പാലക്കാട് സിപിഎം, ബിജെപി സ്ഥാനാർഥികൾക്ക് അപരന്മാരില്ലാത്തത് ഡീലിന്‍റെ ഭാഗം: രാഹുൽ മാങ്കൂട്ടത്തിൽ‌

തൃശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയിരുന്നു. ഈ നീക്കുപോക്കിന്‍റെ തുടർച്ചയാണ് പാലക്കാട് നടക്കുന്നത്.
Rahul mankootathil alleges cpm-bjp deal in palakkad
രാഹുൽ മാങ്കൂട്ടത്തിൽ
Updated on

കോട്ടയം: പാലക്കാട്ട് തനിക്ക് ലഭിക്കാൻ പോകുന്ന ഓരോ വോട്ടും 2026ൽ രൂപപ്പെടാൻ പോകുന്ന സിപിഎം - ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടുകളാണെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്‍റെ പേരിൽ അപരന്മാർ സജീവമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥികളുടെ അപരന്മാർ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പി.പി. ദിവ്യയെ പൊലീസ് പിടിക്കാൻ ശ്രമിക്കാഞ്ഞത് ഒരു പൊളിറ്റിക്കൽ തീരുമാനത്തിന്‍റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. ബിജെപി പിന്തുണ തേടിയുള്ള സിപിഎമ്മിന്‍റെ കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറയ്ക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച കത്ത് പെട്ടെന്ന് പുറത്ത് വന്നത്. തന്നെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെ 4 കത്തുകളാണ് ഡിസിസി നേതൃത്വം നൽകിയത്. ഇന്ന് കോൺഗ്രസിലെ ഇല്ലാത്ത ചിലരാണ് ഈ കത്ത് ഇപ്പോൾ പുറത്തുവിട്ടത്. ഈ സാഹചര്യത്തിൽ താൻ സ്ഥാനാർഥിയല്ലായെങ്കിലും ഇത്തരത്തിൽ മറ്റൊരു കത്തിലൂടെ ആരോപണം നിലവിൽ ഉണ്ടായേനെ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ഇടതുപക്ഷത്തിന്‍റെ കടുത്ത വിമർശകനാണ് താൻ എന്ന് പറയുമ്പോഴും താൻ പറഞ്ഞത് മുഴുവൻ രാഷ്ട്രീയമാണ്. പക്ഷെ പാലക്കാട്ടെ ഇടത് സ്ഥാനാർഥി മുഖ്യമന്ത്രിയെ വ്യക്തിപരമായി പോലും വിമർശിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. ഇമ്പച്ചി ബാവയുടെ പൈതൃകം മറന്ന ഇടതുപക്ഷത്തിന്‍റെ ചിഹ്നം പോലും ഡമ്മിയായി പോയില്ലേ എന്നുള്ള പ്രതികരണവും അദ്ദേഹം നടത്തി. തൃശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയിരുന്നു. ഈ നീക്കുപോക്കിന്‍റെ തുടർച്ചയാണ് പാലക്കാട് നടക്കുന്നത്. വെള്ളാപ്പള്ളി നടേശൻ തനിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി തന്നോട് പറഞ്ഞിട്ടില്ലെന്നും രാഹുൽ കോട്ടയത്ത് പറഞ്ഞു.

Trending

No stories found.

Latest News

No stories found.