സിപിഎമ്മിന്‍റെ ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും നന്ദിയുണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ

സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
CPM will be forever grateful for this support: Rahul on Mangoot
സിപിഎമ്മിന്‍റെ ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും നന്ദിയുണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ
Updated on

പാലക്കാട്: തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക് പേജിൽ വന്ന സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ്ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോൾ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നിൽക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോയാണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച രാത്രി പ്രത്യക്ഷപ്പെട്ടത്. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന് അടിക്കുറിപ്പുള്ള വീഡിയോ 63,000 ഫോളോവേഴ്സുളള പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

എന്നാൽ സിപിഎമ്മിന്‍റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെ ആദ്യ പ്രതികരണം. എന്നാൽ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് പിന്നീട് ജില്ലാ സെക്രട്ടറി തിരുത്തി. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് പുതിയ വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.