കോട്ടയം മെഡിക്കൽ കോളെജിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച: 2പേർ അറസ്റ്റിൽ

പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു
കോട്ടയം മെഡിക്കൽ കോളെജിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച: 2പേർ അറസ്റ്റിൽ
Updated on

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത്(28) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ ഇരുവരും ചേർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം 3 മണിയോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡ് പാർക്കിങ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 15,000 രൂപയും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ് വായ്പൂർ, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ഷിജി, എസ്.ഐ സുധി.കെ.സത്യപാലൻ, പി.സി ജയൻ, മനോജ്, സി.പി.ഓ മാരായ സതീഷ് കുമാർ, അജോ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.