പൊലീസിനെ ആക്രമിച്ച് കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘം പിടിയിൽ; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു

തിങ്കളാഴ്ച രാവിലെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് അടുത്ത് സിമന്‍റ് ലോറിയിലാണ് പ്രതികൾ എത്തിയത്
Gang of three who attacked police and tried to escape with ganja arrested; 10 kg of ganja seized
പൊലീസിനെ ആക്രമിച്ച് കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘം പിടിയിൽ; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു
Updated on

പാലിയേക്കര: പൊലീസിനെ ആക്രമിച്ച് കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘം പിടിയിലായി. ആലപ്പുഴ സ്വദേശി രാജേഷ് (38), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മുനീർ (28) എന്നിവരാണ് പിടിയിലായത്. 10 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി തിങ്കളാഴ്ച രാവിലെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് അടുത്ത് സിമന്‍റ് ലോറിയിലാണ് പ്രതികൾ എത്തിയത്. ‌

ദേശീയപാതയിൽ കാത്തുനിൽക്കുകയായിരുന്നു പൊലീസ്. ലോറി തടഞ്ഞ് ചോദ‍്യം ചെയ്യുന്നതിനിടെ മൂവരും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.

ഏറെ നാളായി ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്ന് കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഇവരുടെ വാഹനം തകരാറിലാവുകയായിരുന്നു.

തുടർന്ന് കഞ്ചാവ് കുറച്ചധികം തമിഴ്നാട്ടിൽ വിറ്റശേഷം സുഹൃത്തിന്‍റെ ലോറിയുമായി നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു സംഘം. ആന്ധ്രയിൽ നിന്ന് കടത്തിയ കഞ്ചാവ് സൂക്ഷിച്ച് വച്ച് വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തിയതായും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.