ആയിരം പുസ്തകങ്ങളുടെ കലവറയുമായി ഗവ. എൽപി സ്കൂൾ

കുട്ടികളുടെ രചനകൾ ആസ്പദമാക്കി ഒരു പത്രം ഇറക്കാനും അത് തത്സമയ വാർത്തയായി ജനങ്ങളിലെത്തിക്കാനും പദ്ധതി
LP school library with 1000 books
അന്തിക്കാട് ഗവ. എൽപി സ്കൂളിലെ വായനശാലയിൽ വിദ്യാർഥികളും അധ്യാപകരും.
Updated on

അന്തിക്കാട്: ആയിരം പുസ്തകങ്ങളുടെ കലവറയുമായി ഗവ. എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ സാഹിത്യഭിരുചിക്ക് വളക്കൂറുള്ള മണ്ണായി മാറി. വിദ്യാർഥികളുടെ വായനാ വൈവിധ്യമനുസരിച്ചുള്ള കൊച്ചുകഥകളുടെയും കുട്ടിക്കവിതകളുടെയും വലിയ ശേഖരമാണ് ഇവിടെയുള്ളത്.

കുട്ടികൾ വായിക്കുന്ന കുഞ്ഞു കഥകളുടെ അതിരസകരമായ ദൃശ്യാവിഷ്കeരമടങ്ങിയ ഒരു മായാപ്രപഞ്ചം ഇവിടെ പിഞ്ചു കുട്ടികളെ കാത്തിരിക്കുന്നു. കുട്ടികളെ ആകർഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്നുണ്ട്. പാടിപ്പതിഞ്ഞ കവിതകളുടെ കാവ്യാവിഷ്കാരവും വിവിധ ഇതിഹാസ കഥകളുടെ ദൃശ്യാവിഷ്കാരവും ലൈബ്രറിയെ വേറിട്ടതാക്കുന്നു.

കുട്ടികൾക്ക് കഥകളും കവിതകളും ഇഷ്ടപ്പെടാനും ആസ്വദിക്കാനും ഉതകുന്ന രീതിയിലുള്ള ഇടപെടലുകളും അധ്യാപകർ നടത്തുന്നുണ്ട്. കുട്ടികളുടെ സർഗശേഷി വികാസത്തിനും സാഹിത്യ രചനയിലേക്ക് അവരെ നയിക്കുവാനും അധ്യാപകരുടെ ഭാഗത്ത് ബോധപൂർവമായ ഇടപെടലുകളുണ്ടാകുന്നുണ്ട്. ചെറുപ്പത്തിലേയുള്ള ലൈബ്രറി സഹവാസം കുട്ടികളെ മതനിരപേക്ഷതയിലേക്ക് വഴിനടത്തുമെന്നും അധ്യാപകർ പറയുന്നു.

കുട്ടികളുടെ രചനകൾ ആസ്പദമാക്കി ഒരു പത്രം ഇറക്കാനും അത് തത്സമയ വാർത്തയായി ജനങ്ങളിലെത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. വാർത്താജാലകം എന്ന ന്യൂസ് ഓൺലൈൻ ചാനൽ തുടങ്ങാനും അധ്യാപകർ ഒരുങ്ങി കഴിഞ്ഞു. എല്ലാ ദിവസവും ലൈബ്രറിയിൽ ഓരോ ക്ലാസിലെയും വിദ്യാർഥികളെ കൊണ്ടുവന്ന് അവരുടെ താത്പര്യത്തിനനുസരിച്ചുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് ഇടം നൽകാനും അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.

പ്രധാനാധ്യാപിക സി.വി. സീന, മറ്റ് അധ്യാപികരായ എം. നീമ, റിനി ജോസ്, ഹിത പ്രസാദ്, കെ.വി. നിഷ, ശ്രീലക്ഷ്മി പ്രവീൺ, ഹിൽഷ സുമേഷ്, സി.കെ. സിമി എന്നിവരാണ് വായനശാലയുടെ പ്രവർത്തനങ്ങൾനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Trending

No stories found.

Latest News

No stories found.