മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അജിത് പവാർ ബാരാമതിയിൽ നിന്ന് മത്സരിക്കും

ബുധനാഴ്ച എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയാണ് പട്ടിക പ്രഖ്യാപിച്ചത്.
ajit pawar to face election from baramati
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അജിത് പവാർ ബാരാമതിയിൽ നിന്ന് മത്സരിക്കും
Updated on

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 38 പേരടങ്ങുന്ന സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ സ്വന്തം നാടായ ബാരാമതിയിൽ നിന്ന് വീണ്ടും മത്സരിക്കും. യെ വോളയിൽ നിന്നുള്ള ഛഗൻ ഭുജ്ബൽ,കഗലിൽ നിന്നുള്ള ഹസൻ മുഷ്‌രിഫ്, പരാലിയിൽ നിന്നുള്ള ധനഹ്‌ജയ് മുണ്ടെ,അംബേഗാവിൽ നിന്നുള്ള ദിലീപ് വാൽസെ-പാട്ടീൽ, മറ്റ് സിറ്റിംഗ് എംഎൽഎമാർ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

ബുധനാഴ്ച എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയാണ് പട്ടിക പ്രഖ്യാപിച്ചത്. പവാർ കുടുംബത്തിന്‍റെ ജന്മനാടും രാഷ്ട്രീയ കോട്ടയുമായ പുനെ ജില്ലയിലെ ബാരാമതി മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപെട്ട സീറ്റുകളിലൊന്നാണ്. എൻസിപി പിളർപ്പിന് ശേഷം ബാരാമതിയിലെ രാഷ്ട്രീയം പല വഴിത്തിരിവുകളും കൈവരിച്ചിട്ടുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയ്‌ക്കെതിരെ അജിത്പവാറിനെ ഭാര്യ സുനേത്ര എൻസിപി സ്ഥാനാർഥി ആയി മത്സരിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തിൽ എൻസിപി ശരദ് പവാർ വിഭാഗത്തിലെ സുപ്രിയ സുലെ ബാരാമതി ലോക്‌സഭാ സീറ്റ് നിലനിർത്തി.

ലോക്‌സഭയ്ക്ക് ശേഷം മറ്റൊരു പവാർ v/s പവാർ പോരാട്ടത്തിന് ബാരാമതി സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻസിപി ശരദ് പവാർ വിഭാഗം ബാരാമതി നിയമസഭാ സീറ്റിൽ യുഗേന്ദ്ര പവാറിനെ മത്സരിപ്പിക്കാനാണ് സാധ്യത. അജിത് പവാറിന്‍റെ ഇളയ സഹോദരൻ ശ്രീനിവാസിന്‍റെ മകനാണ് യുഗേന്ദ്ര.

Trending

No stories found.

Latest News

No stories found.