മുംബൈ: മുംബൈ മലയാളിയും അറിയപ്പെടുന്ന സാഹിത്യകാരിയുമായ ഗീത നെന്മിനിയുടെ പുതിയ നോവൽ പരിണതി യുടെ പ്രകാശനം ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കും. നവംബർ 9 ന് രാത്രി 8 മണിക്ക് റൈറ്റേഴ്സ് ഫോറം ഏഴാം നമ്പർ ഹാളിൽ നടക്കുന്ന പ്രകാശനകർമ്മത്തിൽ കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രശസ്ത വ്യക്തികൾ പങ്കെടുക്കും.
പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി ഗീത ഷാർജയിലേക്ക് പുറപ്പെടും. നീലരാജി. നടുമുറ്റം എന്നിവയാണ് ഗീതയുടെ മറ്റു പുസ്തകങ്ങൾ.
നീലരാജിക്ക് മഹാകവി പി യുടെ പേരിലുള്ള പയസ്വിനി കഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.