17 സീറ്റുകളിൽ ജയമുറപ്പിച്ച് യുഡിഎഫ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കവിഞ്ഞു. ആലത്തൂർ ഉറപ്പിച്ച് എൽഡിഎഫ്. ആറ്റിങ്ങലിൽ ഫലം മാറി മറിയുന്നു. തൃശൂരിൽ സുരേഷ് ഗോപിക്ക് വിജയം.
തിരുവനന്തപുരം മണ്ഡലത്തിൽ ലീഡ് ശക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. 15000ത്തിൽ അധികം വോട്ടുകളോടെയാണ് തരൂർ മുന്നേറുന്നത്.
ആറ്റിങ്ങലിൽ വീണ്ടും എൽഡിഎഫിന് മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി വി.എം. ജോയ് ആയിരത്തിൽ അധികം വോട്ടുകൾക്കാണ് മുന്നേറുന്നത്.
യുഡിഎഫിന്‍റെ ലീഡ് നില 18 ലേക്ക് ഉയർത്തി തിരുവനന്തപുരത്ത് ശശി തരൂർ മുന്നേറുന്നു. 9769 വോട്ടുകളോടെയാണ് തരൂർ രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളിയിരിക്കുന്നത്.
UDF -16
LDF -2
NDA-2
തിരുവനന്തപുരം -NDA- ലീഡ് 24118
ആറ്റിങ്ങൽ-LDF - ലീഡ് 349
കൊല്ലം -UDF -ലീഡ് 603040
പത്തനംതിട്ട-UDF ലീഡ് 22740
മാവേലിക്കര -UDF ലീഡ് 6812
ആലപ്പുഴ-UDF ലീഡ് 40814
കോട്ടയം UDF -ലീഡ് 45032
ഇടുക്കി-UDF- ലീഡ് 110004
എറണാകുളം-UDF-ലീഡ് 152566
ചാലക്കുടി-UDF ലീഡ് 23777
തൃശ്ശൂർ-NDA ലീഡ് 58107
ആലത്തൂർ-LDF ലീഡ് 15552
പാലക്കാട്--UDF ലീഡ് 48637
പൊന്നാനി-UDF ലീഡ് 112742
മലപ്പുറം -UDF ലീഡ് 138837
കോഴിക്കോട്-UDF ലീഡ് 110838
വയനാട്-UDF ലീഡ് 186265
വടകര -UDF-ലീഡ് 50323
കണ്ണൂർ-UDF-ലീഡ് 40438
കാസർഗോഡ് -UDF-ലീഡ് -20973
ആറ്റിങ്ങലിൽ വീണ്ടും യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശ് ലീഡിലേക്ക്. 800 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‍റെ ലീഡ് നില കുറയുന്നു.
കനത്ത പോരാട്ടം നടന്ന തിരുവന്തപുരത്ത് എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ ലീഡ് നില 14000 എന്ന നിലയിലേക്ക് ഉയർന്നു.
തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 40,000ത്തിൽ അധികമായി ഉയർന്നു.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആറ്റിങ്ങലിൽ നേരിയ ലീഡ് സ്വന്തമാക്കി എൽഡിഎഫ് സ്ഥാനാർഥി വി. ജോയ്.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ ഗംഭീര വിജയം ഉറപ്പാക്കി യുഡിഎഫ്. തുടക്കം മുതലേ ഉള്ള ലീഡ് നില യുഡിഎഫ് ഇപ്പോഴും തുടരുകയാണ്. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് തുടരുന്നത്. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുമ്പോൾ ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് തുടരുന്നത്. ആലത്തൂരിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് എൽഡിഎഫിന് ആശ്വാസമായി മാറുന്നത്.
എൽഡിഎഫിന്‍റെ ഏക എംപിയായിരുന്ന എ.എം. ആരിഫ് ആലപ്പുഴയിൽ പരാജയത്തിലേക്ക്. തുടക്കം മുതൽ ആരിഫ് പുറകിലായിരുന്നു. യുഡിഎഫിന്‍റെ കെ.സി. വേണു ഗോപാൽ 16000ത്തിൽ അധികം വോട്ടു സ്വന്തമാക്കിയാണ് വേണുഗോപാൽ മുന്നേറുന്നത്.
എറണാകുളം മണ്ഡലത്തിൽ 75000ത്തിൽ അധികം വോട്ടുകളുടെ ലീഡുമായി ഹൈബി ഈഡന്‍റെ കുതിപ്പ്.
മാവേലിക്കരയിൽ 8000ത്തിൽ അധികം വോട്ടുമായി യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് മുന്നേറുന്നു.
തൃശൂരിൽ കൂറ്റൻ ലീഡുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നേറുന്നു. മുപ്പതിനായിരത്തിൽ അധികം വോട്ടുകളാണ് സുരേഷ് ഗോപി സ്വന്താക്കിയിരിക്കുന്നത്.
ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് നേരിയ ലീഡ്. 950 വോട്ടുകൾക്കാണ് അടൂർ പ്രകാശ് മുന്നേറുന്നത്.
തൃശൂരിൽ 25000 കടന്ന് സുരേഷ് ഗോപിയുടെ ലീഡ് നില.
