ന​ഷ്ട​പ്പെ​ടാ​നു​ള്ള​ത് സ്വാ​ത​ന്ത്ര്യം മാ​ത്രം

ഒ​രു നാ​ട​ക​കൃ​ത്ത് എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​നാ​ണ് ഗാ​വോ സി​ങ്ജി​യാ​ൻ
ന​ഷ്ട​പ്പെ​ടാ​നു​ള്ള​ത് സ്വാ​ത​ന്ത്ര്യം മാ​ത്രം
Updated on

ചൈ​ന​യി​ലെ സാ​ഹി​ത്യാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നു മാ​റി സ്വ​ന്തം ആ​ത്മ​താ​പ​ങ്ങ​ളു​ടെ പു​ൽ​വേ​രു​ക​ൾ തേ​ടി​യ എ​ഴു​ത്തു​കാ​ര​നാ​ണ് ഗാ​വോ സി​ങ്ജി​യാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ "സോ​ൾ മൗ​ണ്ട​ൻ' എ​ന്ന നോ​വ​ൽ സ്വ​യം ആ​രാ​ണെ​ന്നു ചോ​ദി​ക്കു​ന്ന മ​ഹ​ർ​ഷി പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പു​തി​യൊ​രു സൗ​ന്ദ​ര്യാ​ത്മ​ക ഭാ​ഷ്യം ച​മ​യ്ക്കു​ക​യാ​ണു ചെ​യ്ത​ത്. ജീ​വി​ത​ത്തി​ന്‍റെ മി​ഥ്യ​ക​ൾ, നാം ​അം​ഗീ​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും, ആ​ഫ്രി​ക്ക​ൻ പാ​യ​ൽ പോ​ലെ പ​ട​രു​ക​യാ​ണ്. കു​റെ മി​ഥ്യ​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചു ന​ശി​പ്പി​ക്കാം. എ​ന്നാ​ൽ വീ​ണ്ടും മി​ഥ്യ​ക​ൾ വ​രു​ക​യാ​യി. ജീ​വി​ത​ത്തെ മി​ഥ്യാ​മു​ക്ത​മാ​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​തു​കൊ​ണ്ട് മി​ഥ്യ​ക​ളി​ൽ ത​ന്നെ അ​മ​ർ​ന്ന് പോ​വു​ക​യാ​ണ് നാം. ​വ​ഴ​ക്ക​ടി​ക്കാ​നും പി​രി​യാ​നും വീ​ണ്ടും യോ​ജി​ക്കാ​നും ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത് ഈ ​മി​ഥ്യ​ക​ൾ ത​ന്നെ​യാ​ണ്.

ഗാ​വോ സി​ങ്ജി​യാ​ൻ ഈ ​ലോ​ക​ബോ​ധ​ത്തി​ന്‍റെ, പ്രാ​ചീ​ന​മാ​യ വ്യ​ക്തി​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വ​ന​സ്ഥ​ലി​ക​ളി​ലൂ​ടെ ന​ട​ന്ന് മി​ഥ്യാ​മു​ക്തി നേ​ടാ​നാ​യി എ​ഴു​തി​ക്കൊ​ണ്ടി​രു​ന്നു. സി​ങ്ജി​യാ​ന്‍റെ "സോ​ൾ മൗ​ണ്ട​നു' നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച​ത് 2000ലാ​ണ്. സ്വ​ന്തം ആ​ത്മാ​വി​ൽ പ്ര​വാ​സി​യാ​യി അ​ല​ഞ്ഞ സി​ങ്ജി​യാ​ൻ ക​ല, സൗ​ന്ദ​ര്യ​ശാ​സ്ത്രം, സൃ​ഷ്ടി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്തം മാ​നി​ഫെ​സ്റ്റോ എ​ന്നു പ​റ​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്. "എ​യ്സ്തെ​റ്റി​ക്സ് ആ​ൻ​ഡ് ക്രി​യേ​ഷ​ൻ' എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം എ​ഴു​തി​യ പു​സ്ത​ക​ത്തി​ൽ എ​ഴു​ത്തു​കാ​ര​ന്‍റെ നി​ല, ക​ഥ​യു​ടെ ശി​ല്പം, നാ​ട​ക​വേ​ദി​യു​ടെ പ്രാ​ഗ​ത്ഭ്യം, ക​ലാ​കാ​ര​ന്‍റെ സൗ​ന്ദ​ര്യ​ബോ​ധം, പ​രി​സ്ഥി​തി​യും സാ​ഹി​ത്യ​വും, പ്ര​ത്യ​യ​ശാ​സ്ത്ര​വും സാ​ഹി​ത്യ​വും, സ്വാ​ത​ന്ത്ര്യ​വും സാ​ഹി​ത്യ​വും എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

