കവിത | ഭാഷാന്തരം

വീട്ടിലുണ്ടൊരു ഭാഷാവഴി പലതുംചുറ്റിതിരിഞ്ഞ് കാടിറങ്ങിയ ഭാഷ. കതിർ കറ്റയ്ക്കൊപ്പം വന്ന ചെളിപുരണ്ടഭാഷ മലയിറങ്ങി, ഒഴുകി വന്ന പല ഊരുകൾതാണ്ടിയ ഭാഷ.
ഭാഷാന്തരം, കവിത
ഭാഷാന്തരം, കവിതവര: സുഭാഷ് കല്ലൂർ
Updated on

രാധാകൃഷ്ണൻ കാനായി

വീട്ടിലുണ്ടൊരു ഭാഷാ

വഴി പലതുംചുറ്റിതിരിഞ്ഞ്

കാടിറങ്ങിയ ഭാഷ.

കതിർ കറ്റയ്ക്കൊപ്പം -

വന്ന ചെളിപുരണ്ടഭാഷ

മലയിറങ്ങി, ഒഴുകി വന്ന

പല ഊരുകൾതാണ്ടിയ ഭാഷ.

മലനാടുകൾ, ഇടനാടുകൾ

പലകാലകുളമ്പടി ഭാഷ.

അമ്മിഞ്ഞപാലിനാൽത -

ന്നമ്മ പകർന്നാടിയ ഭാഷ.

പാടത്ത് വിതച്ചും, കിതച്ചും

പരിഭവമില്ലാതച്ഛൻ ഭാഷ

വായാടിയാംഭാഷയ് ക്കുണ്ട്

വയൽ ചതുപ്പിലൊരുത്സവം

വിതയ്ക്കാനും. കൊയ്യാനും

വരും കാലമോർക്കാനും

ആ വയൽ കടന്നേ-

ഞാൻസ്കൂളിലെത്തി

ആ വനഭാഷയെ

പുറത്തിരുത്തി

സ്കൂൾ ബെഞ്ചിൽ

ഞാനേകനായി...

ഓരിയിട്ടോടി

അങ്ങുമിങ്ങും

കോലായിലുള്ളൊരെൻ

ജീവ ഭാഷ....

പുതുശീലതരു നട്ടുനനച്ചു

സമ്പത്തുള്ളവരൊരു കൂട്ടർ

വയലേലകൾ തരിശായി.

വിൽക്കാൻ, വാങ്ങാൻ..

പുതിയൊരുഭാഷ പഠിപ്പിച്ചു.

മോറി പശുവിൻചായ്പൊരു

സ്മാരകശിലയായുണരുന്നു

പോർച്ചായ് മാറിയ

ചായ്പിൽ മോട്ടോർ -

കാർ അതികേമത്വം.

പക്കത്തെ വീട്ടിലും

പറമ്പിലും മുറ്റത്തും

ഉരിയാട്ടമില്ലാതുളെളാരു -

ഊരിന്‍റെ ഭാഷാ വൈചിത്രം.

ഭാഷാന്തരം, കവിത
ഭാഷാന്തരം, കവിതവര: സുഭാഷ് കല്ലൂർ

Trending

No stories found.

Latest News

No stories found.