കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം എഴുപത്തഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂർ വട്ടോളി വീട്ടിൽ ജോസിനെതിരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ഇയാളെ ക്രൂരമായി മർദിക്കുകയും അഞ്ചര പവന്‍റെ മാലയും മൊബൈൽ ഫോണും മോഷ്ടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.