പോക്സോ കേസിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു
Accused who absconded after getting bail in POCSO case arrested
അനീഷ് (അർജ്ജുൻ 27 )
Updated on

കൊച്ചി: പോക്സോ കേസിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. ആറ്റിങ്ങൽ കോരാണി തോപ്പിൽ വീട്ടിൽ അനീഷ് (അർജ്ജുൻ 27 )നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2023 ൽ ആണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പിന്നീട് ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ഇൻസ്പെക്ടർ ആർ. കുമാർ , സീനിയർ സിപിഒ ഷിബു അയ്യപ്പൻ, സിപിഒമാരായ കെ.ആർ കൃഷ്ണരാജ്, എ.വി. വിബിൻ, കെ.എം അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.