യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം: പ്രതി റിമാൻഡിൽ

പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും
യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം: പ്രതി റിമാൻഡിൽ
Updated on

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണി(25)നെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ സബ് ജയിലിലേക്കാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.

പെൺകുട്ടിയെ ബൈക്കിൽ കയറ്റികൊണ്ടുപോയതിനു പിന്നാലെ ക്രൂരമായി മർദ്ദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. ഫോണിലെ പീഡനദൃശ്യങ്ങൾക്കൊപ്പം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും പ്രധാന തെളിവുകളാക്കും.

ഇരയായ യുവതിയെ ആശുപത്രിയില്‍ വിശദമായ പരിശോധനക്ക് ശേഷം വീട്ടിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: കിരണുമായി നേരത്തെ പരിചയം ഉള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി.ഇതറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയെ ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ആദ്യം യുവതി ബൈക്കിൽ കയറാൻ തയ്യാറായില്ല എന്നാൽ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ യുവതിയോട് പറഞ്ഞു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞു യുവതിയെ ബൈക്കിൽ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കിരൺ വീണ്ടും യുവതിയെ മർദ്ദിച്ചു. പിന്നീട് രാത്രി ഒന്നരയോടെ വെട്ടു റോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിൽ കൊണ്ടുപോയി ഞായറാഴ്ച പുലർച്ചെ അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്നും വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയൽവാസിയോട് കാര്യം പറയുകയും അവർ യുവതിയ്ക്ക് വസ്ത്രം നൽകുകയും തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി കിരണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.