പത്തനംതിട്ട: മുടിവെട്ടാനെത്തിയ ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ.നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മെയ് മാലസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്‍റെ മുടിവെട്ടുകടയിൽ എത്തിയ കുട്ടികളെ ഇയാൾ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.