രാ​ഷ്‌​ട്രീ​യം ഇ​ട​പെ​ടു​ന്നു

ഒ​രു നാ​ട​ക​കൃ​ത്ത് എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​നാ​ണ് ഗാ​വോ സി​ങ്ജി​യാ​ൻ. 1987ൽ ​അ​ദേ​ഹം പാ​രീ​സി​ലേ​ക്ക് താ​മ​സം മാ​റ്റി. ത​ന്‍റെ നാ​ട​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഹോ​ങ്കോ​ങ്ങി​ലും തൈ​വാ​നി​ലു​മു​ള്ള പ്ര​സാ​ധ​ക​രെ കി​ട്ടി​യ​ത് അ​ക്കാ​ല​ത്താ​ണ്. 17 നാ​ട​ക​ങ്ങ​ൾ പു​സ്ത​ക​രൂ​പ​ത്തി​ൽ വ​ന്നു. ഇ​തി​ൽ മി​ക്ക​തും നേ​ര​ത്തേ ത​ന്നെ ഫ്ര​ഞ്ച്, സ്വീ​ഡി​ഷ്, കൊ​റി​യ​ൻ, ജാ​പ്പ​നീ​സ് ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യാ​ണ്.

90ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന് അ​പ്രി​യ​നാ​യി​ത്തീ​ർ​ന്ന അ​ദ്ദേ​ഹം വി​ദേ​ശ​ത്താ​ണ് ത​ന്‍റെ സ​ർ​ഗ​പ്ര​തി​ഭ തെ​ളി​യി​ച്ച​ത്. ചൈ​ന​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ക​ലാ​പാ​ര​മ്പ​ര്യ​ത്തെ അ​റി​ഞ്ഞ സി​ങ്ജി​യാ​ൻ ത​ന്‍റേ​താ​യൊ​രു സൗ​ന്ദ​ര്യ​ശാ​സ്ത്ര ചി​ന്ത​യ്ക്ക് തു​ട​ക്ക​മി​ട്ട​ത് സ്വാ​ഭാ​വി​ക​മാ​ണ്.

സാ​ഹി​ത്യ​ത്തി​ലെ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ച് സി​ങ്ജി​യാ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ സം​ഗ്ര​ഹി​ക്കാം: "ആ​ധു​നി​ക ജ​നാ​ധി​പ​ത്യ​ത്തി​ൽ പോ​ലും സാ​ഹി​ത്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യം ഇ​ട​പെ​ടു​ന്നു​ണ്ട്. ആ​ഗോ​ള​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ സ​മ്മ​ർ​ദ്ദം എ​ഴു​ത്തു​കാ​ര​ന്‍റെ മേ​ലു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ട​ത്തോ​ട്ടോ വ​ല​ത്തോ​ട്ടോ ചാ​യാ​ത്ത ഒ​രു എ​ഴു​ത്തു​കാ​ര​ന് ത​ന്‍റെ ശ​ബ്ദം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കേ​ൾ​പ്പി​ക്കാ​ൻ ഇ​ത് പ്ര​തി​ബ​ന്ധം സൃ​ഷ്ടി​പ്പി​ക്കു​ന്നു​ണ്ട്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ എ​ഴു​ത്തു​കാ​ര​നു സൃ​ഷ്ടി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ന്നു വി​ടു​ത​ൽ നേ​ടി എ​ന്തെ​ങ്കി​ലും എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം വ​ള​രെ പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. '

