പനമരം: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. പനമരം നീരട്ടാടി ഒടുക്കിൽ യൂസഫ് (68) ആണ് കീഴടങ്ങിയത്.
ജനുവരി അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഖമില്ലാതെ കിടപ്പിലായിരുന്ന പതിമൂന്നുകാരനെ കണ്ണുകെട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവമറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ ഒളിവിൽപോയ പ്രതി ഇന്ന് പൊലീസിനു മുന്നിൽ ഹാജരാകുകയായിരുന്നു.