കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു; കടയുടമയ്ക്ക് തടവും 2 ലക്ഷം രൂപ പിഴയും

ശരീരത്തിന് ഹാനികരവുമായ "റോഡമിന്‍ ബി" എന്ന ഡൈ ചേർത്ത ശർക്കര വിറ്റെന്നാണ് കേസ്
കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു; കടയുടമയ്ക്ക് തടവും 2 ലക്ഷം രൂപ പിഴയും
Updated on

കോഴിക്കോട്: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കടയുടമയ്ക്ക് 2 ലക്ഷം രുപ പിഴയും തടവും ശിക്ഷയും. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിലാണ് മായം ചേർത്ത് ശർക്കര വിറ്റത്. താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ "റോഡമിന്‍ ബി" എന്ന ഡൈ ചേർത്ത ശർക്കര വിറ്റെന്നാണ് കേസ്. 2020 ജനുവരി 11 കേസിനാസ്പദമായ സംഭവം. തുടർന്ന് പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ സക്കീർ ഹുസൈന്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.