ഇ​ത് ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ലെ ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ത്തി​ൽ എ​ഴു​ത്തു​കാ​ര​ന് ഒ​രു പ​ക്ഷം ചേ​രേ​ണ്ട​തി​ന്‍റെ അ​വ​സ്ഥ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ര​ന് യാ​തൊ​രു സ്വാ​ത​ന്ത്ര്യ​വും ഇ​നി ബാ​ക്കി​യി​ല്ല. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് എ​ഴു​ത്തു​കാ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യും വ​രു​തി​യി​ലാ​ക്കി നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു. അ​വ​ർ എ​ഴു​ത്തു​കാ​രെ രാ​ഷ്‌​ട്രീ​യ​വ​ൽ​ക്ക​രി​ക്കു​ക​യ​ല്ല, അ​രാ​ഷ്‌​ട്രീ​യ​വ​ൽ​ക്ക​രി​ക​യാ​ണ്. എ​ഴു​ത്തു​കാ​ർ​ക്ക് ഇ​ഷ്ടം പോ​ലെ പു​ര​സ്കാ​രം കി​ട്ടു​ന്ന​തും സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ത്വം ന​ൽ​കു​ന്ന​തും പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തും അ​വ​രെ ഭൗ​തി​ക​മാ​യി നി​യ​ന്ത്രി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. ഇ​ത്ര​യും സൗ​ക​ര്യം ല​ഭി​ക്കു​മ്പോ​ൾ അ​വ​ന് പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​നാ​വു​ന്ന​ത് ത​ന്‍റെ കൈ​യി​ലു​ള്ള സ്വാ​ത​ന്ത്ര്യം മാ​ത്ര​മാ​ണ്. സ്വാ​ത​ന്ത്ര്യം മാ​ത്ര​മേ ന​ഷ്ട​പ്പെ​ടാ​നു​ള്ളു. കി​ട്ടാ​നു​ള്ള​തോ കൈ ​നി​റ​യെ പ്ര​മോ​ഷ​നു​ക​ൾ!.

അ​രാ​ഷ്‌​ട്രീ​യ​വ​ത്ക്ക​ര​ണം

അ​തു​കൊ​ണ്ടു​ത​ന്നെ എ​ഴു​താ​ൻ അ​റി​യാ​ത്ത​വ​രും എ​ഴു​ത്തു​കാ​രാ​കാ​ൻ ചാ​ടി​യി​റ​ങ്ങു​ന്നു, അ​വ​ർ യ​ഥേ​ഷ്ടം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ട്. ഇ​ത് അ​വ​രെ അ​രാ​ഷ്‌​ട്രീ​വ​ൽ​ക്ക​രി​ക്ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്വ​ത​ന്ത്ര​മാ​യി നി​രീ​ക്ഷി​ച്ച്‌ അ​ഭി​പ്രാ​യം പ​റ​യാ​നോ എ​ഴു​താ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. എ​ന്നാ​ൽ അ​തി​ന്‍റെ പ​രി​മി​തി​യോ പ​രാ​ധീ​ന​ത​യോ ആ​രും അ​റി​യു​ന്നു പോ​ലു​മി​ല്ല ; പ​ക​രം, നി​റ​ഞ്ഞ സം​തൃ​പ്തി​യാ​ണ് കി​ട്ടു​ന്ന​ത്. സി​ങ്ജി​യാ​ൻ എ​ഴു​തു​ന്നു: "സാ​ഹി​ത്യം അ​വ​സാ​ന​മി​ല്ലാ​ത്ത ഒ​രു ന​ദി​യാ​ണ്. എ​ഴു​ത്തു​കാ​ർ അ​തി​ലെ ഏ​കാ​ന്ത സ​ഞ്ചാ​രി​ക​ളാ​ണ്. മ​നു​ഷ്യ​രാ​ശി​യു​ടെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വി​നു വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ക​യാ​ണ് അ​വ​ർ. ഇ​താ​ണ് അ​വ​ർ ആ​വി​ഷ്ക​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് അ​ന്ത​മി​ല്ലാ​ത്ത ഒ​രു വീ​ഥി​യാ​ണ്. എ​ന്തെ​ന്നാ​ൽ സാ​ഹി​ത്യ​ത്തി​ലൂ​ടെ ല​ഭി​ച്ച, ലോ​ക​ത്തെ​ക്കു​റി​ച്ചും മ​നു​ഷ്യ​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് ഒ​രി​ട​ത്തും അ​വ​സാ​നി​ക്കു​ന്നി​ല്ല. '

