16 ഉദയാസ്തമയങ്ങളും 24 മണിക്കൂറും; ബുക്കർ പ്രൈസ് സ്വന്തമാക്കി ബ്രിട്ടീഷ് സാഹിത്യകാരി സാമന്ത ഹാർവേ

ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചവയിൽ ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് ഓർബിറ്റൽ
British author Samantha Harvey wins Booker Prize for 'beautiful' space tale
സാമന്ത ഹാർവേ
Updated on

ലണ്ടൻ: ബുക്കർ പ്രൈസ് സ്വന്തമാക്കി ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേ. ഓർബിറ്റൽ എന്ന അതിമനോഹരമായ രചനയാണ് സാമന്തയെ പുരസ്കാര ജേതാവാക്കി മാറ്റിയത്. പതിവിനു വിപരീതമായി ഇത്തവണ സ്ത്രീകൾ ഭൂരിപക്ഷമായിരുന്ന ഷോർട്ട് ലിസ്റ്റിൽ നിന്നാണ് ജൂറി പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളിൽ ഒന്നാണ് ഓർബിറ്റൽ. 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും നിരീക്ഷിക്കുന്നതിായി ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തുന്ന ആറ് ബഹിരാകാശ യാത്രികരാണ് നോവലിലെ കഥാപാത്രങ്ങൾ.

ഭൂമിക്കു വേണ്ടി സംസാരിക്കുന്നതും ഭൂമിക്കെതിരേ സംസാരിക്കാത്തതുമായ എല്ലാവർക്കുമാണ് പുരസ്കാരം സമർപ്പിച്ചിരിക്കുന്നത്. ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചവയിൽ ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് ഓർബിറ്റൽ. 136 പേജിലാണ് സാമന്ത കഥ പറയുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് നോവലിലുള്ളത്.

ബ്രിട്ടിഷ് ഇന്ത്യൻ സംഗീതജ്ഞൻ നിതിൻ‌ സാവ്‌നി, എഴുത്തുകാരി സാറ കോളിൻസ്, ഫിക്ഷൻ എഡിറ്റർ ജസ്റ്റിൻ ജോർദാൻ, ചൈനീസ് അമെരിക്കൻ എഴുത്തുകാരൻ യിയുൻ ലീ എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. ഫൈനലിസ്റ്റുകളിൽ ഇത്തവണ ഒരേ ഒരു പുരുഷൻ‌ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ.

Trending

No stories found.

Latest News

No stories found.