പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പ്രധാന കണ്ണികൾ പിടിയിൽ

പിടിയിലായവരിൽനിന്ന് യുഎസ്, ഫിലിപ്പീൻസ് മൊബൈൽ നമ്പറുകറും കണ്ടെത്തി
പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പ്രധാന കണ്ണികൾ പിടിയിൽ
Updated on

പഞ്ചാബ്: പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ 3 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽതിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർരൽ‌ സിംഗ് എന്നിവരെയാണ് പിടികൂടിയത്. ഡൽഹി പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജന്‍സ് യൂണിറ്റിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. പാക്കിസ്ഥാനിൽ നിന്ന് കടത്തുന്ന മയക്കുമരുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇവർ വിതരണം ചെയ്തിരുന്നു. ഹവാലാ ഇടപാടു വഴിയാണ് പാക്കിസ്ഥാനിലേക്കുള്ള പണമിടപാട് നടത്തിവന്നത്.

ഇവരിൽ നിന്ന് ‍യുഎസ്എ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ മൊബൈൽ നമ്പറുകളും കണ്ടെത്തി. പാക്കിസ്ഥാനിൽ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാന്‍ ഈ നമ്പറുകളിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇവർ 2010 മുതൽ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.