കം​പ്ലീ​റ്റ് എ​ഡി​റ്റ​ർ

ബാ​ഹ്യ​മാ​യ പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റ​ത്ത് എ​ല്ലാ​ത്തി​നെ​യും മൂ​ല്യ​പ​ര​മാ​യി ത​ന്നി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. അ​പ്പോ​ഴാ​ണ് നേ​തൃ​ത്വ ഗു​ണം നാ​മ​റി​യു​ന്ന​ത്
R Gopikrishnan
R Gopikrishnan
Updated on

നല്ല വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് അ​മെ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഏ​ണ​സ്റ്റ് ഹെ​മിം​ഗ്‌​വേ പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ക​യാ​ണ്: "ന​ല്ല​യാ​ളു​ക​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക സൗ​ന്ദ​ര്യ​മു​ണ്ട്. അ​വ​ർ സാ​ഹ​സി​ക​രാ​യി​രി​ക്കും. അ​വ​ർ സ​ത്യം പ​റ​യു​ന്ന ശീ​ല​മു​ള്ള​വ​രാ​ണ്. അ​വ​ർ ത്യാ​ഗം ചെ​യ്യും. എ​ന്നാ​ൽ അ​വ​രു​ടെ മേ​ന്മ​ക​ൾ അ​വ​രെ വ​ഴ​ങ്ങു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​ക്കും. അ​വ​ർ​ക്ക് പ​ല​പ്പോ​ഴും മു​റി​വേ​ൽ​ക്കേ​ണ്ടി വ​രു​ന്നു. അ​ങ്ങ​നെ അ​വ​ർ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ന്നു' (എ ​ഫെ​യ​ർ വെ​ൽ ടു ​ആം​സ്').

മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന ച​രി​ത്ര​ത്തി​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​യി ഇ​ന്നും നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ (ഗോ​പി സാ​ർ). ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം അ​ദേ​ഹം വി​ട​വാ​ങ്ങു​മ്പോ​ൾ "മെ​ട്രൊ വാ​ർ​ത്ത'​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്നു. അ​തി​നു മു​മ്പ് മം​ഗ​ളം, കേ​ര​ള കൗ​മു​ദി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യി​രു​ന്നി​ട്ടു​ണ്ട്.

മ​ന​സു കൊ​ണ്ട് ത​ല​കു​നി​ക്കാ​തെ അ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പെ​ട​നാ​കി​ല്ല. ഉ​ൽ​കൃ​ഷ്ട​മാ​യ വ്യ​ക്തി​ത്വ​ഘ​ട​ന​യും ആ​ദ​ർ​ശ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ. അ​ദ്ദേ​ഹം തൊ​ഴി​ലി​ൽ എ​പ്പോ​ഴും റി​സ്ക് എ​ടു​ക്കു​മാ​യി​രു​ന്നു. ഗ​താ​നു​ഗ​തി​ക​ത്വം ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. താ​ൻ എ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വോ അ​വി​ടം മി​ക​വു​റ്റ​താ​ക്ക​ണം എ​ന്നാ​യി​രു​ന്നു ചി​ന്ത. നി​സ്വാ​ർ​ഥ​വും ശു​ദ്ധ​വും സ്നേ​ഹ​ത്തി​നു ക്ഷാ​മ​മി​ല്ലാ​ത്ത​തു​മാ​യ ആ ​ഔ​ദ്യോ​ഗി​ക ജീ​വി​തം മാ​ന്യ​ത​യാ​ൽ സൗ​മ്യ​മാ​യി​രു​ന്നു.

ഗോ​പി സാ​ർ പ​റ​ഞ്ഞ​തെ​ല്ലാം സ​ത്യ​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യോ തൊ​ഴി​ൽ​പ​ര​മാ​യോ ഇ​ട​പെ​ടു​ന്ന ഒ​രു ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹം ക​ള്ളം പ​റ​ഞ്ഞ​താ​യി അ​നു​ഭ​വ​മി​ല്ല. എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ത് ന​ട​പ്പാ​ക്കി​യി​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള വ്യ​ക്തി​ക​ൾ സ്വ​ഭാ​വ​ദൃ​ഢ​ത​യു​ള്ള​വ​രാ​യി​രി​ക്കും. ത്യ​ജി​ക്കു​ന്ന​ത് പൊ​തു​മ​ന​സു​ള്ള​വ​രു​ടെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. എ​ത്ര​യോ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു. എ​ന്നാ​ൽ തൊ​ഴി​ൽ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​തി​ൽ ഉ​ണ്ടാ​കാ​റു​ള്ള തി​രി​ച്ച​ടി​ക​ൾ പോ​ലും പ്ര​വൃ​ത്തി​യി​ലെ ശു​ദ്ധി​യി​ൽ നി​ന്നു പി​ന്തി​രി​പ്പി​ച്ചി​ല്ല. അ​തി​ൽ നി​ന്നു​ള്ള മു​റി​വു​ക​ൾ​ക്ക് ഒ​രു സു​ഖ​മു​ണ്ട്. ഗോ​പി സാ​ർ അ​തും ആ​സ്വ​ദി​ച്ചി​രു​ന്നു.

മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ച്

പ​ക്വ​മാ​യ ഒ​രാ​ദ​ർ​ശ മ​ന​സാ​ണ് ഗോ​പി സാ​റി​നു​ണ്ടാ​യി​രു​ന്ന​ത്. അ​ത് ആ​ർ​ജി​ക്കു​ന്ന​തി​ലാ​ണ് മ​ഹ​ത്വം. എ​ല്ലാ​റ്റി​ന്‍റെ​യും ന​ന്മ​യും ശു​ദ്ധി​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഇ​തി​നു​ള്ള ക്ഷ​മ കി​ട്ടൂ. കേ​വ​ലം വ്യ​ക്തി​യാ​യി​രി​ക്കു​ന്ന​വ​ർ​ക്ക് അ​നാ​വ​ശ്യ​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ ധാ​രാ​ള​മു​ണ്ടാ​കും. അ​തെ​ല്ലാം അ​വ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്യും. ഗോ​പി സാ​ർ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. പ​ര​സ്പ​രം പൊ​രു​ത്ത​മു​ള്ള ചി​ന്ത പ്ര​ധാ​ന​മാ​ണ്, ധാ​രാ​ളം പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ന​യി​ക്കു​ന്ന ഒ​രാ​ളി​നു പ്ര​ത്യേ​കി​ച്ചും. മൂ​ല്യ​ങ്ങ​ളി​ലു​ള്ള സ്ഥി​ര​ത​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ഗോ​പി സാ​ർ അ​തി​ന് ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ്. ബാ​ഹ്യ​മാ​യ പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റ​ത്ത് എ​ല്ലാ​ത്തി​നെ​യും മൂ​ല്യ​പ​ര​മാ​യി ത​ന്നി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. അ​പ്പോ​ഴാ​ണ് നേ​തൃ​ത്വ ഗു​ണം നാ​മ​റി​യു​ന്ന​ത്.

ഏ​തൊ​രു രം​ഗ​ത്തും സ്ഥി​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ നേ​തൃ​ഗു​ണം വേ​ണം. ഇ​ത് പ​ക്ഷേ, വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് കൂ​ട്ടാ​യ വി​ജ​യ​ത്തെ മു​ന്നി​ൽ കാ​ണു​ന്ന​വ​രു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. ഒ​രു പ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വു​ള്ള എ​ഡി​റ്റ​ർ​മാ​ർ വ​ള​രെ വ​ള​രെ കു​റ​വാ​ണ്. 10 പേ​ജു​ള്ള ഒ​രു പ​ത്രം 50,000 കോ​പ്പി അ​ച്ച​ടി​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു എ​ത്ര അ​ള​വ് ന്യൂ​സ് പ്രി​ന്‍റ് വേ​ണ​മെ​ന്ന് അ​റി​യാ​വു​ന്ന ഒ​രു എ​ഡി​റ്റ​റാ​യി​രു​ന്നു ഗോ​പി സാ​ർ. വാ​ർ​ത്ത​ക​ൾ എ​ങ്ങ​നെ പ​ത്ര​ത്തി​ൽ സം​വി​ധാ​നം ചെ​യ്യ​ണം, അ​തി​ന്‍റെ ഭാ​ഷ എ​ന്താ​യി​രി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​നു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഒ​രു സ​മ്പൂ​ർ​ണ എ​ഡി​റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം - ഒ​രു കം​പ്ലീ​റ്റ് എ​ഡി​റ്റ​ർ.

കേ​ര​ള​ത്തി​ലെ ഒ​ന്നാ​ന്ത​രം സ്പോ​ർ​ട്സ് ലേ​ഖ​ക​നാ​യി​രു​ന്ന ഗോ​പി സാ​ർ "ടൈ ​ബ്രേ​ക്ക് ' എ​ന്ന പേ​രി​ൽ ഒ​രു കോ​ളം മം​ഗ​ളം പ​ത്ര​ത്തി​ൽ എ​ഴു​തി​യി​രു​ന്നു. സാ​ധാ​ര​ണ പ​ത്ര​ഭാ​ഷ​യ്ക്കു​പ​രി സൗ​ന്ദ​ര്യ​മു​ള്ള ഒ​രു എ​ഴു​ത്താ​യി​രു​ന്നു അ​ത്. അ​തു​പോ​ലെ​യാ​ണ് രാ​ഷ്‌​ട്രീ​യ സം​ഭ​വ​ങ്ങ​ളി​ലു​ള്ള അ​റി​വ്. ത​ത്സ​മ​യം വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ക്കാ​നും അ​തി​നെ വി​ശ​ക​ല​നം ചെ​യ്യാ​നും വാ​യ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​തു മാ​ത്രം അ​തി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള മി​ക​വ് പ്ര​ശം​സ​നീ​യ​മാ​ണ്. കെ. ​ക​രു​ണാ​ക​ര​ൻ, കെ.​ആ​ർ. ഗൗ​രി​യ​മ്മ തു​ട​ങ്ങി​യ​വ​രു​മാ​യി ഗോ​പി സാ​ർ ചെ​യ്ത അ​ഭി​മു​ഖ​ങ്ങ​ൾ ഓ​രോ കാ​ല​ത്തും അ​ദ്ദേ​ഹം എ​ത്ര സ​മ​കാ​ലി​ക​നാ​യി​രു​ന്നു​വെ​ന്നും രാ​ഷ്‌​ട്രീ​യ അ​ന്ത​ർ​നാ​ട​ക​ങ്ങ​ളെ നി​ഷ്പ​ക്ഷ​മാ​യ ബു​ദ്ധി​യു​പ​യോ​ഗി​ച്ച് എ​ങ്ങ​നെ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും കാ​ണി​ച്ചു​ത​രു​ന്നു. അ​ദ്ദേ​ഹം ഒ​രു​കാ​ല​ത്ത് രാ​ഷ്‌​ട്രീ​യ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നു. ആ​ദ്യം മം​ഗ​ള​ത്തി​ലും പി​ന്നീ​ട് ക​ലാ​കൗ​മു​ദി​യി​ലും.

രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി ഞാ​ൻ ഗോ​പി സാ​റു​മാ​യി ഫോ​ണി​ൽ ധാ​രാ​ളം സം​സാ​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ അ​ധി​കാ​ര മാ​റ്റ​വും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രോ​ഗ​വു​മെ​ല്ലാം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രോ​ഗ​ത്തെ​ക്കു​റി​ച്ച് വ​ള​രെ സ​ങ്ക​ട​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് രോ​ഗം വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പ​ത്ര​വാ​യ​ന​ക്കാ​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന പ​ല മാ​റ്റ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ൽ സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തോ​ർ​ക്കു​ന്നു.

അ​തു​പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ രം​ഗ​ത്തും ബ്ലോ​ഗ്, യൂ​ട്യൂ​ബ്, വി​ക്കി​പീ​ഡി​യ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ വാ​ർ​ത്താ, ഉ​ള്ള​ട​ക്ക ഇ​ട​നാ​ഴി​ക​ളി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. മ​ഹാ​നാ​യ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ സ​ത്യ​ജി​ത് റാ​യി​യു​ടെ (1921-1992) ജ​ന്മ​ശ​താ​ബ്ദി​യെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച​ത് ഗോ​പി സാ​റാ​ണ്. ആ ​പ്ര​ചോ​ദ​ന​ത്തി​ലാ​ണ് റാ​യി​യു​ടെ "പ​ഥേ​ർ പാ​ഞ്ചാ​ലി' എ​ന്ന വി​ഖ്യാ​ത​സി​നി​മ​യു​ടെ 65 വ​ർ​ഷം എ​ന്ന വി​ഷ​യ​ത്തി​ൽ ഞാ​ൻ ലേ​ഖ​നം എ​ഴു​തി "അ​ക്ഷ​ര​ജാ​ല​ക'​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​റി​വ് ഒ​രു തൃ​ഷ്ണ

"മം​ഗ​ള'​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ൽ രാ​ത്രി എ​ട്ട​ര മ​ണി​യാ​യി​ക്കാ​ണും, ഗോ​പി സാ​ർ എ​ന്നെ അ​ടു​ത്തേ​ക്ക് വി​ളി​ച്ചു. ഞാ​ൻ ചെ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ഒ​രു മു​ഖ​വു​ര​യു​മി​ല്ലാ​തെ പ​റ​ഞ്ഞു, എം.​ടി​ക്ക് ജ്ഞാ​ന​പീ​ഠം ല​ഭി​ച്ചി​രി​ക്ക​യാ​ണ്, ഒ​രു ലേ​ഖ​നം ഉ​ട​നെ എ​ഴു​തി​ത്ത​ര​ണം. ഞാ​ൻ ത​ത്കാ​ല​ത്തേ​ക്ക് മ​റ്റു ജോ​ലി​ക​ൾ മാ​റ്റി വ​ച്ച് ഡ​സ്കി​ലി​രു​ന്ന് അ​ര മ​ണി​ക്കു​ർ കൊ​ണ്ട് ഒ​രു ലേ​ഖ​നം എ​ഴു​തി​ക്കൊ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​നു അ​ത് ഇ​ഷ്ട​പ്പെ​ട്ടു; പ​റ​യു​ക​യും ചെ​യ്തു. അ​ത് എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ൽ പി​റ്റേ​ദി​വ​സം വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്ന് പെ​ട്ടെ​ന്ന് ആ ​ലേ​ഖ​നം എ​ഴു​തി​ക്കൊ​ടു​ത്ത​തി​നെ​പ്പ​റ്റി പി​ൽ​ക്കാ​ല​ത്ത് ചി​ല സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ദ്ദേ​ഹം പ​ല​വ​ട്ടം പ​റ​ഞ്ഞ​താ​യി ഞാ​ൻ അ​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​താ​യി​രു​ന്നു ഗോ​പി സാ​റി​ന്‍റെ പ്ര​ത്യേ​ക​ത. അ​ദ്ദേ​ഹം ഓ​രോ​ന്നി​ലും മ​ന​സ് കൊ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സൂ​ക്ഷ്മ​മാ​യ ക​ണ്ടെ​ത്ത​ലും കൃ​ത്യ​നി​ർ​വ​ഹ​ണ​വും വേ​ഗ​ത്തി​ലാ​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്‍റെ 150ാം ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ച് ഞാ​ൻ മെ​ട്രൊ വാ​ർ​ത്ത​യി​ൽ എ​ഴു​തി​യ ഒ​രു ഫു​ൾ പേ​ജ് ലേ​ഖ​ന​വും (ക​വി​ത​യു​ടെ ബു​ദ്ധ​ശി​ര​സ്) മ​ഹാ​ക​വി അ​ക്കി​ത്തം അ​ന്ത​രി​ച്ച​പ്പോ​ൾ എ​ഴു​തി​യ ലേ​ഖ​ന​വും (ക​വി​ത​യു​ടെ ന​തോ​ന്ന​ത) ഗോ​പി സാ​റി​ന്‍റെ പ്രേ​ര​ണ​യി​ലാ​യി​രു​ന്നു.

