മുതലക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ച 2 യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

ഏകദേശം 5 മുതൽ 7 ഇഞ്ച് വരെ നീളമുള്ള മുതല കുഞ്ഞുങ്ങളെ അവരായ നിലയിലാണ് കണ്ടെത്തിയത്
2 passengers arrested for trying to smuggle baby crocodiles at Mumbai airport
മുംബൈ വിമാനത്താവളത്തിൽ മുതലക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ച 2 യാത്രക്കാർ അറസ്റ്റിൽ
Updated on

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെയ്മാൻ മുതലകളെ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ട്രോളി ബാഗിനുള്ളിൽ പെട്ടിക്കുള്ളിലാണ് മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്നത്. വന്യമൃഗങ്ങളെ കടത്തിയതിന് മുംബൈ കസ്റ്റംസ് കേസെടുക്കുകയും കെയ്മാൻ മുതലകളുടെ അഞ്ച് കുഞ്ഞുങ്ങളെ കണ്ടെടുക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി ബാങ്കോക്കിൽ നിന്ന് വിസ്താര വിമാനത്തിൽ എത്തിയവരാണ് ഈ രണ്ട് പേർ എന്നാണ് വിവരം. സംശയം തോന്നി പരിശോധിച്ചപ്പോൾ ലഗേജിൽ ടൂത്ത് പേസ്റ്റ് പെട്ടികളിൽ ഒളിപ്പിച്ച നിലയിലാണ് അഞ്ച് മുതലക്കളെ കണ്ടെത്തിയത്.

ലഭിക്കുന്ന വിവരം അനുസരിച്ച്, ഏകദേശം 5 മുതൽ 7 ഇഞ്ച് വരെ നീളമുള്ള മുതല കുഞ്ഞുങ്ങൾ അവശ നിലയിൽ ആയതായി കാണപ്പെട്ടു. RAWW (റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ) ആണ് ഇവരെ പരിശോധിച്ച് ചികിത്സിക്കുന്നത്. വന്യജീവി നിയമത്തിന് കീഴിലുള്ള നിയമങ്ങൾ അനുസരിച്ച് ഇഴജന്തുക്കളെ കടത്തിയ രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളുമെന്ന് അധികൃതർ അറിയിച്ചു.അമെരിക്കയിൽ നിന്നുള്ള മുതല ഇനമായ കെയ്മാൻസ് തടാകങ്ങളിലും നദികളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്നവയാണ്.

Trending

No stories found.

Latest News

No stories found.