47 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
അറസ്റ്റിലായ മനാഫ്
അറസ്റ്റിലായ മനാഫ്
Updated on

തൃശൂർ: വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മനാഫാണ് (34) അറസ്റ്റിലായത്. വെള്ളാങ്ങല്ലൂർ സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.