ആലുവ: അഞ്ചു വയസുകാരിയെ കൊല ചെയ്ത പ്രതിയുടെ ആധാർ കാർഡ് വ്യാജം എന്ന് സംശയം, പ്രതി ബംഗ്ലാദേശി എന്നും സൂചന.
ബിഹാർ സ്വദേശിയായ അസഫാക് ആലം എന്നാണ് ആധാറിലെ പേര്. ഇയാളുടെ മേൽവിലാസം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്നത് മറ്റൊരാളുടെ കെയർഓഫ് മേൽവിലാസത്തിലാണ്. ഇതാണ് സംശയിക്കാൻ കാരണം.
അസഫാക് അലം, C/o നമുൽ ഹക്ക്, വാർഡ് നമ്പർ 4 , കോറാഗാഹ്, അറാന, ബിഹാർ എന്നാണ് ആധാറിലെ വിലാസം. സാധാരണയായി പിതാവിന്റെയോ മാതാവിന്റെയോ പേര് അധാർ കാർഡിൽ ഉണ്ടാകും. ഇത് രേഖപ്പെടുത്തിയിട്ടില്ല എന്നതും, മറ്റൊരാളുടെ വിലാസത്തിന്റെ പേരിൽ കാർഡ് എടുത്തതും അസാധാരണമാണ്. ഇയാളുടെ ജനന തീയതിയും 01/01/1995 എന്നാണ് കൊടുത്തിരിക്കുന്നത്. അതും കാർഡ് വ്യാജമെന്ന സൂചന നൽകുന്നു.
ബംഗ്ലാദേശികളും റോഹിംഗ്യൻ വംശജരുമാണ് ഇന്ത്യയിലേക്കു കടന്ന് വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിക്കുന്നത്. ഇതിന് ഇടനിലക്കാരുമുണ്ട്. ഇത്തരം വ്യാജ കാർഡുമായാണ് ഇവർ കേരളത്തിലെത്തുന്നത്. മാത്രമല്ല, കുടിയേറി വന്നവർക്കേ ഇത്ര ക്രൂരമായി കൊല നടത്താൻ കഴിയൂ എന്നും പൊലീസ് പറയുന്നു. കാർഡിന്റെ വിവരങ്ങൾ നാഷണൽ ഇൻഫോമാറ്റിക്ക് സെന്റർ വഴി പരിശോധിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.