ത​ത്ത്വ​ചി​ന്താ​പ​ര​വും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​യ പ്ര​ഭാ​ഷ​ക​രി​ൽ സാ​ർ ഏ​റ്റ​വും ശ്ര​ദ്ധ​യോ​ടെ പി​ന്തു​ട​ർ​ന്ന​ത് മ​ഹാ​ത്രി​യ, ജ​ഗ്ഗി വാ​സു​ദേ​വ് (സ​ദ്ഗു​രു) എ​ന്നി​വ​രെ​യാ​ണ്. യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഗോ​പി സാ​റു​മാ​യി മ​ഹാ​ത്രി​യ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. എ​ന്നാ​ൽ എ​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ദേ​ഹം മ​ഹാ​ത്രി​യ​യു​ടെ ജീ​വ​ച​രി​ത്ര​ത്തി​ന്‍റെ ഒ​രു സം​ഗ്ര​ഹം ത​ന്നെ ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ചും അ​ൽ​മാ മാ​റ്റ​ർ എ​ന്ന സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും "ഹ​യ​ർ ഡീ​പ്പ​ർ ബി​യോ​ണ്ട് ' എ​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ഇ​ൻ​ഫി​നി​റ്റി ഡോ​ട്ട് കോ​മി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. അ​റി​വ് ഒ​രു തൃ​ഷ്ണ​യാ​യി​രു​ന്നു. ജ​ഗ്ഗി വാ​സു​ദേ​വി​ന്‍റെ (സ​ദ്ഗു​രു) ആ​ശ​യ​പ​ര​മാ​യ വ്യ​ക്ത​ത​യെ​ക്കു​റി​ച്ചും പ്രാ​ചീ​ന ഗ്ര​ന്ഥ​ങ്ങ​ളി​ലു​ള്ള പാ​ണ്ഡി​ത്യ​ത്തെ​ക്കു​റി​ച്ചും സാ​ർ പ​റ​ഞ്ഞ​തോ​ർ​ക്കു​ന്നു.

ഇ​തി​നു പു​റ​മെ​യാ​ണ് സി​നി​മ​യി​ലും സാ​ഹി​ത്യ​ത്തി​ലു​മു​ള്ള താ​ത്പ​ര്യം. വെ​റും താ​ത്പ​ര്യ​മ​ല്ല, ഒ​രു എ​ഡി​റ്റ​ർ​ക്ക് വേ​ണ്ട ആ​ഴ​മു​ള്ള അ​റി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ അ​ദ്ദേ​ഹം ചോ​ദി​ച്ചു, ന​മ്മു​ടെ മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് എ​ന്താ​ണ് അ​ഭി​പ്രാ​യം? ഞാ​ൻ മ​മ്മൂ​ട്ടി​യു​ടെ വി​ധേ​യ​ൻ, മ​തി​ലു​ക​ൾ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, ന്യൂ​ഡ​ൽ​ഹി, ആ​വ​നാ​ഴി, മൃ​ഗ​യ തു​ട​ങ്ങി​യ സി​നി​മ​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. ഉ​ട​നെ അ​ദ്ദേ​ഹം പ​റ​ഞ്ഞു, എ​ന്നാ​ൽ ഒ​രു ലേ​ഖ​നം വേ​ണം, മെ​ട്രൊ വാ​ർ​ത്ത​യു​ടെ ഒ​രു സ്പെ​ഷ്യ​ൽ വ​രു​ന്നു​ണ്ട്, അ​തി​ൽ ചേ​ർ​ക്കാ​നാ​ണ്. ആ ​ലേ​ഖ​നം ക​വ​ർ സ്റ്റോ​റി​യാ​യി​ട്ടാ​ണ് സാ​ർ അ​ച്ച​ടി​ച്ച​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ച​ല​ന​ങ്ങ​ളെ​ല്ലാം ഗോ​പി സാ​റി​നു ഹൃ​ദി​സ്ഥ​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഞാ​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ "ജ​ല്ലി​ക്കെ​ട്ട് ' എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് "അ​ക്ഷ​ര​ജാ​ല​ക'​ത്തി​ൽ ദീ​ർ​ഘ​മാ​യി എ​ഴു​തി. പി​ന്നീ​ട് ആ ​സി​നി​മ​യ്ക്ക് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. അ​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞു, ഹ​രി​കു​മാ​ർ എ​ഴു​തി​യ​ത് യ​ഥാ​ർ​ഥ​മാ​യി, അ​തി​നാ​ണ് അ​വാ​ർ​ഡ് എ​ന്ന്. ആ ​ലേ​ഖ​നം പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​യി​രു​ന്നു സാ​ർ ആ​വേ​ശ​ത്തോ​ടെ പ​റ​ഞ്ഞ​ത്.