ഷേ​ക്സ്പി​യ​ർ എ​ഴു​തി​യ​തി​നു തു​ല്യ​മാ​യി മ​നു​ഷ്യ​മ​ന​സി​നെ​ക്കു​റി​ച്ചു അ​ഗാ​ധ​മാ​യ കാ​ഴ്ച​ക​ൾ വേ​റെ​ങ്ങും കി​ട്ടു​ക​യി​ല്ല. എ​ന്നാ​ൽ ഷേ​ക്സ്പി​യ​ർ എ​ഴു​തി​യ​തു​കൊ​ണ്ട് മ​നു​ഷ്യ​ൻ പൂ​ർ​ണ​മാ​യി പ​ഠി​ക്ക​പ്പെ​ട്ടു എ​ന്ന് അ​ർ​ഥ​മി​ല്ല. ഇ​നി​യും അ​ന​ന്ത​മാ​യി പ​ഠി​ക്കാ​ൻ പ​ല​തും അ​വ​ശേ​ഷി​ക്കു​ന്നു. ആ​രു​ടെ​യും വാ​ക്കു​ക​ൾ അ​ന്തി​മ​മ​ല്ല. സി​ങ്ജി​യാ​ൻ പ​റ​യു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്നെ​സി​നെ​ക്കു​റി​ച്ച​ല്ല (രാ​ഷ്‌​ട്രീ​യ​മാ​യ ശ​രി), ഹി​സ്റ്റോ​റി​ക്ക​ൽ ക​റ​ക്റ്റ്നെ​സി​നെ (ച​രി​ത്ര​പ​ര​മാ​യ ശ​രി) കു​റി​ച്ചാ​ണ്. ഒ​രു ക​ലാ​കാ​ര​ൻ ത​ന്‍റെ സൗ​ന്ദ​ര്യാ​ത്മ​ക​മാ​യ അ​നു​ഭ​വ​മാ​ണ് ക​ലാ​സൃ​ഷ്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. അ​പ്പോ​ൾ അ​വ​ൻ ഒ​രു​ന്മാ​ദാ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​വ​ന്‍റെ മു​ൻ​പി​ൽ ച​രി​ത്ര​പ​ര​മാ​യ ശ​രി​ക​ളി​ല്ല. അ​വി​ടെ ന​വീ​ന​മാ​യ കാ​ഴ്ച​ക​ൾ മാ​ത്ര​മേ​യു​ള്ളൂ. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും അ​തി​ശ​യ​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു. ശ​രി​യാ​യ രീ​തി​യി​ൽ ഒ​രു രൂ​പം ഉ​രു​ത്തി​രി​ഞ്ഞു ക​ഴി​ഞ്ഞാ​ൽ, പി​ന്നെ അ​ത് കാ​ല​ത്തി​ന​പ്പു​റ​ത്തേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ല​യു​ടെ മേ​ഖ​ല​യെ യു​ദ്ധ​ത്തി​ന്‍റെ​യോ വി​പ്ല​വ​ത്തി​ന്‍റെ​യോ മേ​ഖ​ല​യാ​ക്ക​രു​തെ​ന്നാ​ണ് സി​ങ്ജി​യാ​ൻ പ​റ​യു​ന്ന​ത്. പൂ​ർ​ണ​മാ​യി പാ​ര​മ്പ​ര്യ​ത്തെ നി​ഷേ​ധി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. സൗ​ന്ദ​ര്യ​ബോ​ധ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വി​ധി​തീ​ർ​പ്പു​ക​ൾ മാ​റി​വ​രു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഇ​തി​നു കാ​ര​ണ​മാ​കു​ന്ന​ത് ധാ​ർ​മി​ക വി​ധി​ന്യാ​യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ ശ​രി​ക​ളു​മാ​ണ്. 'ക​ല​യി​ൽ ധാ​ർ​മി​ക​വാ​ദ​ത്തി​ന് ഒ​രു സ്ഥാ​ന​വു​മി​ല്ല. ക​ല​യെ, അ​ത് പു​രോ​ഗ​മ​നാ​ത്മ​ക​മാ​ണോ അ​ല്ല​യോ എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ന്ന​ത് ശ​രി​യ​ല്ല. ക​ല ഒ​രു കാ​യി​ക മ​ത്സ​ര​മ​ല്ല; അ​ത് വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട ആ​വ​ശ്യം പോ​ലു​മി​ല്ല. അ​വി​ടെ ഒ​രു വി​ജ​യി​യോ പ​രാ​ജി​ത​നോ ഇ​ല്ല. ക​ലാ​കാ​ര​ന്മാ​ർ അ​വ​രു​ടെ ര​ച​ന​ക​ൾ പ​ര​മാ​വ​ധി ന​ന്നാ​ക്കി​യ ശേ​ഷം പി​ന്മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്'- സി​ങ്ജി​യാ​ൻ എ​ഴു​തു​ന്നു.

