ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

ഇ-ചെല്ലാന്‍റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നു
Fake MVD e-challan fraud
ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകംRepresentative image
Updated on

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇ-ചെല്ലാന്‍റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്‍റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505, വെബ്‌സൈറ്റ്:, https://echallan.parivahan.gov.in, ഇ- മെയിൽ: helpdesk-echallan@gov.in. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിലാസത്തിൽ ബന്ധപ്പെടാം- Email: helpdesk-mparivahan@gov.in.

തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം:

  • വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

  • ഇ-ചെല്ലാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

  • സന്ദേശം വ്യാജമാണെന്നു തോന്നിയാൽ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഒരു സന്ദേശവും അക്കൗണ്ട് വിവരങ്ങളോ പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല.

  • സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫോണിലോ കംപ്യൂട്ടറിലോ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ കാരണമാകാം.

  • തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റാളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ "1930' എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. www.cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം.

Trending

No stories found.

Latest News

No stories found.