Rahul Mankootathil, UR Pradeep
രാഹുൽ മാങ്കൂട്ടത്തിൽ, യു.ആർ. പ്രദീപ്

പ്രദീപിനും രാഹുലിനും പ്രിയങ്കയ്ക്കും ജയം

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ലീഡ് 20,000 കടന്നു

യു.ആർ. പ്രദീപിന് വിജയം

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12,122 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രദീപിനു ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ കെ. ബാലകൃഷ്ണൻ മൂന്നമതായി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വിജയം കുറിച്ചത്. അദ്ദേഹം പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മൂന്നര ലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ലീഡ് 16000 കടന്നു

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 3.11 ലക്ഷം

യു.ആർ. പ്രദീപിന്‍റെ ഭൂരിപക്ഷം പതിനയ്യായിരത്തിൽ നിന്ന് പന്തീരായിരത്തിലേക്കു താഴ്ന്നു

രാഹുലിന്‍റെ ലീഡ് 12,000 കടന്നു

രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിനു മുകളിൽ ലീഡ് നിലനിർത്തുന്നു

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷത്തിലേക്ക്

ചേലക്കരയിൽ യു.ആർ. പ്രദീപിന് 12,000 വോട്ടിന്‍റെ ലീഡ്

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ലീഡ് 10,000 കടന്നു

പാലക്കാട്ട് വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പതറിയ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പതിനായിരത്തിനു മുകളിലേക്ക് ലീഡ് ഉയർത്തി.

പ്രിയങ്കയുടെ ലീഡ് രണ്ടര ലക്ഷം കടന്നു

Rahul Mankootathil, UR Pradeep
പാലക്കാട് വിജയിച്ച് നേരെ യുഡിഎഫ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്..; പരിഹസവുമായി ജ്യോതികുമാർ ചാമക്കാല

ലീഡുയർത്തി രാഹുൽ മാങ്കൂട്ടത്തിൽ

വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് റൗണ്ടിലും പിന്നീട് അഞ്ച്, ആറ് റൗണ്ടുകളിലും നേരിയ ലീഡ് നേടിയ ബിജെപി സ്ഥാനാർഥിക്കെതിരേ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സുരക്ഷിതമായ ലീഡിലേക്ക്. നിലവിൽ അയ്യായിരം കടന്ന രാഹുലിന്‍റെ ലീഡ്, ജയത്തിന് പര്യാപ്തമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.

പതിനായിരം പിന്നിട്ട് പ്രദീപിന്‍റെ ലീഡ്

ചേലക്കരയിൽ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് പതിനായിരം കടന്നു.

Rahul Mankootathil, UR Pradeep
പാലക്കാട് ന​ഗരസഭയിൽ കൃഷ്ണകുമാറിന് തിരിച്ചടി!! ബിജെപി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന

വയനാട്ടിൽ സിപിഐ രണ്ടാമത്

പ്രിയങ്ക ഗാന്ധി രണ്ട് ലക്ഷത്തോളം വോട്ടിന്‍റെ ലീഡ് നേടി മുന്നേറുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ, രണ്ടു പ്രധാന എതിർസ്ഥാനാർഥികൾക്കും ഇതുവരെ അര ലക്ഷം വോട്ട് പോലും നേടാനായിട്ടില്ല. ഇതുവരെ 48,000 വോട്ട് നേടിയ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്താണ്. 86,000 വോട്ടുമായി സിപിഐ സ്ഥാനാർഥി സത്യൻ മൊകേരിയാണ് രണ്ടാമത്.

പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പ്രിയങ്കയും പ്രദീപും വീണ്ടും ലീഡ് ഉയർത്തി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 1,67,000 പിന്നിട്ടു. ചേലക്കരയിൽ യു.ആർ. പ്രദീപിന്‍റെ ലീഡ് 9,200 കടന്നു.

