hariyana jammu kashmir election results
ജനവിധി: ഹരിയാനയിൽ ബിജെപി ഹാട്രിക്കിലേക്ക്, ജമ്മു കശ്മീരിൽ വിജയമുറപ്പിച്ച് കോൺഗ്രസ് സഖ്യം

ജനവിധി: ഹരിയാനയിൽ ബിജെപി ഹാട്രിക്കിലേക്ക്, ജമ്മു കശ്മീരിൽ മുന്നേറി കോൺഗ്രസ് സഖ്യം

ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ജമ്മു കശ്മീരിലെ കക്ഷിനില
ജമ്മു കശ്മീരിലെ കക്ഷിനിലകേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റ്
ഹരിയാനയിലെ കക്ഷിനില
ഹരിയാനയിലെ കക്ഷിനിലകേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റ്

ജമ്മു കശ്മീരിൽ ആദ്യ വിജയം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. കാത്ത്വ ജില്ലയിലെ ബാഷോളിയിൽ ബിജെപി സ്ഥാനാർഥി ദർശൻ കുമാറാണ് വിജയിച്ചത്. ബാഷോളിയിൽ ൽ കോൺഗ്രസ് സ്ഥാനാർഥി ചൗധരി ലാൽ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.

ഹരിയാനയിൽ ലീഡിൽ മാറ്റം. ബിജെപി ലീഡ് നില 48, കോൺഗ്രസ് 36 സീറ്റുകളിൽ മുന്നേറുന്നു, ആറ് സീറ്റുകളിൽ മറ്റുള്ളവർ. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ലീഡ് 42 ആയി. ബിജെപി 29 സീറ്റിൽ മുന്നേറുന്നു. കോൺഗ്രസ് 8 സീറ്റുകളിലും സ്വതന്ത്രർ 9 സീറ്റുകളിലും മുന്നേറ്റം തുടരുന്നു

ഇൽത്തിജ മുഫ്തി പരാജയത്തിലേക്ക്

ജമ്മു കശ്മീരിൽ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി പരാജയത്തിലേക്ക്. ശ്രിഗുഫ്വാര-ബിജ്ബെഹാര സീറ്റിൽ നിന്നാണ് ഇൽത്തിജ മത്സരിക്കുന്നത്. വോട്ടെണ്ണലിന്‍റെ 7 ഘട്ടങ്ങൾ പൂർത്തിയാക്കിപ്പോൾ 3,788 വോട്ടുകൾക്ക് പുറകിലാണ് ഇൽത്തിദ. നാഷണൽ കോൺഫറൻസ് സ്ഥാനാർഥി അഹമ്മദ് വീരിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ജനവിധി സ്വീകരിക്കുന്നതായി ഇൽത്തിജ പ്രതികരിച്ചു.

iltija mufti trailing
ഇൽത്തിജ മുഫ്തി

ജമ്മു കശ്മീരിലെ കുൽഗാമിൽ ഇടതു നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി ലീഡ് ചെയ്യുന്നു.

ഹരിയാനയിൽ  ബിജെപി ഹാട്രിക്കിലേക്ക്

എക്സിറ്റ് പോളുകളെയെല്ലാം പുറന്തള്ളിക്കൊണ്ട് ഹരിയാനയിൽ മൂന്നാം വട്ടവും അധികാരത്തിലേറാനൊരുങ്ങി ബിജെപി. 49 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. വോട്ടെണ്ണൽ 9 ഘട്ടങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തില് ജെ.പി. നഡ്ഡ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തു

ജമ്മു കശ്മീരിൽ വിജയം ഉറപ്പിച്ച് സഖ്യം

ജമ്മു കശ്മീരിൽ വിജയമുറപ്പിച്ച് കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം. നാഷണൽ കോൺഫറൻ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരുടെ വസതികൾക്കു മുന്നിൽ പ്രവർത്തകൾ ആഘോഷം തുടങ്ങി.

ജമ്മു കശ്മീരിലെ നൗഷേര മണ്ഡലത്തിൽ ബിജെപി നേതാവ് രവീന്ദർ റെയ്ന പിന്നിൽ. ഛമ്പിൽ കോൺഗ്രസിന്‍റെ താരാ ചന്ദ് പിന്നിലേക്ക്.

ഹരിയാനയിൽ 49 സീറ്റുകളിൽ ബിജെപി മുന്നേറുന്നു. കോൺഗ്രസ് മുന്നേറ്റം 35 സീറ്റുകളിൽ. ഇന്ത്യൻ നാഷണൽ ലോക് ദൾ, ബഹുജൻ സമാജ് പാർട്ടി എന്നിവർ ഓരോ സീറ്റുകളിലും സ്വതന്ത്രർ 5 സീറ്റുകളിലും മുന്നേറുന്നു.

ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് 39 സീറ്റുകളിലും ബിജെപി 28 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്ഡഗ്രസ് 8 സീറ്റുകളിലാണ് മുന്നേറുന്നത്. ജമ്മു കശ്മീർ പീപ്പിൾ ഡെമോക്രാറ്റി പാർട്ടി (പിഡിപി) 4 സീറ്റുകളിലും ജമ്മു കശ്മീർ കോൺഫറൻസ് 2 സീറ്റുകളിലും സ്വതന്ത്രർ 8 സീറ്റുകളിലും മുന്നേറുന്നു.

