കൈക്കൂലി കേസ്: മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും

2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്.
Ex-RDO gets 7 years imprisonment and Rs 25000 fine in Bribery case
വി.ആർ. മോഹനൻ പിള്ള
Updated on

മൂവാറ്റപുഴ : കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ. മോഹനൻ പിള്ളയെയാണ് മുവാറ്റുപുഴ വിജിലൻസ് കോടതി അഴിമതി നിരോധന വകുപ്പ് പ്രകാരം ശിക്ഷിച്ചത്. 7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.

2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിനായി വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ നിർമാണം നിറുത്തിവയ്ക്കാനായിരുന്നു മോഹന്‍ പിള്ളയുടെ നിർദേശം. ആവശ്യമുള്ള രേഖകൾ നൽകിയിട്ടും 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.