പു​തി​യ ക്ര​മം

ക​ല​യു​ടെ രം​ഗ​ത്ത് ആ​രെ​യും അ​ട്ടി​മ​റി​ക്കേ​ണ്ട​തി​ല്ല. എ​ത്ര വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യാ​ലും, ക​ലാ​സൃ​ഷ്ടി​ക്ക് അ​തി​ന്‍റെ ആ​ക​ർ​ഷ​ണം വീ​ണ്ടെ​ടു​ക്കാ​നാ​വും. ഒ​രു സാ​ഹി​ത്യ​കാ​ര​ന് ഈ ​ലോ​ക​ത്തി​ന്‍റെ ഗ​തി​യെ​ക്കു​റി​ച്ച് പ​ഴു​ത​ട​ച്ച ഒ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​നി​ല്ല. ഈ ​ലോ​ക​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക മാ​ത്ര​മാ​ണ് അ​യാ​ൾ ചെ​യ്യു​ന്ന​ത്. ഈ ​ലോ​കം അ​പൂ​ർ​ണ​മാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ഒ​രാ​ൾ എ​ഴു​തു​ന്ന​ത്. കു​ഴ​ഞ്ഞ് മ​റി​ഞ്ഞ ലോ​ക​ത്തു നി​ന്ന് എ​ഴു​ത്തു​കാ​ര​ൻ ത​ന്‍റേ​താ​യ ഒ​രു ക്ര​മം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​താ​ക​ട്ടെ, സൗ​ന്ദ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. ഒ​രു സാ​ഹി​ത്യ​സൃ​ഷ്ടി​യെ സ​ത്യം എ​ന്ന അ​ള​വു​കോ​ൽ കൊ​ണ്ട് അ​ള​ക്കു​ന്ന​തി​നെ​യും സി​ങ്ജി​യാ​ൻ എ​തി​ർ​ക്കു​ന്നു.

രാ​ഷ്‌​ട്രീ​യ ശ​രി​യെ​യും ന​ന്മ​നി​മ​ക​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​ക​ളെ​യും മ​റി​ക​ട​ക്കാ​നാ​ണ് ഒ​രു യ​ഥാ​ർ​ഥ എ​ഴു​ത്തു​കാ​ര​ൻ ര​ച​ന​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. അ​വി​ടെ വൈ​കാ​രി​ക​മാ​യ, വ്യ​ക്തി​ഗ​ത​മാ​യ നി​ർ​ണ​യ​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം. ലോ​ക​ത്തെ ഏ​താ​നും സാ​മൂ​ഹ്യ നി​രീ​ക്ഷ​ക​രും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളും തീ​രു​മാ​നി​ക്കു​ക​യോ നി​ർ​വ​ചി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ൽ ഒ​തു​ങ്ങാ​ൻ ഒ​രു​ക്ക​മ​ല്ല. ഇ​താ​ണ് അ​യാ​ളു​ടെ ഉ​ള്ളി​ലെ തീ.

