തിരുവനന്തപുരം: കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തവരും പൊലീസ് പിടിയിലായിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്. ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലയാളി സംഘത്തിന്‍ൽ ഉൾപ്പെട്ട അനീഷാണ് പിടിയിലായത്. അഖിലിനെ കൊല്ലാനായി എത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അനീഷായരുന്നു. അനീഷ് ബാലരാമപുരത്തു നിന്നുമാണ് പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്.
വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് റോഡിലുപേക്ഷിച്ച് കടന്നു കളഞ്ഞു. ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്. വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.