ഇന്ത്യൻ റെയില്‍വേയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടി; അന്വേഷണം

റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ഏജന്‍റിന്‍റെ വ്യാജ ലോഗോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി സന്തോഷ് പരാതിക്കാരനിൽ നിന്ന് 80,000 രൂപ തട്ടിയത്
ഇന്ത്യൻ റെയില്‍വേയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടി; അന്വേഷണം
Updated on

തിരുവനന്തപുരം: ഇന്ത്യൻ റെയില്‍വേയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയതായി പരാതി. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി ടി.സന്തോഷ് കുമാറാണ് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം കൈപ്പറ്റിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ഏജന്‍റിന്‍റെ വ്യാജ ലോഗോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി സന്തോഷ് പരാതിക്കാരനിൽ നിന്ന് 80,000 രൂപ തട്ടിയത്. റെയില്‍വേയുടെ ലോഗോ പതിച്ച ഓഫര്‍ ലെറ്ററും നല്‍കിയായിരുന്നു തട്ടിപ്പ്.

പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രതി ഒളിവിലാണ്.

Trending

No stories found.

Latest News

No stories found.