ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട പ്രചാരണത്തിലെ അവസാന റാലികളിലൊന്നിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിന്‍റെ വൈകാരികമായ പ്രസംഗം ശ്രദ്ധേയമായി
Sharad Pawar
ശരദ് പവാർ
Updated on

പൂനെ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട പ്രചാരണത്തിലെ അവസാന റാലികളിലൊന്നിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിന്‍റെ വൈകാരികമായ പ്രസംഗം ശ്രദ്ധേയമായി. പടിഞ്ഞാറൻ മഹാരാഷ്ട്ര പവാർ കുടുംബത്തിന്‍റെ ശക്തികേന്ദ്രമാണ്. അജിത് പവാറിനെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞത് മൂലം പവാറിന്‍റെ കുടുംബാംഗങ്ങൾ പോലും പരസ്പരം മത്സരിക്കുന്ന സാഹചര്യമുണ്ടായി.

ഞായറാഴ്ച ശരദ് പവാർ തന്‍റെ മുൻ പേഴ്‌സണൽ അസിസ്റ്റന്‍റും മഹാരാഷ്ട്ര നിയമസഭാ മുൻ സ്പീക്കറുമായ ദിലീപ് വാൽസെ പാട്ടീലിന്‍റെ വസതിയായ അംബേഗാവ്-ജുന്നാർ പ്രദേശത്ത് പ്രചാരണം നടത്തിയിരുന്നു.

''ഈ ആളുകൾ നിങ്ങളുടെ വിശ്വാസം തകർത്തു. കർഷകർ ദുരിതത്തിലാണ്, യുവാക്കൾക്ക് ജോലിയില്ല, സ്ത്രീകൾ ഇന്ന് സുരക്ഷിതരല്ല. ഈ വഞ്ചകർക്ക് എങ്ങനെ അധികാരത്തിലിരിക്കാനും നിങ്ങളോട് വോട്ട് ചോദിക്കാനും കഴിയുന്നു‍? പക്ഷേ, അവരെ നിങ്ങൾക്ക് പരാജയപ്പെടുത്താനും കഴിയും പാഠം പഠിപ്പിക്കാനും കഴിയും'', മണ്ഡലത്തിലെ തന്‍റെ റാലിയിൽ പവാർ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു. സദസ്സ് ആർപ്പുവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.