രാഹുൽ ലീഡ് തിരിച്ചുപിടിച്ചു

ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന പാലക്കാട്ട്, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചും ആറും റൗണ്ടുകളിൽ നേരിയ ലീഡ് നേടിയിരുന്ന ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ വീണ്ടും രണ്ടാം സ്ഥാനത്തായി. സിപിഎം സ്വതന്ത്രൻ പി. സരിൻ ഇപ്പോഴും ചിത്രത്തിലില്ല.

ജയം ഉറപ്പിച്ച് യു.ആർ. പ്രദീപ്

ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന ചേലക്കരയിൽ ഇത്തവണ വിള്ളൽ വീഴ്ത്താമെന്ന കോൺഗ്രസിന്‍റെ പ്രതീക്ഷ അസ്തമിച്ചു. രമ്യ ഹരിദാസിന് പൊരുതാൻ പോലും ഇടം നൽകാതെ യു.ആർ. പ്രദീപിന്‍റെ ഏകപക്ഷീയ മുന്നേറ്റം.

വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ പ്രദീപ് 8500 വോട്ടിന്‍റെ ലീഡുമായി ജയം ഉറപ്പിച്ചു കഴിഞ്ഞു. ഇനി തിരിച്ചുവരവിന് അവസരമില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപും.

39,400 വോട്ടിന്‍റെ ഭൂരിപക്ഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ ഇവിടെ നേടിയത്. ഇത്രയും എത്താനായില്ലെങ്കിലും പതിനയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇടതുപക്ഷം ഇത്തവണ ചേലക്കരയിൽ പ്രതീക്ഷിക്കുന്നത്.

വയനാട്ടിൽ പ്രിയങ്കരി, പ്രിയങ്ക മാത്രം

വയനാട്ടിൽ എതിർ സ്ഥാനാർഥികളെയെല്ലാം തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് നിഷ്കാസിതരാക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധിയുടെ ഏകപക്ഷീയ മുന്നേറ്റം. ഇതിനകം തന്നെ പ്രിയങ്കയുടെ ലീഡ് ഒന്നേകാൽ ലക്ഷത്തിൽ എത്തിക്കഴിഞ്ഞു.

പാലക്കാട്ട് ത്രില്ലർ

ഷാഫി പറമ്പിലും ഇ. ശ്രീധരനും ഏറ്റുമുട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന ത്രില്ലറാണ് പാലക്കാട്ടെ വോട്ടെണ്ണലിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് റൗണ്ടിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ലീഡ് ചെയ്തപ്പോൾ, അടുത്ത രണ്ടു റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്തത്.

എന്നാൽ, അഞ്ച്, ആറ് റൗണ്ടുകളിൽ കൃഷ്ണകുമാർ നേരിയ ഭൂരിപക്ഷം പിടിച്ചെടുത്തു. ആറാം റൗണ്ടിനൊടുവിൽ 400 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാറിന്.

അതേസമയം, സിപിഎം സ്വതന്ത്രൻ പി. സരിൻ ഇതുവരെ ചിത്രത്തിൽ ഇല്ല.

പ്രദീപിന്‍റെ ലീഡ് എണ്ണായിരത്തിലേക്ക്

ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ അട്ടിമറി സ്വപ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് എണ്ണായിരത്തിലേക്ക്.

ഒരു ലക്ഷവും കടന്ന് പ്രിയങ്ക

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു.

നിരന്തരം ലീഡ് ഉയർത്തി പ്രദീപ്

ചേലക്കരയിൽ സിപിഎമ്മിന്‍റെ ആശങ്കകൾ തണുപ്പിച്ച് യു.ആർ. പ്രദീപ് നിരന്തരം ലീഡ് ഉയർത്തുന്നു. 7500 വോട്ടിന്‍റെ ലീഡുമായി സുരക്ഷിതമായി നിൽക്കുകയാണ് സിപിഎം സ്ഥാനാർഥി. കോൺഗ്രസ് പ്രതിനിധി രമ്യ ഹരിദാസിന് ഇതുവരെ മുന്നേറ്റമുണ്ടാക്കാനായില്ല.