പാ​ശ്ചാ​ത്യ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ച ഗോ​പി സാ​ർ മാ​റി​യ കാ​ല​ത്തി​ന്‍റെ പൊ​രു​ളു​ക​ൾ​ക്കാ​യി കാ​തോ​ർ​ത്തു. അ​ദ്ദേ​ഹം സ​ത്യാ​ത്മ​ക​ത​യു​ടെ വ​ക്താ​വാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ മ​തേ​ത​ര​ത്വം, സ​ഹോ​ദ​ര്യം, സ​ത്യം, സ്വാ​ത​ന്ത്ര്യം എ​ന്നീ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് ഊ​ർ​ജം സ്വീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ന്ന​തും ജീ​വി​ച്ച​തും. ത​ത്സ​മ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും 24 മ​ണി​ക്കൂ​ർ വാ​ർ​ത്താ സം​പ്രേ​ഷ​ണ​ത്തി​ന്‍റെ​യും മാ​ധ്യ​മ വി​സ്ഫോ​ട​ന​ങ്ങ​ളു​ടെ​യും കാ​ല​ത്ത് വ്യ​ക്തി​ക​ൾ​ക്ക് എ​ത്ര​മാ​ത്രം ശ​രി​യാ​യ വാ​ർ​ത്ത​ക​ൾ കി​ട്ടു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം ഉ​ത്ക്ക​ണ്ഠാ​കു​ല​നാ​യി​രു​ന്നു.

വാ​ർ​ത്ത​ക​ൾ പ​രി​ശോ​ധി​ക്കാ​നോ, തെ​റ്റ് തി​രു​ത്താ​നോ, ആ​ഭ്യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യാ​നോ സാ​ധി​ക്കാ​ത്ത വി​ധം അ​മി​ത​വേ​ഗ​ത ന​മ്മു​ടെ മാ​ധ്യ​മ ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ക​യാ​ണ്. അ​പ്പോ​ഴും പ്രി​ന്‍റ് ചെ​യ്തു വ​രു​ന്ന വാ​ർ​ത്ത​യു​ടെ കൃ​ത്യ​ത​യും സ​ത്യ​സ​ന്ധ​ത​യും പാ​ക​ത​യും മ​റ്റൊ​ന്നി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്നാ​ണ് ഗോ​പീ​കൃ​ഷ്ണ​ൻ വി​ശ്വ​സി​ച്ച​ത്. അ​ത് സ​ത്യ​വു​മാ​ണ്. വാ​ർ​ത്ത​യ്ക്ക് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ​ക്ക​ല്ല, വാ​ർ​ത്ത​യ്ക്കാ​ണ് പ്രാ​ധാ​ന്യ​മെ​ന്നു വാ​ദി​ച്ചു. ഒ​രു സ​മ്പൂ​ർ​ണ വാ​ർ​ത്താ​പ​ത്രി​ക​യി​ലേ​ക്കു​ള്ള ദൂ​രം അ​ള​ക്കു​ന്ന​തി​നു മ​നു​ഷ്യ​നും അ​വ​ന്‍റെ സാ​ഹോ​ദ​ര്യ​വും മാ​ത്ര​മ​ല്ല, ക​ല​യും മാ​നു​ഷി​ക​ത​യും ധ​ർ​മ​വും അ​റി​വും വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം വി​ട്ടു​വീ​ഴ്ച ചെ​യ്തി​ല്ല.

ബ​ഹു​സ്വ​ര​ത, സ​ഹി​ഷ്ണു​ത

അ​താ​ണ് വാ​യ​ന​ക്കാ​ർ​ക്ക് വി​ശ്വാ​സ​യോ​ഗ്യ​മാ​വു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വാ​ർ​ത്ത​യെ സം​വി​ധാ​നം ചെ​യ്യു​ന്ന രീ​തി, അ​തി​ന്‍റെ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ൾ, വി​ചി​ന്ത​ന​ങ്ങ​ൾ അ​വ​ത​ര​ണ​ങ്ങ​ൾ, ബ​ഹു​സ്വ​ര​ത, ഉ​ത്ത​ര​വാ​ദി​ത്വം, സ​ഹി​ഷ്ണു​ത തു​ട​ങ്ങി​യ പ്ര​മാ​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​കാ​ലി​ക​രാ​യ പ​ല​രും ഈ ​മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യി​രു​ന്നു.

