചി​ന്ത​നീ​യ​മാ​യി. അ​ദ്ദേ​ഹം ആ​രു​ടെ​യും മു​ഖം നോ​ക്കാ​തെ സ​ത്യം പ​റ​യു​ന്നു. ചി​ല​രു​ടെ വ​ർ​ഗീ​യ​വി​രു​ദ്ധ നി​ല​പാ​ടി​ലെ ഇ​ര​ട്ട​ത്താ​പ്പ് കാ​ര​ശേ​രി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. "എ​ന്നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യു​ടെ​യോ മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ​യോ ആ​ന്ധ്യ​മു​ണ്ട്. അ​ല്ലെ​ങ്കി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ളി​ൽ താ​ല്പ​ര്യ​മു​ണ്ട്. അ​ത്ത​രം എ​തി​ർ​പ്പു​ക​ളെ ഞാ​ൻ കാ​ര്യ​മാ​ക്കാ​റി​ല്ല' - കാ​ര​ശേ​രി പ​റ​യു​ന്നു. സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ​ക്കും വേ​ണ്ടി സ്വ​ന്തം രാ​ഷ്‌​ട്രീ​യം മ​റ​ച്ചു​വെ​ച്ച് ക​പ​ട രാ​ഷ്‌​ട്രീ​യം പ​റ​യു​ന്ന​വ​രെ കാ​ര​ശേ​രി ഈ ​അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു കാ​ണി​ക്കു​ന്നു​ണ്ട്.

Trending

No stories found.

Latest News

No stories found.