പാലക്കാട്ട് വീണ്ടും ബിജെപി മുന്നിൽ

ആദ്യ രണ്ട് റൗണ്ടുകൾക്കു ശേഷം നഷ്ടമായ ലീഡ് അഞ്ചാം റൗണ്ടിൽ തിരിച്ചുപിടിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ. 960 വോട്ടിന് കൃഷ്ണകുമാർ ലീഡ് ചെയ്യുന്നു.

കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും രണ്ടാമതായി. സിപിഎം സ്വതന്ത്രൻ പി. സരിൻ മൂന്നാമതു തന്നെ.

യു.ആർ. പ്രദീപിന്‍റെ ലീഡ് 7000 പിന്നിട്ടു. ചേലക്കരയിൽ സിപിഎമ്മിന് ആശ്വാസം.

90000 തൊട്ട് പ്രിയങ്കയുടെ ലീഡ്

വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 85,000 പിന്നിട്ടു. രണ്ട് മണിക്കൂറിനുള്ളിൽ ലഭിക്കുന്ന ട്രെൻഡ് അനുസരിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്ക നേടാൻ സാധ്യത.

ക്രമേണ ലീഡ് ഉയർത്തി രാഹുൽ

വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ലീഡ് ചെയ്ത പാലക്കാട്ട്, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ശക്തമായ തിരിച്ചുവരവ്. ക്രമേണ ലീഡ് ഉയർത്തുന്ന രാഹുൽ 1400 വോട്ടുകൾക്ക് മുന്നിൽ. ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും ലീഡ് നേടിയാണ് രാഹുലിന്‍റെ മുന്നേറ്റം. സിപിഎം സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ ബഹുദൂരം പിന്നിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.

പ്രദീപിന്‍റെ ലീഡ് 6000 കടന്നു

ചേലക്കരയിൽ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് 6000 പിന്നിട്ടു. കോൺഗ്രസിനും രമ്യ ഹരിദാസിനും പ്രതീക്ഷ നഷ്ടപ്പെടുന്നു. ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ ബഹുദൂരം പിന്നിൽ.

ചേലക്കരയിൽ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് 4500 എത്തി. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഇതുവരെ ചലമൊന്നും ഉണ്ടാക്കാനായിട്ടില്ല. ജനകീയൻ എന്നു വിശേഷിപ്പിക്കപ്പെട്ട ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ ബഹുദൂരം പിന്നിൽ മൂന്നാമത്.

പാലക്കാട്ട് ബിജെപിയുടെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കി കോൺഗ്രസ് സ്ഥാനാർഥി. സിപിഎം സ്വതന്ത്രൻ പി. സരിന് ഏറെ പിന്നിൽ മൂന്നാം സ്ഥാനത്ത്.

പാലക്കാട്ട് ബിജെപി പ്രതീക്ഷകൾ തകർത്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുന്നേറ്റം. നഗരമേഖലകളിലെ വോട്ടെണ്ണുമ്പോൾ രാഹുൽ 1200ലധികം വോട്ടിന് മുന്നിൽ.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് എഴുപതിനായിരം

പാലക്കാട്ട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ ലീഡ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലേക്ക്. രാഹുലിന്‍റെ ലീഡ് 1000 കടന്നു. സിപിഎം സ്വതന്ത്രൻ പി. സരിൻ മൂന്നാം സ്ഥാനത്ത്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അര ലക്ഷം പിന്നിട്ടു. സിപിഎം സ്ഥാനാർഥി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും ചിത്രത്തിൽ ഇല്ല.

പാലക്കാട്ട് സി. കൃഷ്ണകുമാറിന് ആയിരത്തിൽ താഴെ വോട്ടിന്‍റെ ലീഡ്. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാർട്ടി സ്ഥാനാർഥിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്നില്ല.

ചേലക്കരയിൽ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ യു.ആർ. പ്രദീപിന് 3800 വോട്ടിലധികം ലീഡ്. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്ത്.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.