ഹൈബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പ്; നടി റിയ ചക്രബർ‌ത്തിക്ക് സമൻസ്

രാജ്യവ്യാപകമായി 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
Actor Rhea chakraborthy summoned in alleged hibox app fraud case
ഹൈബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പ്; നടി റിയ ചക്രബർ‌ത്തിക്ക് സമൻസ്
Updated on

ന്യൂഡൽഹി: ഹൈബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രബർത്തിക്ക് പൊലീസിന്‍റെ സമൻസ്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഐഎഫ്എസ്ഒ യൂണിറ്റാണ് സമൻസ് നൽ‌കിയിരിക്കുന്നത്. ഒക്റ്റോബർ 9 ന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ആപ്പായ ഹൈ ബോക്സിലൂടെ വൻ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്നാണ് കേസ്. രാജ്യവ്യാപകമായി 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഹാസ്യതാരമായ ഭാരതി സിങ്, യുട്യൂബർ എൽവിഷ് യാദവ് എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

‌തട്ടിപ്പുമായി ബന്ധപ്പെട്ട് 127 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. നിരവധി ഇൻഫ്ലുവൻസേഴ്സ് ആപ്പിനെ സമൂഹമാധ്യമങ്ങളിലൂടെ പ്രൊമോട്ട് ചെയ്തതായും പൊലീസ് കണ്ടെത്തി. ഫെബ്രുവരിയിലാണ് ഹൈബോക്സ് ആപ്പ് ലോഞ്ച് ചെയ്യതത്. തുടക്കത്തിൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകിയിരുന്നു. എന്നാൽ ജൂലൈ മുതൽ പണം തിരിച്ചു നൽകാതായി.

30,000 പേരാണ് ആപ്പിൽ പണം നിക്ഷേപിച്ചത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് റിയ ചക്രബർത്തി. അതു മാത്രമല്ല ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ നടി ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. ആ വിവാദങ്ങൾ തീരും മുൻപേയാണ് ഹൈബോക്സ് ആപ്പ് തട്ടിപ്പിലും നടിക്കെതിരേ നിയമനടപടി ഉണ്ടായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.