പെരുമ്പാവൂരിൽ വീണ്ടും അതിഥിത്തൊഴിലാളിയുടെ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം

സമാനമായ സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നതിനു മുമ്പാണ് വീണ്ടും പ്രായപൂർത്തിയാകാത്ത കുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടന്നത്
പെരുമ്പാവൂരിൽ വീണ്ടും അതിഥിത്തൊഴിലാളിയുടെ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം
Updated on

കൊച്ചി: പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. പ്രതിയെ കുറുപ്പംപടി പൊലീസ് പിടികൂടിയാതായാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുകയുള്ളൂ.

അച്ഛനും അമ്മയ്ക്കും ഒപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് പ്രതിയെന്നാണ് വിവരം. എന്തിരുന്നാലും, സമാനമായ സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നതിനു മുമ്പാണ് വീണ്ടും പ്രായപൂർത്തിയാകാത്ത കുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടന്നത്.

Trending

No stories found.

Latest News

No stories found.