ആലത്തൂരിൽ 8000ത്തിൽ അധികം വോട്ടുകളുമായി കെ. രാധാകൃഷ്ണൻ മുന്നേറുന്നു. സംസ്ഥാനത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്ന ഏക മണ്ഡലമാണിത്.
വടകരയിൽ വ്യക്തമായ ലീഡുമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. 18000 ത്തിൽ അധികം വോട്ടുകളുമായാണ് ഷാഫി മുന്നേറുന്നത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ഷൈലജ ലീഡ് നേടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് രാഹുൽ ഗാന്ധി. ലീഡ് നില അറുപതിനായിരം കടന്നു.
പാലക്കാട് മണ്ഡലത്തിൽ പതിനയ്യായിരത്തിൽ അധികം വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ മുന്നേറുന്നു.
പത്തനംതിട്ടയിൽ രണ്ടാം സ്ഥാനത്ത് തുടർന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്. യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി മുന്നേറുന്നു.
തിരുവനന്തപുരത്ത് ലീഡ് നില തിരിച്ചു പിടിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ.
തൃശൂരിൽ 20,000 ൽ അധികം വോട്ടു സ്വന്തമാക്കി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി
തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് നില ഉയരുമ്പോൾ മൂന്നാം സ്ഥാനത്തേക്കൊതുങ്ങി കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ.
അഞ്ച് മണ്ഡലങ്ങളിൽ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. തിരുവനന്തപുരത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ആലത്തൂരിൽ മാത്രം ലീഡ് നില തുടർന്ന് എൽഡിഎഫ്. മറ്റു 18 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് കെ. രാധാകൃഷ്ണൻ തുടർച്ചയായി ലീഡുമായി ആലത്തൂരിൽ തുടരുന്നത്.
ഇടുക്കിയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്.
യുഡിഎഫ് തരംഗത്തിൽ മുങ്ങി കേരളം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂറുകൾ പിന്നിടുമ്പോൾ 17 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുകയാണ്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നേറ്റം തുടരുന്നു. അതേ സമയം എൽഡിഎഫിന് രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്.
വടകരയിൽ 10,000ത്തിൽ അധിക ലീഡ് നേടി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസിന് മുന്നേറ്റം.
18 മണ്ഡലങ്ങളിൽ മുന്നേറി യുഡിഎഫ്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 10000 കടന്നു. ആലത്തൂരിൽ എൽഡിഎഫ് മുന്നേറുന്നു.
വയനാട്ടിൽ വ്യക്തമായ ഭൂരിപക്ഷം നേടി രാഹുൽ ഗാന്ധി. 41397 വോട്ടുകളുടെ ലീഡുമായാണ് രാഹുൽ മുന്നേറുന്നത്.
ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ലീഡ്
ആറ്റിങ്ങലിൽ ലീഡ് നേടി യുഡിഎഫ്. അടൂർ പ്രകാശ് 640 വോട്ടുകൾക്കാണ് മുന്നേറിയിരിക്കുന്നത്.
സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടം. നിലവിൽ 16 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്
തൃശൂരിൽ മുന്നേറി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 7437 വോട്ടുകളുടെ ലീഡുമായാണ് സുരേഷ് ഗോപി മുന്നേറുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്.
കണ്ണൂരിൽ 3948 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നേറുന്നു
പാലക്കാട് വി.ക. ശ്രീകണ്ഠൻ മുന്നേറുന്നു
ചാലക്കുടിയിൽ മുന്നേറി യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ
ആറ്റിങ്ങൽ, ആലത്തൂർ, കണ്ണൂർ എന്നീ മൂന്നു മണ്ഡലങ്ങളിലേക്ക് മാത്രമായി ചുരുങ്ങി എൽഡിഎഫ് ലീഡ്. 17 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുകയാണ്.
തൃശൂരിലും തിരുവനന്തപുരത്തും എൻഡിഎ ലീഡ് ചെയ്യുന്നു.
സംസ്ഥാനത്ത് 15 മണ്ഡലങ്ങളിൽ മുന്നേറി യുഡിഎഫ്. എൽഡിഎഫ് നിലവിൽ 4 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നുണ്ട്.
വയനാട്ടിൽ 18589 വോട്ടുകളുടെ ലീഡുമായി രാഹുൽ ഗാന്ധി മുന്നേറുന്നു
തൃശൂരിൽ 4113 വോട്ടുകളുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നേറുന്നു
ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നേറുന്നു
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ ലീഡ് നില 14000 കടന്നു
കാസർഗോഡ് യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ മുന്നേറുന്നു
ആലത്തൂരിൽ 1344 വോട്ടുകളുടെ ലീഡുമായി ഇടതു സ്ഥാനാർഥി കെ. രാധാകൃഷ്ണൻ മുന്നേറുന്നു
പാലക്കാട് ഇടതു സ്ഥാനാർഥി എ. വിജയരാഘവൻ 830 വോട്ടുകളുമായി മുന്നേറുന്നു.