"​എ​ഴു​ത്തു​കാ​ര​ൻ മ​നു​ഷ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു വി​ധി​യും പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ല. ഈ ​ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​നാ​യി യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. അ​യാ​ൾ​ക്ക് ആ ​ക​ഴി​വി​ല്ല; എ​ന്നാ​ൽ ലോ​ക​ത്തെ മാ​റ്റാ​നു​മാ​വി​ല്ല. ' -സി​ങ്ജി​യാ​ൻ പ​റ​യു​ന്നു. അ​യാ​ൾ സൃ​ഷ്ടി​ക്കു​ന്ന സൗ​ന്ദ​ര്യാ​ത്മ​ക​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഏ​തു കാ​ല​ത്തും പ്ര​സ​ക്ത​മാ​കു​മോ എ​ന്ന​താ​ണ് അ​യാ​ളു​ടെ മു​ന്നി​ലു​ള്ള പ്ര​ശ്നം. ഷേ​ക്സ്പി​യ​റു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഈ ​ചോ​ദ്യ​ത്തി​നു പ​ര്യാ​പ്ത​മാ​യ ഉ​ത്ത​രം ന​ൽ​കു​ന്നു​ണ്ട്.

ഉ​ത്ത​ര രേ​ഖ​ക​ൾ

1) ഇ​ന്ത്യ​ൻ ദ​ർ​ശ​ന​ത്തെ അ​നു​ഭൂ​തി​യാ​ക്കി മാ​റ്റി​യ ഏ​റ്റ​വും മി​ക​ച്ച കൃ​തി ഏ​താ​ണ്?

ഉ​ത്ത​രം: അ​ത് ജ​ർ​മ​ൻ - സ്വി​സ് സാ​ഹി​ത്യ​കാ​ര​നാ​യ ഹെ​ർ​മ​ർ ഹെ​സെ​യു​ടെ "സി​ദ്ധാ​ർ​ഥ'​യാ​ണ്. ശ​രി​ക്കും ഒ​രു ഇ​ന്ത്യ​ൻ അ​നു​ഭ​വം. എ​ല്ലാ ഗു​രു​ക്ക​ന്മാ​രെ​യും ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തി​ന്‍റെ സ​ത്യം തേ​ടി​യ സി​ദ്ധാ​ർ​ഥ​ന് അ​ത് അ​വ​സാ​നം കി​ട്ടു​ന്നു. അ​വ​ൻ ഓം​കാ​രം സ്വ​യം മ​ന​സി​ലാ​ക്കു​ന്നു, ഒ​രു ന​ദി ഒ​ഴു​കു​ന്ന ശ​ബ്ദ​ത്തി​ലൂ​ടെ. ശാ​ന്തി നേ​ടി​യ സി​ദ്ധാ​ർ​ഥ​നെ ചും​ബി​ക്കു​ന്ന ഗോ​വി​ന്ദ​നു പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കു​ന്നു. അ​യാ​ൾ അ​പാ​ര​മാ​യ ഒ​രു പ്ര​പ​ഞ്ച​ലീ​ല കാ​ണു​ക​യാ​ണ്. ഒ​രു മീ​നി​ൽ അ​യാ​ൾ ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും കൊ​ല​പാ​ത​കി​യു​ടെ​യും മു​ഖ​ങ്ങ​ൾ കാ​ണു​ന്നു. കാ​ല​ത്തി​ലൂ​ടെ എ​ല്ലാം പു​ന​ർ​ജ​നി​ക്കു​ക​യും കെ​ട്ടു​പി​ണ​യു​ക​യും ചെ​യ്യു​ന്ന​ത് അ​യാ​ൾ മ​ന​സി​ലാ​ക്കു​ന്നു. ജ​ന്മ​ത്തി​ന്‍റെ പൊ​രു​ൾ ഇ​ത​ൾ വി​ട​ർ​ത്തു​ന്ന അ​നു​ഭ​വം.

2) പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്ന​സ് (Political correctness) എ​ന്നു പ​റ​യു​ന്ന​ത് ഒ​രു സാ​മൂ​ഹ്യ മ​ര്യാ​ദ മാ​ത്ര​മാ​ണ്. ഒ​രു ക​ലാ​കാ​ര​ന് അ​ത് പാ​ലി​ക്കാ​നാ​വി​ല്ല. ഒ​രു സ്ത്രീ​യു​ടെ ന​ഗ്ന​ചി​ത്രം വ​ര​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് ഫ്ര​ഞ്ച് ക​ലാ​കാ​ര​ൻ റെ​ന്വെ​യോ​ട് ചോ​ദി​ക്കു​ന്ന​ത് വി​വ​ര​ക്കേ​ടാ​ണ്. ക​ലാ​കാ​ര​ൻ അ​വ​ന്‍റെ വ​ഴി​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. അ​വ​ന് ആ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​നി​ല്ല. സ്വ​ന്തം ബോ​ധ്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. അ​വ​ന് പ​ല​തും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണം. പി. ​വ​ത്സ​ല ഒ​രു അ​ഭി​മു​ഖ​ത്തി​ൽ (മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്, ഡി​സം. 3) ത​ന്‍റെ പ്ര​തി​ബ​ദ്ധ​ത സ്വ​ന്തം മ​ന​സി​നോ​ട് മാ​ത്ര​മാ​ണെ​ന്ന് പ​റ​യു​ന്ന​ത് പ്ര​സ​ക്ത​മാ​ണ്. ദി​ലീ​ഷ് പോ​ത്ത​ൻ, ലി​ജോ ജോ​സ് എ​ന്നീ സം​വി​ധാ​യ​ക​രു​ടെ സെ​റ്റി​ൽ പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്ന​സ് എ​ന്ന വാ​ക്ക് ക​ട​ന്നു വ​രാ​റി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത് ഇ​തി​നോ​ട് ചേ​ർ​ത്ത് കാ​ണ​ണം. കാ​ല​ഹ​ര​ണ​പ്പെ​ട്ട സ​ങ്കേ​ത​ങ്ങ​ളും പ​ദ​ങ്ങ​ളു​മാ​ണ് ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളും ചി​ല വി​മ​ർ​ശ​ക​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ ആ​രെ​യും നോ​വി​ക്കാ​തെ, വി​മ​ർ​ശി​ക്കാ​തെ എ​ഴു​ത​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

3) വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹി​ത്യോ​ത്സ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ന​മ്മു​ടെ സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ന്നു എ​ന്ന​ല്ലേ?

ഉ​ത്ത​രം: സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളും സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ നി​ല​വാ​ര​വും ത​മ്മി​ൽ ബ​ന്ധ​മി​ല്ല. ന​മ്മ​ൾ സ​മ്പ​ന്ന​രാ​യി എ​ന്നാ​ണ് ഉ​ത്സ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യാ​ൻ പോ​ലും സാ​ധാ​ര​ണ എ​ഴു​ത്തു​കാ​ര​ന് പ്ര​യാ​സ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ൾ വ​ലി​യ മാ​മാ​ങ്ക​ങ്ങ​ളാ​യി. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​നി​ക്കാ​നും അ​തി​ജീ​വി​ക്കാ​നു​മു​ള്ള ഒ​രേ​യൊ​രു ക​വാ​ട​മാ​ണ് പു​സ്ത​ക​പ്ര​കാ​ശ​നം. അ​ത് ഇ​ന്ന് ഒ​രു മ​താ​ചാ​ര​മാ​ണ്.

4) ക​വി​ത മൂ​ർ​ച്ച​യു​ള്ള ക​ത്തി​മു​ന പോ​ലെ​യാ​കേ​ണ്ട​തു​ണ്ടോ?

