''പ്രായം കുറയ്ക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ'', ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ!

ഇസ്രയേലിൽ നിർമിച്ച ടൈം മെഷീൻ ഉപയോഗിച്ച് പ്രായം കുറയ്ക്കാമെന്ന വാഗ്ദാനം നൽകി യുവ ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ
Accused Reshmi Dubey and Rajiv Kumar Dubey
കേസിൽ പ്രതികളായ രശ്മി ദുബെ, രാജീവ് കുമാർ ദുബെ
Updated on

കാൺപുർ: ഇസ്രയേലിൽ നിർമിച്ച ടൈം മെഷീൻ ഉപയോഗിച്ച് പ്രായം കുറയ്ക്കാമെന്ന വാഗ്ദാനം നൽകി യുവ ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർ വൃദ്ധരെ ചെറുപ്പക്കാരാക്കിക്കൊടുക്കാൻ ഒരു തെറാപ്പി സെന്‍റർ തന്നെ നടത്തിവരുകയായിരുന്നു.

കാൺപുരിൽ പ്രവർത്തിച്ചിരുന്ന തെറാപ്പി സെന്‍ററിൽ മെഷീൻ ഉപയോഗിച്ച് 60 വയസുള്ള ആൾക്ക് 25 വയസ് ആക്കിക്കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. ഓക്സിജൻ തെറാപ്പി എന്നാണ് ഇവർ ഈ 'ചികിത്സയ്ക്ക്' പേരിട്ടിരുന്നത്.

വായു മലിനീകരണം കാരണമാണ് പെട്ടെന്ന് പ്രായമാകുന്നതെന്നും, അതിന് ഉത്തമ പ്രതിവിധി ഓക്സിജൻ തെറാപ്പിയാണെന്നുമാണ് ഇവർ വൃദ്ധജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. പത്ത് സെഷന് ആ‍റായിരം രൂപയാണ് ഇവർ ചാർജ് ചെയ്തിരുന്നത്. ഇതുകൂടാതെ, മൂന്നു വർഷത്തെ റിവാർഡ് പാക്കേജ് 90,000 രൂപയ്ക്കും നൽകിയിരുന്നു.

ഇവരുടെ തട്ടിപ്പിന് ഇരയായ രേണു സിങ് എന്ന സ്ത്രീ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 10.75 ലക്ഷം രൂപ തന്‍റെ കൈയിൽ നിന്ന് ഇവർ ഈടാക്കിയെന്നാണ് രേണു സിങ്ങിന്‍റെ പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ നൂറുകണക്കിനാളുകളിൽനിന്നായാണ് ദമ്പതികൾ 35 കോടി രൂപ തട്ടിയെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാ കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ ദമ്പതികൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ഇവർ വിദേശത്തേക്കു കടന്നതായും സംശയിക്കുന്നു.

Trending

No stories found.

Latest News

No stories found.