ചാലക്കുടിയിൽ ഇടതു സ്ഥാനാർഥി പ്രൊഫ. രവീന്ദ്രനാഥ് 1250 വോട്ടുകളോടെ മുന്നേറുന്നു
പൊന്നാനിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥി അബ്ദു സമദ് സമദാനി ലീഡ് ചെയ്യുന്നു.
തിരുവനന്തപുരത്തെ ലീഡ് നില മാറി മറിയുന്നു. യുഡിഎഫ് സ്ഥാനാർഥി 1500 വോട്ടുകളുമായാണ് മുന്നേറുന്നത്.
കണ്ണൂരിൽ കെ. സുധാകരന് ലീഡ്
തൃശൂർ മണ്ഡലത്തിൽ എൽഡിഎഫിനെ പിന്തള്ളി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു.
വോട്ടെണ്ണിലിന്‍റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ 13 ഇടങ്ങളിൽ ലീഡ് ചെയ്ത് യുഡിഎഫ്. എൽഡിഎഫ് 6 മണ്ഡലങ്ങളിലും എൻഡിഎ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നു.
ആലപ്പുഴയിൽ 360 വോട്ടുകളുമായി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ലീഡ്
വടകര മണ്ഡലത്തിലെ ആദ്യ ഫല സൂചന പുറത്തു വരുമ്പോൾ യുഡിഎഫിന്‍റെ ഷാഫി പറമ്പിൽ മുന്നേറുന്നു
വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂറിലേക്ക് കടക്കുമ്പോൾ 15 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. 4 മണ്ഡലങ്ങളിലേക്ക് ലീഡ് നില ചുരുങ്ങി എൽഡിഎഫ്. തിരുവനന്തപുരത്ത് എൻഡിഎ ലീഡ് ചെയ്യുന്നു.
കൊല്ലത്ത് ലീഡ് നില 9847 ആയി വർധിപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ
തിരുവനന്തപുരത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ലീഡ് നില തിരിച്ചു പിടിച്ചു. ആദ്യ ഫല സൂചനകളിൽ എൻഡിഎയുടെ രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്തിരുന്നത്.
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ ലീഡ് നില 5000 കടന്നു
തൃശൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇടതു സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ മുന്നേറുന്നു.
കണ്ണൂരിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.
വോട്ടെണ്ണൽ തുടങ്ങി 40 മിനിറ്റുകൾ പിന്നിടുമ്പോൾ കേരളത്തിൽ എൽഡിഎഫ് ലീഡ് ആറിടങ്ങളിലേക്ക് ചുരുങ്ങി. യുഡിഎഫ് 12 ഇടങ്ങളിൽ ലീഡ് ചെയ്യുകയാണ്. നിലവിൽ എൻഡിഎ എവിടെയും ലീഡ് ചെയ്യുന്നില്ല.
വയനാട് മണ്ഡലത്തിൽ 1233 വോട്ടുകളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നേറുന്നു
കൊല്ലം മണ്ഡലത്തിൽ 420 വോട്ടുകളുമായി ഇടതു സ്ഥാനാർഥി മുകേഷ് ലീഡ് ചെയ്യുന്നു
ഇടുക്കിയിൽ യൂഡിഎഫിന് വ്യക്തമായ ലീഡ്. ഡീൻ കുര്യാക്കോസിന്‍റെ ലീഡ് നില 3000 കടന്നു.
തൃശൂർ, വടകര, ആലപ്പുഴ എന്നീ മൂന്നു മണ്ഡലങ്ങൾ ഒഴികെ ബാക്കി 17 മണ്ഡലങ്ങളിലെയും ഫലസൂചനകൾ പുറത്തു വന്നു. 8 മണ്ഡലങ്ങളിൽ യുഡിഎഫും 9 മണ്ഡലങ്ങളിൽ യുഡിഎഫും മുന്നേറുന്നു.
സംസ്ഥാനം ഉറ്റു നോക്കുന്ന തൃശൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകുന്നു
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മുന്നേറുന്നു. 15 മണ്ഡലങ്ങളിൽ നിന്നുള്ള സൂചനകൾ പുറത്തു വരുമ്പോൾ ആറ്റിങ്ങൽ , കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, ആലത്തൂർ , പാലക്കാട്, കാസർഗോഡ് മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് വയനാട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു
ആറ്റിങ്ങൽ അടക്കം 8 ഇടത്ത് എൽഡിഎഫിന് ലീഡ്
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോൾ ആദ്യ സൂചനകൾ യുഡിഎഫിന് അനുകൂലം. 7 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 7 സീറ്റിൽ ബിജെപി മുന്നണിയും 3 സീറ്റിൽ പ്രതിപക്ഷ പാർട്ടികളും മുന്നിൽ
8.30 നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക.
തപാൽ ബാലറ്റുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.
ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകളുണ്ടായിരിക്കും.
സ്ട്രോങ് റൂമുകൾ രാവിലെ ആറിനു തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് കൗണ്ടിങ് ഹാളിലെ ടേബിളുകളിലെത്തിച്ചു.
നിലവിലുള്ള കക്ഷി നില (509/543)
എൻഡിഎ 342
ഇന്ത്യ മുന്നണി 119
മറ്റുള്ളവർ 48
ഒഴിവുള്ളത് 34