പ​ത്രം ഒ​രാ​ദ​ർ​ശ​മാ​ണ്; പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ് അ​തി​നു ര​ക്തം പ​ക​രേ​ണ്ട​ത്. പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ ജോ​ലി പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള​ത​ല്ല; അ​വ​ൻ 24 മ​ണി​ക്കൂ​റും പ​ണി​യെ​ടു​ക്കു​ന്ന​ത് പ്ര​ഭാ​ത​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഒ​രു പ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ്. അ​തി​ൽ ത്യാ​ഗ​ത്തി​ന്‍റെ ഒ​രോ​ഹ​രി​യു​ണ്ട്. സ​ങ്കീ​ർ​ണ​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളും തി​രി​ച്ച​ടി​ക​ളും അ​തി​ൽ നേ​രി​ടേ​ണ്ടി വ​രും. ഇ​തെ​ല്ലാം സ​ഹി​ക്കു​മ്പോ​ൾ മ​ന​സ് ന​ഷ്ട​പ്പെ​ടാ​തെ നോ​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഗോ​പി സാ​റി​ന്‍റെ വി​ജ​യം. മെ​ട്രൊ വാ​ർ​ത്ത​യെ മ​നോ​ഹ​ര​മാ​യ, സ​മ​ഗ്ര​വും സു​ന്ദ​ര​വു​മാ​യ വാ​ർ​ത്താ​പ​ത്രി​ക​യാ​ക്കു​ന്ന​തി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ ഉ​ന്ന​ത​മാ​യ നി​ല​പാ​ടെ​ടു​ത്തു. അ​ത് മൈ​ത്രി​യും സ​ഹ​വ​ർ​ത്തി​ത്വ​വും സ​ത്യാ​ന്വേ​ഷ​ണ​വും പ്ര​ധാ​ന​മാ​യി ക​ണ്ട​തി​ന്‍റെ ഫ​ല​മാ​ണ്.

""ഇ​ത് എം​ബെ​ഡ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ന്‍റെ കാ​ല​മാ​ണ്''- പ്ര​മു​ഖ ഫ്ര​ഞ്ച് ഉ​ത്ത​രാ​ധു​നി​ക ചി​ന്ത​ക​നും സൈ​ദ്ധാ​ന്തി​ക​നു​മാ​യ ഷാ​ങ് ബോ​ദ്രി​യാ​ർ പ​റ​ഞ്ഞു, ന​മ്മു​ടേ​ത് ഹൈ​പ്പ​ർ റി​യാ​ലി​റ്റി​യു​ടെ​യും (അ​തി​യാ​ഥാ​ർ​ഥ്യം അ​ഥ​വാ കൃ​ത്രി​മ യാ​ഥാ​ർ​ഥ്യം) വ്യാ​ജ വേ​ഷ​ത്തി​ന്‍റെ​യും കാ​ല​മാ​ണെ​ന്ന്. കം​പ്യൂ​ട്ട​റി​ൽ സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ച ച​രി​ത്ര​പു​രു​ഷ​ന്മാ​രെ​യാ​ണ് നാ​മി​പ്പോ​ൾ കാ​ണു​ന്ന​ത്. അ​തു​പോ​ലെ യു​ദ്ധ​രം​ഗ​ത്തെ വാ​ർ​ത്ത​ക​ൾ മി​ലി​ട്ട​റി യൂ​ണി​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ സൈ​നി​ക​ർ ന​ൽ​കു​ന്ന വാ​ർ​ത്ത​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്നു. അ​താ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​ത്. യു​ദ്ധ​ങ്ങ​ളി​ൽ എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് ലോ​ക​ത്തി​നു അ​റി​യി​ല്ലെ​ന്ന് ബോ​ദ്രി​യാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ​ത് മി​ലി​ട്ട​റി യൂ​ണി​റ്റു​ക​ളാ​ണ​ല്ലോ. ഇ​താ​ണ് എം​ബെ​ഡ​ഡ് ജേ​ർ​ണ​ലി​സം.

ഇ​തി​ൽ സ​ത്യ​മെ​ത്ര​യു​ണ്ട് ? ഇ​തി​നെ​ക്കു​റി​ച്ച് ഗോ​പി സാ​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞു: "ഇ​റാ​ഖ് യു​ദ്ധ കാ​ല​ത്ത് അ​മെ​രി​ക്ക​ൻ മി​ലി​ട്ട​റി യൂ​ണി​റ്റു​ക​ൾ ന​ൽ​കി​യ വാ​ർ​ത്ത​ക​ളാ​ണ് ലോ​ക​ത്ത് എ​വി​ടെ​യും അ​ച്ച​ടി​ച്ച​ത്. മ​റ്റു​ള്ള​വ​ർ ത​രു​ന്ന വാ​ർ​ത്ത​ക​ൾ കൊ​ണ്ട് ന​മു​ക്ക് എ​ത്ര​കാ​ലം തൃ​പ്തി​പ്പെ​ടാ​ൻ ക​ഴി​യും? വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം ത​ന്നെ ഇ​ല്ലാ​താ​വു​ക​യാ​ണ്'. അ​തി​യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ​യും വ്യാ​ജ വേ​ഷ​ങ്ങ​ളു​ടെ​യും കാ​ല​ത്ത് സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​വും മാ​നു​ഷി​ക​മാ​യ വ​ക​തി​രി​വും കൈ​വി​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഭാ​വി​യു​ടെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ നേ​രി​ടാ​ൻ പോ​കു​ന്ന വെ​ല്ലു​വി​ളി. ഗോ​പി സാ​ർ ഇ​ത് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ജീ​വി​ത​സ​ത്യം ക​ണ്ടെ​ത്തു​ന്നു

ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ജീ​വി​ത​ക​ഥ ര​ചി​ച്ച ഗോ​പി സാ​റി​ന്‍റെ സാ​ഹി​ത്യ തൃ​ഷ്ണ​ക​ൾ അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. ഡാ​ൻ ബ്രൗ​ൺ പ​രി​ഭാ​ഷ​യ്ക്കു​മ​പ്പു​റ​ത്ത് അ​ത് "ക​ട​ൽ പ​റ​ഞ്ഞ ക​ട​ങ്ക​ഥ' എ​ന്ന നീ​ണ്ട​ക​ഥ​യി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. കു​റേ​ക്കൂ​ടി വ​ലി​യ നോ​വ​ൽ എ​ഴു​താ​ൻ സാ​റി​ന്‍റെ മ​ന​സി​ൽ ചി​ല പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. "ക​ട​ൽ പ​റ​ഞ്ഞ ക​ട​ങ്ക​ഥ' എ​നി​ക്കാ​ണ് സാ​ർ ആ​ദ്യം വാ​യി​ക്കാ​ൻ അ​യ​ച്ചു ത​ന്ന​ത്. ഞാ​ൻ അ​ത് ആ​സ്വ​ദി​ച്ചു വാ​യി​ച്ചു. ഞ​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ദീ​ർ​ഘ​നേ​രം അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഈ ​കൃ​തി​ക്ക് ഒ​രു മി​ത്തി​ക്ക​ൽ സ്വ​ഭാ​വ​മാ​ണു​ള്ള​ത്. ഇ​തി​ൽ താ​മ​ര സ്വാ​മി ഒ​രു മി​ത്താ​ണ്. അ​തേ​സ​മ​യം ഇ​ത് ക​ട​ലി​ന്‍റെ ക​ഥ​യു​മാ​ണ്. പ​ര​മ്പ​രാ​ഗ​ത ക​ട​ൽ ക​ഥ​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​ത്മാ​വി​ലേ​ക്ക് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​ണി​ത്. ന​മ്മു​ടെ​യു​ള്ളി​ലെ ഗു​രു​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം. അ​വ​ബോ​ധ​ങ്ങ​ളു​ടെ അ​ന്തി​മ​മാ​യ പ​വി​ത്ര​ത​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. എ​വി​ടെ നി​ന്നോ ഒ​രു ദി​വ​സം ഗ്രാ​മ​ത്തി​ലെ​ത്തു​ന്ന ഗു​രു പ​ല​ർ​ക്കും പ​ല​താ​ണ്. യാ​ഥാ​ർ​ഥ്യ​ത്തെ​ക്കു​റി​ച്ച് സു​സ്ഥി​ര​മാ​യ ഒ​ര​ഭി​പ്രാ​യ​മ​ല്ല സാ​ഹി​ത്യ​കാ​ര​നു​ള്ള​ത്. യാ​ഥാ​ർ​ഥ്യം പ​ല​താ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നി​ട​ത്താ​ണ് ഗാ​ർ​സി​യ മാ​ർ​കേ​സി​ന്‍റെ "ഹാ​ൻ​ഡ്സൊ​മെ​സ്റ്റ് ഡ്രൗ​ണ്ട് മാ​ൻ ഇ​ൻ ദ് ​വേ​ൾ​ഡ്,' "എ ​വെ​രി ഓ​ൾ​ഡ് മാ​ൻ വി​ത്ത് എ​നോ​ർ​മ​സ് വി​ങ്സ്' തു​ട​ങ്ങി​യ ക​ഥ​ക​ൾ ജീ​വി​ക്കു​ന്ന​ത്.

ക​ഥ​ക​ൾ ഭാ​വ​ന​യി​ലാ​ണു​ള്ള​തെ​ങ്കി​ലും അ​വി​ടെ​യും ജീ​വി​ത​മു​ണ്ട്. ഗു​രു​വാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ഒ​രു വ്യ​ക്തി​യാ​യി തോ​ന്നാ​മെ​ങ്കി​ലും അ​ത് അ​റി​വി​ന്‍റെ ഭി​ന്ന​ത​ല​ങ്ങ​ളാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​നു​ഷ്യ​വ്യ​ക്തി​ക​ൾ ഭി​ന്ന​ത​യി​ലാ​ണു​ള്ള​ത്. ര​മ്യ​ത ഒ​ര​വ​ബോ​ധ​മാ​ണ്. അ​പ്പോ​ഴും നാം ​ഭി​ന്ന​രാ​ണ്.

ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​കൃ​ത്തി​ന്‍റെ ആ​ത്മ​സാ​ക്ഷാ​ത്കാ​രം അ​ല്ലെ​ങ്കി​ൽ സാ​ർ​ഥ​ക​മാ​യ പ​രി​പ്രേ​ക്ഷ്യം എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രാ​ശ​യം ഈ ​ക​ഥ​യി​ലു​ണ്ട്: "ഈ ​മ​ണ്ണി​ലി​ട്ട വി​ത്തു​ക​ൾ ഉ​റ​ക്കം ക​ഴി​യു​മ്പോ​ൾ ഉ​ണ​ർ​ന്നു ത​ല​പൊ​ക്കും. ചോ​ര​യി​ലെ​ഴു​തി​യ​തെ​ല്ലാം താ​ഴെ​യു​ണ്ട് മ​ക്ക​ളേ. വ​ർ​ഗീ​യ​ത, ജാ​ത്യ​ഭി​മാ​നം, വെ​റു​പ്പ്, ശ​ത്രു​ത, പ​ക തു​ട​ങ്ങി എ​ല്ലാം. ന​ല്ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഉ​യ​ർ​ന്ന് ആ​കാ​ശ​ത്തു ത​ങ്ങി നി​ൽ​ക്കും. ദൈ​വാ​ധീ​നം, കാ​വ​ൽ മാ​ലാ​ഖ, മ​ല​ക്കു​ക​ൾ എ​ന്നെ​ല്ലാം പ​റ​യു​ന്ന​ത് ഇ​താ​ണ് '.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ അ​ല്ലെ​ങ്കി​ൽ അ​സ്തി​ത്വ​ത്തി​ന്‍റെ ര​ഹ​സ്യ​ത്തി​ലേ​ക്ക് ക​ഥാ​കൃ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് നാം ​കാ​ണു​ന്ന​ത്. ഇ​ത്ര​യും വ്യ​ക്ത​മാ​യി ജീ​വി​ത​സ​ത്യം മ​ന​സി​ലാ​ക്കി​ത്ത​ന്ന ര​ച​ന​ക​ൾ കു​റ​വാ​ണ്. മ​നു​ഷ്യ​ൻ പേ​റു​ന്ന അ​സം​ബ​ന്ധ​വും യു​ക്തി​ര​ഹി​ത​മാ​യ ഉ​ദ്വേ​ഗ​ങ്ങ​ളും ദ്ര​വി​ച്ചു പോ​കു​ന്ന സ​ന്ദ​ർ​ഭ​മാ​ണി​ത്.

ഇം​ഗ്ലീ​ഷ് ദാ​ർ​ശ​നി​ക ക​വി ജോ​ൺ ഡ​ൺ ഇ​ങ്ങ​നെ പ​റ​ഞ്ഞു: "ദൈ​വ​ത്തി​ന് അ​നേ​കം പ​രി​ഭാ​ഷ​ക​രു​ണ്ട്; ചി​ല​ത് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​ത് കാ​ല​മാ​ണ്, രോ​ഗം മ​റ്റു ചി​ല​ത് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്നു, യു​ദ്ധം ചി​ല​ത് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്നു, നീ​തി​യും ചി​ല​തെ​ല്ലാം പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്നു'.

കാ​ല​വും രോ​ഗ​വും യു​ദ്ധ​വും നീ​തി​യും പ​രി​ഭാ​ഷ​ക​രാ​കു​മ്പോ​ൾ ജീ​വി​ത​ത്തി​നു പ​ല അ​ടി​ത്ത​ട്ടു​ക​ളും പ്ര​ത​ല​ങ്ങ​ളു​മു​ള്ള​താ​യി ന​മു​ക്ക് ബോ​ധ്യ​പ്പെ​ടു​ന്നു. വി​വി​ധ അ​ർ​ഥ​ങ്ങ​ൾ ഗ്ര​ഹി​ക്കാ​നാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഇ​വി​ടെ ഗോ​പീ​കൃ​ഷ്ണ​ൻ ത​ന്‍റെ ക​ഥ​യി​ലൂ​ടെ ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യ​ത്തി​നു​ള്ളി​ലേ​ക്ക് ചെ​ന്ന് ചി​ല​തെ​ല്ലാം പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്നു. അ​ക​മേ നി​റ​യു​ന്ന സ​ത്യ​മാ​ണ​ത്.

ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് ക​വി​യും ഇ​ല​സ്ട്രേ​റ്റ​ഡ് വീ​ക്കി​ലി​യു​ടെ എ​ഡി​റ്റ​റു​മാ​യി​രു​ന്ന പ്രീ​തി​ഷ് ന​ന്ദി പ​റ​ഞ്ഞ​ത് ഒ​രു എ​ഡി​റ്റ​റെ കി​ട്ടു​ക ഏ​റ്റ​വും പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്നാ​ണ്. ന​ല്ല എ​ഡി​റ്റ​ർ​ക്ക് വ​ലി​യ ക്ഷാ​മ​മാ​ണ്. അ​പൂ​ർ​വ ജീ​വി​യാ​ണ​ത്രേ എ​ഡി​റ്റ​ർ. എ​ന്നാ​ൽ, മ​ല​യാ​ളം സം​ഭാ​വ​ന ചെ​യ്ത ഒ​രു ന​ല്ല എ​ഡി​റ്റ​റാ​യി​രു​ന്നു ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ.

Trending

No stories found.

Latest News

No stories found.