പാലക്കാട് കോൺഗ്രസിൽ ഭിന്നത; സരിൻ സിപിഎമ്മിലേക്ക്?

സരിന് പിന്തുണ പ്രഖ്യാപിക്കുന്നത് പാർട്ടിക്കു ഗുണം ചെയ്യുമെന്ന നിലപാടിലാണ് സിപിഎം.
palakkad congress crisis
പാലക്കാട് കോൺഗ്രസിൽ ഭിന്നത; സരിൻ സിപിഎമ്മിലേക്ക്?
Updated on

പാലക്കാട്: കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ സിപിഎമ്മിലേക്കെന്ന് സൂചന. സരിന് പിന്തുണ പ്രഖ്യാപിക്കുന്നത് പാർട്ടിക്കു ഗുണം ചെയ്യുമെന്ന നിലപാടിലാണ് സിപിഎം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരേ സരിൻ പരസ്യമായി രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ അത് രാഹുൽ ഗാന്ധിയുടെ പരാജയമായിരിക്കുമെന്നാണ് സരിൻ പ്രഖ്യാപിച്ചത്.

സ്ഥാനാർഥി പട്ടികയിൽ തിരുത്തൽ ഉണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു. ബിജെപിയോട് ചായ്‌വു കാണിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ വഴിത്തിരിവായി മാറുകയാണ്.

Trending

No stories found.

Latest News

No stories found.