പീഡന കേസ് ഒത്തുതീർപ്പാക്കാൻ 'കൈക്കൂലി': 'അതിജീവിത' പെട്ടു

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പരാതിക്കാരിക്കെതിരേ കേസെടുത്തു
പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പരാതിക്കാരിക്കെതിരേ കേസെടുത്തു Case against rape survivor for demanding money
പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പരാതിക്കാരിക്കെതിരേ കേസെടുത്തുFreepik - Representative image
Updated on

കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്.

കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് യുവതി ഭർത്താവിനെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു. പിന്നാലെയാണ് അതിജീവിത യുവതിയുമായി ബന്ധപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.

തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്‍റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും യുവതിയോട് അപമര്യാദയായി സംസാരിച്ചു. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ, കേസെടുക്കാൻ തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്.

Trending

No stories found.

Latest News

No stories found.