പാലക്കാട്: പാതിരാത്രിയിലെ റെയ്ഡിനു പിന്നാലെ പാലക്കാട്ടെ ഹോട്ടൽ മുറികളിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായാണ് വീണ്ടും പരിശോധന നടത്തിയത്. ഹോട്ടൽ മുറിയിലെ റെയ്ഡിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നതിനായാണ് പരിശോധന. ഫൊറൻസിക് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളുടെ റൂമുകളിൽ നടത്തിയ റെയ്ഡ് വൻ വിവാദമായി മാറിയിരുന്നു.
കഴിഞ്ഞ 12.30നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. നീല നിറത്തിലുള്ള ട്രോളി ബാഗിൽ പണം കടത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണം.
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ മുറികളിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എഎസ്പി പറഞ്ഞു. പരിശോധനയ്ക്ക് പൊലീസിന് അവകാശമുണ്ടെന്നും കള്ളപണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലല്ല എത്തിയതെന്നും കഴിഞ്ഞ മാസം ജില്ലയിലെ പല ഹോട്ടലുകളിലും പരിശോധനത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു.