ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ഹരിയാനയിൽ 10 വർഷത്തിനു ശേഷം കോൺഗ്രസ് അധികാരത്തിലേറുമെന്നും കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും പോളുകൾ പ്രവചിക്കുന്നു.
hariyana, jammu kashmir  exit poll results
ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം
Updated on

ന്യൂഡൽഹി: ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ജമ്മു കശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ദൈനിക് ഭാസ്കർ, പീപ്പിൾ പൾസ്, ധ്രുവ് റിസർച്ച്, ടൈംസ് നൗ എന്നിവരുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഹരിയാനയിൽ 10 വർഷത്തിനു ശേഷം കോൺഗ്രസ് അധികാരത്തിലേറുമെന്നും കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും പോളുകൾ പ്രവചിക്കുന്നു.

രണ്ടിടത്തും ബിജെപി വൻ തിരിച്ചടിയാണ് നേരിടുക. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ സീറ്റ് ലഭിക്കില്ലെന്നും പോളുകൾ പറയുന്നു.

ഹരിയാന എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് 18 സർവേ: കോൺഗ്രസ്- 59, ബിജെപി-21, മറ്റുള്ളവർ-2

പീപ്പിൾസ് പൾസ് സർവേ: കോൺഗ്രസ്-55, ബിജെപി-26, മറ്റുള്ളവർ-0-5

ധ്രുവ് റിസർച്ച്: ‌കോൺഗ്രസ്- 50-64, ബിജെപി- 22-31

ദൈനിക് ഭാസ്കർ: കോൺഗ്രസ്- 44-54, ബിജെപി-15-29, ജെജെപി-0-1, മറ്റുള്ളവർ- 4-9

ജമ്മു കശ്മീരിൽ ദൈനിക് ഭാസ്കർ നടത്തിയ എക്സിറ്റ് പോൾ പ്രകാരം

കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം- 35-40, പിഡിപി-4-7, മറ്റുള്ളവർ- 12-16 എന്നിങ്ങനെയാണ് ഫലം.

യുവജനപ്രതിഷേധവും കർഷക സമരവും ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടിയായെന്നാണ് എക്സിറ്റ് പോളുകൾ വിലയിരുത്തുന്നത്. ഗുസ്തി താരങ്ങളുടെ സമരവും അഗ്നിപഥ് പ്രതിഷേധവുമെല്ലാം ഫലത്തെ സ്വാധീനിച്ചേക്കാം.

Trending

No stories found.

Latest News

No stories found.