ഉ​ത്ത​രം: ക​വി​ത​യി​ൽ ച​മ​ൽ​ക്കാ​രം സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ച​മ​ത്കാ​രം പോ​ലും ല​ജ്ജി​ച്ചു ത​ല​താ​ഴ്ത്തി പി​ൻ​വാ​ങ്ങു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. അ​ത് ക​വി​ത സ​ത്യ​ത്തി​ലേ​ക്ക് തു​ള​ച്ചി​റ​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ന​വീ​ന​കാ​ല​ത്ത് ക​വി​ത എ​ല്ലാ​റ്റി​ന്‍റെ​യും മൂ​ടു​പ​ട​ങ്ങ​ൾ അ​ഴി​ച്ചു മാ​റ്റാ​നു​ള്ള സ​ങ്കേ​ത​മാ​യി മാ​റു​ന്ന​ത് സ്വാ​ഗ​തം ചെ​യ്യ​ണം. ഒ.​പി. സു​രേ​ഷ് എ​ഴു​തി​യ "ഛെ' (ഗ്ര​ന്ഥാ​ലോ​കം, ഒ​ക്റ്റോ​ബ​ർ) സ​മ​കാ​ല ജീ​വി​ത​ത്തെ തു​റ​ന്നു​കാ​ണി​ക്കു​ന്ന ക​വി​ത​യാ​ണ്. എ​ല്ലാം നി​ല​വാ​ര​പ്പെ​ട്ട്, ജീ​വി​ത​പ്പെ​രു​മാ​റ്റം വെ​റും അ​നു​ഷ്ഠാ​ന​മാ​യി ത​ക​ർ​ന്നു​വീ​ഴു​ന്ന ഈ ​കാ​ല​ത്തെ ക​വി നി​ശി​ത​മാ​യി പ​രി​ഹ​സി​ക്കു​ന്നു, തു​റ​ന്നു കാ​ണി​ക്കു​ന്നു:

"എ​ങ്ങ​നെ​യു​ണ്ട് എ​ന്ന് ചോ​ദി​ക്കു​ന്ന​തും

അ​ങ്ങ​നെ പോ​കു​ന്നു എ​ന്ന് പ​റ​യു​ന്ന​തും

ഔ​ദ്യോ​ഗി​ക അ​ഭി​വാ​ദ​ന​ങ്ങ​ൾ.

ചോ​ദി​ക്കു​ന്ന​വ​രും പ​റ​യു​ന്ന​വ​രും

പ​ല ഷി​ഫ്റ്റു​ക​ളു​ള്ള ഒ​രൊ​റ്റ ഫാ​ക്റ്റ​റി​യി​ലെ

പ​ര​സ്പ​ര ബ​ഹു​മാ​ന​മു​ള്ള ശ​മ്പ​ള​ക്കാ​ർ.

വീ​ട്, ഓ​ഫീ​സ്, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ

പ​രി​മി​ത മു​ദ്ര​യു​ള്ള ത്രി​കോ​ണ പ്ര​യാ​ണ​ങ്ങ​ൾ

എ​വി​ടെ​യും മു​ദ്രി​ത​മാ​കു​ക​യി​ല്ല.

അ​ര​ക്ഷി​ത​മാ​യ ഒ​രു​ണ്മ​യെ​ന്നോ​ണം

മ​റ്റെ​വി​ടെ​യോ ജീ​വി​തം തി​ര​യു​ന്ന​വ​ർ

ക​ഥാ​പു​സ്ത​ക​ത്തി​ൽ പോ​ലും ഇ​ല്ലാ​താ​യി'.

ഇ​തി​ൽ കൂ​ടു​ത​ൽ ച​മ​ത്കാ​രം ജീ​വി​തം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന ക്രൂ​ര​മാ​യ പ​രി​ഹാ​സ​മാ​ണ് ക​വി​ത​യി​ലു​ള്ള​ത്. ഒ​ടു​വി​ല​ത്തെ വ​രി​ക​ളി​ൽ അ​ത് പൂ​ർ​ത്തി​യാ​കു​ന്നു.

"കി​ട്ടു​ന്ന ശ​മ്പ​ള​ത്തി​നൊ​ത്ത്

ജീ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം.

പ​ണി​മു​ട​ക്ക​മി​ല്ല, രാ​ജി​യി​ല്ല'

ജീ​വി​തം ഒ​രു ച​ട​ങ്ങു മാ​ത്ര​മാ​യി​രി​ക്കു​ന്നു. അ​ത് ര​ക്തം വ​റ്റി​യ മ​നു​ഷ്യ​രു​ടെ പൊ​ള്ള​യാ​യ പ്ര​ക​ട​ന​മാ​യി​ക്ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​മൊ​ന്നു​മി​ല്ല. എ​ന്നാ​ൽ ഒ​ട്ടും ജീ​വ​നി​ല്ല. നാ​ട്യ​ങ്ങ​ൾ മു​റ​പോ​ലെ ന​ട​ക്കു​ന്നു.

Trending

No stories found.

Latest News

No stories found.