കണ്ണൂർ: മേരിമാതാ ഡ്രൈവിങ് സ്കൂൾ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴ അങ്കണവാടി റോഡിലെ സി.കെ സിന്ധുവിനാണ് പരുക്കേറ്റത്. തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. സ്കൂൾ ഓഫിസിൽ കയറി യുവതിയെ കുത്തിപരുക്കേൾപ്പിക്കുകയായിരുന്നു. സംഭവത്തിൽ കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.