പാലക്കാട് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകൾക്ക് ചൊവ്വാഴ്ച അവധി
Palakkad silent campaign on Tuesday; Voting on Wednesday
നിശബ്ദ പ്രചാരണം
Updated on

പാലക്കാട്: പാലക്കാട് ആർക്കൊപ്പം എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. നിശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച പരമാവധി വീടുകളിൽ സന്ദർശിക്കാനാണ് പാർട്ടികളുടെ ശ്രമം. ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷം കുറയാതെ നിലനിർത്തുക എന്നതാണ് രാഹുലിന്‍റെയും യുഡിഎഫിന്‍റെയും ലക്ഷ്യം.

എന്നാൽ യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് മാറിയ സരിനിലൂടെ പലതവണ കൈവിട്ടുപോയ പാലക്കാട് സ്വന്തമാക്കാമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. 2021 ൽ മെട്രോമാൻ ഇ. ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന് നിയമസഭ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്.

നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകൾക്ക് ചൊവ്വാഴ്ച അവധി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളെജിനും ചൊവ്വാഴ്ച അവധി.

790 ഭിന്നശേഷി വോട്ടര്‍മാര്‍; 184 ബൂത്തുകളും ഭിന്നശേഷി സൗഹൃദം

ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.

എഎല്‍പി സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.

Trending

No stories found.

Latest News

No stories found.