യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ

യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് കോടികൾ തട്ടിച്ചത്, രജിസ്ട്രേഷൻ റദ്ദായ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിന്‍റെ മറവിൽ
യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ | Europe migration visa fraud arrest
യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽSymbolic image
Updated on

കൊല്ലം: അനുമതി നഷ്ടപ്പെട്ട റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിന്‍റെ മറവിൽ തട്ടിപ്പ്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് കോടികൾ തട്ടിച്ചെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.

ബാലു ജി. നാഥ് (31), ഭാര്യ അശ്വതി (26), അശ്വതിയുടെ അമ്മ അനിതകുമാരി (48) എന്നിവരാണ് അറസ്റ്റിലായത്. വിനു വിജയൻ എന്ന ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്.

കൊല്ലം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും കല്ലമ്പലത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റർ മുതൽ 2023 ഓഗസ്റ്റ് വരെ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പരാതിക്കാരന്‍റെ മകനും ബന്ധുക്കൾക്കും യുകെയിൽ ജോലിക്കുള്ള വിസ നൽകാമെന്നു പറഞ്ഞ് എട്ടര ലക്ഷം രൂപ വാങ്ങിയതായി പരാതിയിൽ പറയുന്നു. ഫോർസൈറ്റ് ഓവർസീസ് എന്ന കമ്പനിയുടെ ലേബലിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷൻ നേരത്തെ റദ്ദായ വിവരം മറച്ചുവച്ചാണ് പ്രതികൾ തട്ടിപ്പ് തുടർന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഒളിവിലായിരുന്ന പ്രതികളെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. ഒരാഴ്ച മാത്രം മുൻപാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയതാണ്.

ഇവർ റിക്രൂട്ട്മെന്‍റ് എന്ന വ്യാജേന മനുഷ്യക്കടത്ത് നടത്തിയതായും പരാതി നിലനിൽക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.