ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കു മരുന്നു വേട്ട. 12 കോടി രൂപ വില വരുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം വരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തത്. മയക്കു മരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചു കടത്താനായിരുന്നു ശ്രമം.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഡിസംബർ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. 12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.