ഹരിയാനയിൽ മുപ്പതിലേറെ സീറ്റുകളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേറും: ഭൂപീന്ദർ സിങ് ഹൂഡ

ലീഡ് നിലയിൽ ബിജെപി മുന്നേറുമ്പോഴും പ്രതീക്ഷ കൈവിടാതെ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. ഫലങ്ങൾ പൂർത്തിയാകുന്നതോടെ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു. വോട്ടെണ്ണലിന്‍റെ 16 ഘട്ടങ്ങളിൽ 8 ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ബിജെപി 46 സീറ്റുകളിലാണ് മുന്നേറുന്നത്. 37 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

ഹരിയാനയിൽ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പിന്നിൽ. ഉച്ചന കലൻ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർ‌ഥി ബ്രിജേന്ദ്ര സിങ്ങാണ് മുന്നേറുന്നത്.

ഹരിയാനയിൽ കുരുക്ഷേത്ര എംപി നവീൻ ജിൻഡാലിന്‍റെ അമ്മയും സ്വതന്ത്ര സ്ഥാനാർഥിയുമായ സാവിത്രി ജിൻഡാൽ മുന്നേറുന്നു. ഹിസാർ മണ്ഡലത്തിൽ നിന്നുമാണ് സാവിത്രി മത്സരിക്കുന്നത്. നിലവിൽ 3500ൽ പരം വോട്ടുകൾക്കാണ് സാവിത്രി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർഥി രാം നിവാസ് രാരയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാർഥി കമൽ ഗുപ്ത മൂന്നാമയാണ് തുടരുന്നത്.

വിനേഷ് ഫോഗട്ട് മടങ്ങി

ഹരിയാനയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് മടങ്ങി ഗുസ്തി താരം വിനേഷ് ഫോഗട്ട്

ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം താണ്ടി ബിജെപി. 50 സീറ്റുകളിലാണ് മുന്നേറുന്നത്. കോൺഗ്രസ് 35 സീറ്റുകളിലാണ് മുന്നേറുന്നത്.

 ഹരിയാനയിൽ കോൺഗ്രസിന് അടി പതറുന്നു

എക്സിറ്റ് പോളുകളെയെല്ലാം തകിടം മറിച്ച് ഹരിയാനയിൽ ബിജെപി മുന്നേറുന്നു. 47 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോൺഗ്രസ് ലീഡ് 37 സീറ്റുകളായി കുറഞ്ഞു.

ഹരിയാനയിൽ ആഘോഷങ്ങൾ നിർത്തി വച്ച് കോൺഗ്രസ് പ്രവർത്തകർ

തെരഞ്ഞെടുപ്പു ഫലത്തിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ സംസ്ഥാനത്തെ ആഘോഷ പരിപാടികൾ നിർത്തി വച്ച് കോൺഗ്രസ് പ്രവർത്തകർ. അതേ സമയം നിലവിൽ കോൺഗ്രസ് സീറ്റു നില 41 ആയി ഉയർത്തിയിട്ടുണ്ട്.

വിനേഷ് ഫോഗട്ട് പിന്നിൽ

ഹരിയാനയിലെ ജുലാനയിൽ വിനേഷ് ഫോഗട്ട് പിന്നിൽ. ബിജെപിയുടെ യോഗേഷ് കുമാറാണ് മുന്നേറുന്നത്. എക്സിറ്റ് പോളുകൾക്ക് വിപരീതമായി ഹരിയാനയിൽ ബിജെപി നിലവിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഹരിയാനയിൽ കുതിച്ചുയർന്ന് ബിജെപി. ലീഡ് നില 46 സീറ്റുകളിലേക്ക്. കോൺഗ്രസ് 38ലേക്ക് താഴ്ന്നു. മറ്റുള്ളവർ 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് 40 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലും പിഡിപി 5 സീറ്റുകളിലും മറ്റുള്ളവർ 11 സീറ്റുകളിലുമാണ് മുന്നേറുന്നത്.

ഹരിയാനയിൽ ബിജെപി മുന്നിലേക്ക്. ലീഡ് നില 42 ആയി ഉയർന്നു. കോൺഗ്രസ് ലീഡ് നില 40ലേക്ക് കുറഞ്ഞു.

ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബിജെപിയും കോൺഗ്രസും . ബിജെപി ലീഡ് നില 40 ലേക്ക് ഉയർന്നു. കോൺഗ്രസ് മുന്നേറുന്നത് 42 സീറ്റുകളിൽ.

ജമ്മു കശ്മീരിൽ പിഡിപി മൂന്നു സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഹരിയാനയിൽ കോൺഗ്രസ് ലീഡു നില 44 സീറ്റുകളിലേക്ക് താഴ്ന്നു. ബിജെപി 38 സീറ്റുകളിലേക്ക് ഉയർന്നു. മറ്റുള്ളവർ 8 സീറ്റുകളിലും മുന്നേറുന്നുണ്ട്.

ഹരിയാനയിൽ 36 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജമ്മു കശ്മീരിൽ 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്

ഹരിയാനയിൽ ഒരു സീറ്റിലും ലീഡില്ലാതെ ആം ആദ്മി പാർട്ടി

ന്യൂഡൽഹി: തെരഞ്ഞെടുപ്പു ഫലങ്ങളുടെ ആദ്യഘട്ടത്തിൽ ബിജെപിക്ക് വൻ തിരിച്ചടി. ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. ഹരിയാനയിൽ 51 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് തുടരുന്നത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം 40 സീറ്റുകളിൽ മുന്നേറുകയാണ്.