മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐക്കെതിരെ കേസ്

നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു
case registered against malappuram ASI
case registered against malappuram ASI
Updated on

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് കേസ്. വാഹനം നിർത്താതെ പോകുകയായിരുന്ന എഎസ്ഐയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

കാറുമായി കൂട്ടിയിടിച്ചതിനു ശേഷം നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. മങ്കട പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി ഇ‍യാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടുകാരുമായി എഎസ്ഐ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.