വില്‍ക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

ഇവരിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 4 യുവാക്കൾ അറസ്റ്റിൽ
കഞ്ചാവുമായി അറസ്റ്റിലായ യുവാക്കൾ
Updated on

കോട്ടയം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ എം.എസ് ഉണ്ണിക്കുട്ടൻ (24), 96 കവല ഭാഗത്ത് മണിമലത്തടം വീട്ടിൽ എൻ.എം ദിനുക്കുട്ടൻ (24), കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ അലൻ കെ അരുൺ (24), നേർച്ചപ്പാറ ഭാഗത്ത് അഖിൽ നിവാസ് വീട്ടിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

വിൽപ്പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പൊലീസും നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും, ദിനുക്കുട്ടനെയും കഞ്ചാവുമായി ഈ സംഘം പിടികൂടുന്നത്. ഇവരിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

പ്ലാസ്റ്റിക് കവറിനുള്ളിൽ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡിഷയില്‍ നിന്നും ബാംഗ്ലൂര്‍ വഴി എറണാകുളത്ത് എത്തിച്ചതായും, ഇവിടെ നിന്നും ഉണ്ണിക്കുട്ടനെ അലനും, അഖിലും എറണാകുളത്തെത്തി കാറിൽ കൂട്ടിക്കൊണ്ട് വരികയും വഴിയില്‍ നിന്ന് ദിനുക്കുട്ടൻ കയറുകയും ചെയ്തു. ഇവര്‍ ഒരുമിച്ച് മുണ്ടക്കയത്തെത്തി കഞ്ചാവ് വില്‍പ്പന നടത്തുവാനായിരുന്നു പദ്ധതി എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കഞ്ചാവ് എറണാകുളത്തുനിന്ന് കടത്തിക്കൊണ്ടുപോരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പൊലീസിന്റെ പിടിയിലാവുന്നത്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ തൃദീപ് ചന്ദ്രൻ, എസ്.ഐ മാരായ കെ.വി വിപിൻ, അനിൽകുമാർ, എ.എസ്. ഐ ഷീബ, സി.പി.ഓ മാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.